അന്വേഷണ സംഘം പ്രതികളുമായി ഫാം ഹൗസിലേക്ക്, പത്മകുമാറിന്റെ ഫാം ഹൗസിൽ തെളിവെടുപ്പ്, കുട്ടിയെ തട്ടിക്കൊണ്ടുപോകാനായി ഉപയോഗിച്ച കാറിന്റെ വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തിയത് ഇവിടെ, നിർണായക തെളിവെടുപ്പ് പുരോഗമിക്കുന്നു

ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുമായി അന്വേഷണത്തിൻ്റെ ഇന്നത്തെ തെളിവെടുപ്പ് തുടങ്ങി. പത്മകുമാറിന്റെ ചിറക്കരയിലെ ഫാം ഹൗസിലാണ് പ്രതികളായ പത്മകുമാറിനേയും അനിതകുമാരിയേയും അതുപോലെ തന്നെ അനുപമയേയും എത്തിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അടുത്ത തെളിവെടുപ്പ് ഇവിടെയാണെന്ന് സൂചന തരാതെയാണ് അന്വേഷണ സംഘം പ്രതികളുമായി ഈ ഫാം ഹൗയിലേക്ക് എത്തിയത്.
കാരണം ആശ്രാമം മൈതാനത്തും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഇവിടേയെത്താതെ രണ്ടാം ദിവസത്തെ തെളിവെടുപ്പിന് ഫാം ഹൗയിലേക്ക് എത്തുകയായിരുന്നു. ഇവിടുടെ തെളിവെടുപ്പ് കേസിൽ നിർണായകമാണ്. അന്വേഷസംഘത്തിന് ഇവിടെ പ്രതികളിൽ നിന്നും ചില കാര്യങ്ങളിൽ വ്യക്തതവരുത്തേണ്ടതുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോകാമായി ഉപയോഗിച്ച കാറിന്റെ വ്യാജ നമ്പർ പ്ലേറ്റുകൾ ഇവിടേ നിന്നാണ് ലഭിച്ചത്. അതുപോലെ പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷവും ഈ ഫാം ഹൗസിൽ എത്തിയിരുന്നു.
ഇന്നലെ ചാത്തന്നൂരിലെ പത്മകുമാറിന്റെ വീട്ടിൽ നടത്തിയ തെളിവെടുപ്പ് നാലര മണിക്കൂർ നീണ്ടുനിന്നു. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുന്ന വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. തട്ടിക്കൊണ്ടുപോയ ശേഷം അന്നുരാത്രി കുട്ടിയെ ഈ വീട്ടിലായിരുന്നു താമസിപ്പിച്ചത്. ആദ്യം പത്മകുമാറിനെയാണ് പൊലീസ് വാഹനത്തിൽ നിന്ന് പുറത്തിറക്കിയത്. പിന്നാലെ രണ്ടാം പ്രതി അനിതകുമാരി, മൂന്നാം പ്രതി അനുപമ എന്നിവരെയും വീട്ടിലെത്തിച്ചു. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികളെ വീട്ടിലെത്തിച്ചത്.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് പുറമെ ഫോറൻസിക് സംഘവും ഒപ്പം ഉണ്ടായിരുന്നു.കാറിൽ നിന്ന് കുട്ടിയുടെ വിരലടയാളം ഉൾപ്പെടെ ശേഖരിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസത്തെ സംഭവങ്ങൾ വീടിനുള്ളിൽ പുനരാവിഷ്‌കരിച്ചു. കുട്ടിയെ കടത്തിക്കൊണ്ടുവന്നശേഷം കുട്ടിയോട് എങ്ങനെ പെരുമാറി, എന്തെല്ലാംചെയ്തു എന്നതടക്കമുള്ള കാര്യങ്ങളാണ് വീട്ടിലെ തെളിവെടുപ്പില്‍ പുനരാവിഷ്‌കരിച്ചത്.
വീട്ടിലെ തെളിവെടുപ്പ് നാലര മണക്കൂർ നീണ്ടു. കുട്ടിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. വീട്ടില്‍നിന്ന് ചില ബാങ്ക് രേഖകളും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടിലെ തെളിവെടുപ്പിന് ശേഷമായിരുന്നു കിഴക്കനെല കടയിലും കുട്ടിയെ തട്ടിക്കൊണ്ടു പോയ സ്ഥലത്തും തെളിവെടുപ്പ് നടത്തിയത്.
https://www.facebook.com/Malayalivartha