സിദ്ധാര്‍ഥന്റെ മരണത്തിനു പിന്നിലുള്ളവര്‍ ആരാണെങ്കിലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കും... പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിദ്ധാര്‍ഥന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി....

സിദ്ധാര്‍ഥന്റെ മരണത്തിനു പിന്നിലുള്ളവര്‍ ആരാണെങ്കിലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കും... പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിദ്ധാര്‍ഥന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി.... യാതൊരുവിധ രാഷ്ട്രീയ താല്‍പര്യവും ഇക്കാര്യത്തില്‍ ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സിദ്ധാര്‍ഥന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം. സര്‍ക്കാര്‍ സിദ്ധാര്‍ഥിന്റെ കുടുംബത്തോടൊപ്പം ആണെന്ന മുഖ്യമന്ത്രിയുടെ സന്ദേശം പിതാവിനെ അറിയിച്ചതായും മന്ത്രി പറഞ്ഞു.
കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് ശിവന്‍കുട്ടി മടങ്ങിയത്. നെടുമങ്ങാട് മണ്ഡലത്തിലെ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണ് ശിവന്‍കുട്ടി സിദ്ധാര്‍ഥിന്റെ വീട്ടിലെത്തിയത്. ഈ മാസം 18 നാണു ഹോസ്റ്റലിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ സിദ്ധാര്‍ഥിനെ കണ്ടെത്തിയത്. വിദ്യാര്‍ഥി ക്രൂരമര്‍ദനത്തിനിരയായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha