അന്വേഷണത്തിനായി സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ സിറ്റിങ് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ഹൈക്കോടതി റജിസ്ട്രാർ ജനറലിന് കത്തു നൽകി ഗവർണർ; വയനാട് പൂക്കോട് വെറ്ററിനറി കോളേജ് സന്ദർശിച്ചേക്കും

സിദ്ധാർഥന്റെ മരണത്തിൽ ഗവർണർ നിർണായകമായ തീരുമാനങ്ങളിലേക്ക് കടക്കുകയാണ്. വെറ്ററനറി സർവകലാശാലാ വൈസ് ചാൻസലർ എം.ആർ.ശശീന്ദ്രനാഥിനെ ചാൻസലർ കൂടിയായ ഗവർണർ സസ്പെൻഡ് ചെയ്തിരുന്നു. തുടർ നടപടികൾ വേഗത്തിലാക്കാനുള്ള നീക്കങ്ങൾ ശക്തമാകുകയാണ് .
അദ്ദേഹം വയനാട് പൂക്കോട് വെറ്ററിനറി കോളജ് സന്ദർശിക്കുമെന്നു സൂചന കിട്ടുന്നുണ്ട് . അഹമ്മദാബാദിൽ നിന്ന് ഇന്നു അദ്ദേഹം മടങ്ങിയെത്തും . അന്വേഷണത്തിനായി സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ സിറ്റിങ് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ഹൈക്കോടതി റജിസ്ട്രാർ ജനറലിന് അദ്ദേഹം കത്തു നൽകി ഇതു സംബന്ധിച്ച് നാളെയോ മറ്റന്നാളോ തീരുമാനം ഉണ്ടാകും .
അന്വേഷണത്തിന് ജഡ്ജിയെ ലഭ്യമായാൽ ജുഡീഷ്യൽ കമ്മിറ്റി രൂപീകരണ നടപടികളിലേക്ക് കടക്കും. ഇതു സംബന്ധിച്ച നടപടികൾ കൈക്കൊള്ളാൻ സർക്കാരിനോടും അദ്ദേഹം ആവശ്യപ്പെടും. ജഡ്ജിയെ ലഭിക്കാത്ത സാഹചര്യമുണ്ടായാൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളുടെ സഹായം തേടാനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha