കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ; 2 പേരെ പിടിക്കൂടിയത് തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്ത് നിന്ന്; ഒരാളെ പിടിക്കൂടിയത് ശ്രീകാര്യത്ത് നിന്ന് ; പിടിയിലായവരിൽ ഒരാൾ കാർ വാഷിങ് സെന്റർ ഉടമ

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ. 2 പേരെ പിടിക്കൂടിയത് തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്ത് നിന്ന്. ശ്രീകാര്യത്ത് നിന്ന് മറ്റൊരാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. കാറുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഇവരെ പിടിക്കൂടിയത് .കാർ വാഷിംഗ് സെന്ററിൽ നടത്തിയ പരിശോധയ്ക്കിടെയാണ് ഇവരെ പിടിക്കൂടിയത് . ഒരാൾ കാർ വാഷിങ് സെന്റർ ഉടമയാണ്.
അതേസമയം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്ന സംഘത്തിലെ സ്ത്രീ ആരാണെന്ന അന്വേഷണമാണ് നടക്കുന്നത്. കടയില്‍ എത്തിയിട്ടും അവരെ തിരിച്ചറിയാനായിട്ടില്ല. ആ സ്ത്രീയാണ് കുട്ടിയുടെ ബന്ധുവിനോട് പത്തു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. ആദ്യം കുട്ടിയുടെ അമ്മയെ വിളിച്ച് അഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഈ നമ്പറിലേക്ക് തിരിച്ചു വിളിച്ചപ്പോഴാണ് പത്തു ലക്ഷം ചോദിച്ചത്.
പത്തു ലക്ഷം രൂപ സംഘടിപ്പിക്കണമെന്നും കുഞ്ഞിന് ആപത്തുവരാതിരിക്കണമെങ്കില്‍ പൊലീസില്‍ അറിയിക്കാന്‍ നില്‍ക്കരുത് എന്നും സ്ത്രീ പറഞ്ഞു. 'കുട്ടി സുരക്ഷിതമാണ്. നാളെ 10 മണിക്ക് ഞങ്ങള്‍ വിളിക്കാം. നിങ്ങളൊരു 10 ലാക്സ് അറേഞ്ച് ചെയ്യണം. നാളെ 10 മണിക്ക് കുട്ടിയെ വീട്ടില്‍ കൊണ്ടുതരാം. പിന്നെ പൊലീസിനെ അറിയിക്കാന്‍ ഒന്നും നില്‍ക്കരുത്. ഈ ഫോണില്‍ ഇങ്ങോട്ട് വിളിക്കരുത്. ഇതു ഞങ്ങളുടേതല്ല ഫോണ്‍. കുഞ്ഞിന് ആപത്തുവരാതിരിക്കണമെങ്കില്‍ നിങ്ങള്‍ പൊലീസില്‍ ഇത് അറിയിക്കാതിരിക്കുക. ഞങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നത് നാളെ 10 മണിക്ക് കൊടുക്കണം എന്നാണ്.' സ്ത്രീ പറഞ്ഞത്. .
https://www.facebook.com/Malayalivartha