ഒഴിവായത് വന്‍ ദുരന്തം.... തിരുവനന്തപുരത്ത് ഷെഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു... അഗ്‌നിരക്ഷാസേന ഉടനെത്തി തീയണച്ചതിനാല്‍ ദുരന്തം ഒഴിവായി

ഒഴിവായത് വന്‍ ദുരന്തം.... തിരുവനന്തപുരത്ത് ഷെഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു... അഗ്‌നിരക്ഷാസേന ഉടനെത്തി തീയണച്ചതിനാല്‍ ദുരന്തം ഒഴിവായി.
ഇന്നലെ വൈകുന്നേരം മുടവന്മുകള്‍ ചെമ്പക കിന്റെര്‍ഗാര്‍ഡന്‍ സ്‌കൂളിന്റെ വാനിനാണ് തീപിടിച്ചത്. വിവരം അറിഞ്ഞതിനെ തുടര്‍ന്നു അഗ്‌നിശമനസേന സ്ഥലത്തെത്തുകയും തീ അണയ്ക്കുകയും ചെയ്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
വാന്‍ തീപിടിക്കുന്നത് കണ്ട രാഹുല്‍ എന്നയാളാണ് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചത്. ആശുപത്രി ഫര്‍ണീച്ചര്‍ എക്‌സ്‌പോര്‍ട്ട് ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഗ്രൗണ്ട് ഫ്‌ലോറിലെ പാര്‍ക്കിംഗ് ഏരിയയിലാണ് സ്‌കൂള്‍ വാന്‍ പാര്‍ക്ക് ചെയ്തിട്ടൂുണ്ടായിരുന്നത്. സമീപത്ത് നിരവധി വീടുകളും മറ്റു സ്ഥാപനങ്ങളും ഉണ്ടായിരുന്നു. സമയോചിതമായി ഫയര്‍ ഫോഴ്‌സിന് തീ അണയ്ക്കാന്‍ കഴിഞ്ഞതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
"
https://www.facebook.com/Malayalivartha