അഴിമതി+തമ്മിലടി= ഇടത് വലത് കേരളം പിടിക്കാന്‍ ബി.ജെ.പി മോദിയും ഷായും ജനുവരിയിലെത്തും

അഴിമതിയും തമ്മിലടിയും തൊഴിത്തില്‍ക്കുത്തുമായി ഇടത് വലത് മുന്നണികളും ജനദ്രോഹനയങ്ങളുമായി പിണറായി സര്‍ക്കാരും മുന്നോട്ട് പോകുമ്പോള്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിര്‍ണായക നീക്കവുമായി ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരിയിലും പിന്നാലെ അമിത്ഷായും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കെത്തും. എല്‍.ഡി.എഫും യു.ഡി.എഫും ഇതേക്കുറിച്ച് ആലോചിച്ച് പോലും തുടങ്ങും മുമ്പ് ബി.ജെ.പി പടക്കുതിരയെ പോലെ പറക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശൂര്‍, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വിജയത്തിന്റെ തിളക്കവുമായാണ് മോദിയും അമിത്ഷായും എത്തുന്നത്. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ മത്സരിക്കും എന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഏറെക്കാലമായി അദ്ദേഹം മണ്ഡലത്തില്‍ താമസിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഉള്‍പ്പെടെയുള്ളവര്‍ ആറ്റിങ്ങലിലെത്തി വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷത്തേത് പോലെ പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലെത്തിക്കാനായി ബി.ജെ.പി പ്രവര്‍ത്തകര്‍ ഇറങ്ങും. ജനുവരി അവസാനം എന്‍ഡിഎയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പദയാത്ര നടത്തും. ഇടത്, വലത് മുന്നണികളുമായി ഇടഞ്ഞ് നില്‍ക്കുന്ന ക്രൈസ്തവ സഭകളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ഏറെക്കാലമായി ബി.ജെ.പി ശ്രമിക്കുന്നു. ചില സഭകള്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചതാണ്. എന്നാല്‍ മണിപ്പൂര്‍ കലാപം തിരിച്ചടിയായി. അതിന്റെ മുറിവുണക്കാനാണ് പുതിയ നീക്കം.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള ഗൗരവമായ വിഷയങ്ങള്‍ ബി.ജെ.പി ആയുധമാക്കും.
സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു പിണറായി സര്‍ക്കാര്‍ ഇതുവരെ കണക്കു സമര്‍പ്പിച്ചിട്ടില്ല. കേരളത്തില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ശശികുമാര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കിഫ്ബിയുടെ പേരില്‍ വന്‍തോതില്‍ വായ്പയെടുക്കുകയും അത് ഓഡിറ്റിംഗിന് വിധേയമാക്കുകയും ചെയ്യാതെ ഒളിച്ചുകളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതോടെയാണ് കേന്ദ്രം ആ വായ്പകളെല്ലാം പൊതുകടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. അതോടെ സംസ്ഥാനത്തിന്റെ വായ്പാ ധൂര്‍ത്തിന് പിടിവീണു. ഇക്കാര്യങ്ങളെല്ലാം അക്കമിട്ട് നിരത്തിക്കൊണ്ടായിരിക്കും ബി.ജെ.പിയുടെ പ്രചരണം. കേന്ദ്രം പദ്ധതികളുടെ പേര് മാറ്റിയും ഫണ്ട് നല്‍കുന്ന പദ്ധതികള്‍ രാഷ്ട്രീയ ആയുധമാക്കിയും സംസ്ഥാനം പ്രചരണം നടത്തുന്ന കാര്യവും ഉയര്‍ത്തിക്കാട്ടും. വിഴിഞ്ഞം പദ്ധതിക്ക് വേണ്ട എല്ലാ അനുമതികളും വായ്പയും അടക്കം കേന്ദ്രം അതിവേഗമാണ് സാധിച്ചുകൊടുത്തത്. എന്നിട്ടും സംസ്ഥാനത്തിന്റെ മികവ് മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. ലൈഫ് മിഷന്‍ പദ്ധതിക്കായി കോടിക്കണക്കിന് രൂപയാണ് കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് ലഭിക്കുന്നത്. അത് മറച്ചുവച്ചുള്ള പ്രവര്‍ത്തനമാണ് സംസ്ഥാനം നടത്തുന്നത്. അതുകൊണ്ടാണ് ലൈഫ് പദ്ധതിയില്‍ കേന്ദ്രത്തിന്റെ എംബ്‌ളം വേണമെന്ന് കേന്ദ്രം വാദിക്കുന്നത്. സ്വന്തം നിലയില്‍ ചെയ്യേണ്ട അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും കേരളം ചെയ്യുന്നില്ല. നെല്ല് സംഭരിച്ചവകയില്‍ കര്‍ഷകര്‍ക്ക് കേന്ദ്രം നല്‍കിയ ആയിരം കോടി രൂപ ഇതുവരെ വിതരണം ചെയ്തിട്ടില്ല. എന്നാല്‍ കേന്ദ്രം നല്‍കാനുള്ള 700 കോടിയുടെ കണക്ക് മുഖ്യമന്ത്രി അടക്കം പല ആവര്‍ത്തി പറയുന്നു. കര്‍ഷക ആത്മഹത്യകള്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സഹായം മുടങ്ങി, സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന് കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും സംസ്ഥാന വിഹിതത്തിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനം കൈക്കൊണ്ടില്ല, പൊതുവിദ്യാഭ്യാസ രംഗത്തെ നിലവാരത്തകര്‍ച്ച തുങ്ങിയ നിരവധി വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ചര്‍ച്ചയാക്കും.
സംസ്ഥാനത്ത് പരസ്പ്പരം പോരടിക്കുന്ന സി.പി.എമ്മും കോണ്‍ഗ്രസും ന്യൂഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ മോദി സര്‍ക്കാരിനെതിരെ ഒരുമിച്ചാണ് നീങ്ങുന്നത്. ഇത് ഇരട്ടത്താപ്പാണ്. അങ്ങനെയെങ്കില്‍ ഇവര്‍ക്ക് ഇവിടെ ഒരുമിച്ച് മത്സരിച്ച് കൂടേ, ബി.ജെ.പിയെ എങ്ങനെയും പരാജയപ്പെടുത്താനായി എന്തും ചെയ്യാന്‍ ഇരുകൂട്ടരും തയ്യാറാണ്. രാഹുല്‍ ഗാന്ധി എന്ത് കൊണ്ട് ഉത്തരേന്ത്യയില്‍ നിന്ന് മത്സരിക്കുന്നില്ല. അവിടങ്ങളിലെല്ലാം ശക്തമായ കോണ്‍ഗ്രസ് വികാരമാണ് നിലവിലുള്ളത്. പ്രധാനമന്ത്രി മോദിയെ നീചനെന്ന് വിളിച്ച രാഹുല്‍ഗാന്ധി ദക്ഷിണേന്ത്യയില്‍ സ്‌നേഹം വിളമ്പാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഇത് കാപട്യമാണ്. ജനം താമസിയാതെ ഇക്കാര്യം തിരിച്ചറിയും. കേരളത്തിനായി കേന്ദ്രസര്‍ക്കാര്‍ ചെയ്ത പദ്ധതികളെ കുറിച്ച് നരേന്ദ്രമോദിയും അമിത്ഷായും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും വിവരിക്കും ഒപ്പം സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളും അഴിമതിയും തുറന്ന് കാട്ടും. കേന്ദ്ര പദ്ധതികള്‍ സംബന്ധിച്ച പ്രചരണം കുറേ നാളായി സംസ്ഥാനത്ത് നടക്കുന്നുണ്ട്. പദ്ധതികളുടെ വീഡിയോ പ്രദര്‍ശനം എല്‍.ഇ.ഡി വാളുകളില്‍ പലയിടങ്ങളിലും നടക്കുന്നുണ്ട്. അതിലൂടെ ജനങ്ങളിലെത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം ബി.ജെ.പിക്കുണ്ട്.
സി.പി.എമ്മിനാകട്ടെ കഴിഞ്ഞ തവണത്തെ ചരിത്രപരമായ പരാജയത്തില്‍ നിന്ന് ഇതുവരെ ഉയര്‍ത്തെഴുന്നേല്‍ക്കാനായിട്ടില്ല. ഒരു എം.പിമാത്രമാണ് സംസ്ഥാനത്ത് ഉള്ളത്. ഇത്തവണ അതും നഷ്ടപ്പെടുമെന്ന സാഹചര്യമാണുള്ളത്. കോണ്‍ഗ്രസ് പാര്‍ട്ടി എന്ന നിലയിലും പ്രതിപക്ഷം എന്ന നിലയിലും വലിയ പരാജയമാണ്. ബി.ജെ.പിയുടെ സമരങ്ങളുടെ ഗുണം ലഭിക്കുന്നത് കോണ്‍ഗ്രസിനാണ്. കഴിഞ്ഞതവണ അങ്ങനെയാണ് 19 സീറ്റിലും വിജയിച്ചത്. ഇത്തവണ അതിന് സാധ്യത കുറവാണ്. ബി.ജെ.പി സ്വന്തം നിലയില്‍ കരുത്താര്‍ജ്ജിച്ചുകഴിഞ്ഞു. അഞ്ചാറ് മണ്ഡലങ്ങളിലെങ്കിലും വിജയിക്കാമെന്ന ആത്മവിശ്വാസം പാര്‍ട്ടിക്കുണ്ട്. ഒരു എം.പി പോലും ഇല്ലാതിരുന്നിട്ടും നിരവധി പദ്ധതികളാണ് കേന്ദ്രം കേരളത്തിന് നല്‍കിയത്. അതുകൊണ്ട് എം.പിമാരെ വിജയിപ്പിച്ചു കഴിഞ്ഞാല്‍ അതിന്റെ നേട്ടം കേരളത്തിനാണെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha