Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

സമ്പന്ന കുടുംബത്തിലെ ആര്‍മിക്കാരനുമായുള്ള വിവാഹത്തെ എതിര്‍ത്തതിനും പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിനും സ്വകാര്യ തെളിവുകള്‍ പുറം ലോകം കാണാതിരിക്കാനും ജ്യൂസ് - കഷായ ട്രയല്‍ റണ്ണിലൂടെ കഷായത്തില്‍ തുരിശ് കളനാശിനി (കാപിക്) കലര്‍ത്തി കാമുകനെ കൊലപ്പെടുത്തിയ പാറശാല ഷാരോണ്‍ കൊലക്കേസ് പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തി... ഒക്ടോബര്‍ 1 മുതല്‍ 30 വരെയായി 142 സാക്ഷികളെ വിസ്തരിക്കാന്‍ കോടതി ഉത്തരവ്

19 MARCH 2024 07:16 AM IST
മലയാളി വാര്‍ത്ത

More Stories...

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...

ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്നും ഇ പിജയരാജനെ പുറത്താക്കി... എ.കെ.ബാലനെ മുന്നണി കൺവീനറാക്കാനുള്ള സി.പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നീക്കം വിജയിച്ചാൽ...പിണറായിയും കുടുംബവും അകത്താകും.... ഇ.പി യുടെ മന്ത്രവാദം പിണറായിക്ക് നേരെയും പ്രയോഗിക്കാം...

സമ്പന്ന കുടുംബത്തിലെ ആര്‍മി ക്കാരനുമായുള്ള വിവാഹത്തെ എതിര്‍ത്തതിനും പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിനും സ്വകാര്യ ദൃശ്യ തെളിവുകള്‍ പുറം ലോകം കാണാതിരിക്കാനും ജ്യൂസ് - കഷായ ട്രയല്‍ റണ്ണിലൂടെ കഷായത്തില്‍ കോപ്പര്‍ സള്‍ഫേറ്റ് തുരിശ് കളനാശിനി (കാപിക്) കലര്‍ത്തി കാമുകനെ കൊലപ്പെടുത്തിയ പാറശാല ഷാരോണ്‍ കൊലക്കേസിലെ പ്രതികള്‍ക്ക് മേല്‍ വിചാരണ കോടതി കുറ്റം ചുമത്തി. നെയ്യാറ്റിന്‍കര അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി എ.എം. ബഷീറാണ് കോടതി തയ്യാറാക്കിയ കുറ്റപത്രം പ്രതികളെ വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തിയത്. ഒക്ടോബര്‍ 1 മുതല്‍ 30 വരെയായി 142 സാക്ഷികളെ വിസ്തരിക്കാന്‍ കോടതി ഉത്തരവിട്ടു.



വിചാരണയിലുടനീളം നേരിട്ടു ഹാജരാകുന്നതില്‍ നിന്നും തങ്ങളെ സ്ഥിരമായി ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ട് രണ്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി വിചാരണ കോടതിയായ അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. വിദ്യാധരന്‍ തള്ളിയിരുന്നു. ഒന്നാം പ്രതി ഗ്രീഷ്മയുടെ മാതാവായ രണ്ടാം പ്രതി സിന്ധുവും മൂന്നാം പ്രതി മാതുലന്‍ നിര്‍മ്മല കുമാരന്‍ നായരും സമര്‍പ്പിച്ച നേരിട്ടു ഹാജരാകല്‍ ഒഴിവാക്കല്‍ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 2022 ഒക്ടോബറില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് മുതലുള്ള മാനസിക വേദന , ദീര്‍ഘദൂര യാത്ര , വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ , ദീര്‍ഘനാളായി വിചാരണ അഭിമുഖീകരിക്കുന്നതിലുള്ള മനോവേദന) എന്നീ അവശതകള്‍ ചൂണ്ടിക്കാട്ടിയുള്ളതാണ് ഹര്‍ജി.

സ്വകാര്യ ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് നല്‍കുമെന്ന ഭയം കൊണ്ടാണ് ഷാരോണിനെ കൊല്ലാന്‍ തീരുമാനിച്ചതെന്ന ഗ്രീഷ്മയുടെ കുറ്റസമ്മത മൊഴി പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. അതേസമയം, ഗ്രീഷ്മക്ക് മാത്രമല്ല വീട്ടുകാര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോണത്തില്‍ ഉറച്ച് ഷാരോണിന്റെ രക്ഷിതാക്കള്‍ നിലപാടെടുത്തതോടെയാണ് പോലിസ് ആ വഴിക്കും അന്വേഷിച്ചത്. വിവാഹം നടന്നെന്ന് ഷാരോണ്‍ പറയുന്ന വീഡിയോ അടക്കം പുറത്ത് വിടുകയും ചെയ്തു. ഷാരോണുമായി പ്രണയത്തിലായിരുന്നു എന്ന വസ്തുത ഗ്രീഷ്മ പോലീസിനോട് നിഷേധിക്കുന്നില്ല. വീട്ടുക്കാര്‍ അറിഞ്ഞപ്പോള്‍ പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ ശ്രമിച്ചു, വിവാഹ നിശ്ചയിച്ച ശേഷമാണ് തന്നെ ഷാരോണ്‍ നിര്‍ബന്ധിച്ച് വെട്ടുകാട് പള്ളിയില്‍ കൊണ്ടുപോയി സിന്ദൂരം തൊട്ടത്. ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സ്വകാര്യ ഫോട്ടോയും വീഡിയോയും അടക്കം ഷാരോണിന്റെ ഫോണിലുണ്ടായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ആത്മഹത്യ ചെയ്യുമെന്ന് വരെ പറഞ്ഞിട്ടും അത് തിരിച്ച് നല്‍കാന്‍ തയ്യാറായില്ല. പ്രതിശ്രുത വരന് ഇതെല്ലാം കൈമാറുമെന്ന് പേടിയുമുണ്ടായിരുന്നു. തുടര്‍ന്നാണ് കൊലപാതകത്തെ കുറിച്ച് ആലോചിച്ചതും ആസൂത്രണം ചെയ്തതും. വിഷംകൊടുത്ത ശേഷം പൊലീസ് അന്വേഷണത്തെ എങ്ങനെ വഴിതിരിക്കാം എന്നതടക്കം വിവരങ്ങള്‍ ഗൂഗിളില്‍ പരതിയിരുന്നു. വിഷക്കുപ്പി പറമ്പിലേക്ക് എറിഞ്ഞു, അവിടെ നിന്ന് അമ്മവന്‍ കുപ്പിയെടുത്ത് മറ്റെവിടേയോ കൊണ്ടിട്ടെന്നാണ് ഗ്രീഷ്മ പൊലീസിന് നല്‍കിയതായി കോടതിയില്‍ ഹാജരാക്കിയ കുറ്റസമ്മത മൊഴിയില്‍ പറയുന്നത്. മുന്‍ നിശ്ചയപ്രകാരം റെക്കോര്‍ഡ് ബുക്ക് വാങ്ങാനെന്ന പേരില്‍ 2022 ഒക്ടോബര്‍ 14 ന് ഷാരോണിനെ വരുത്തി കഷായ ചലഞ്ച് നടത്തി കഷായപ്പൊടിയില്‍ കീടനാശിനി കലര്‍ത്തി കഷായമെന്ന വ്യാജേന തന്ത്രത്തില്‍ ഷാരോണിനെ കുടിപ്പിച്ച് മാരക വിഷത്തിന്റെ കാഠിന്യഫലത്താല്‍ കരളും വൃക്കയും അഴുകി നശിക്കാനിട വരുത്തിയും എന്ത് കഷായമാണ് നല്‍കിയതെന്ന് ഷാരോണും സഹോദരനും പല ആവര്‍ത്തി ചോദിച്ചിട്ടും ഗ്രീഷ്മ വെളിപ്പെടുത്താതെ ഷാരോണിനെ കൊലപ്പെടുത്തി തെളിവു നശിപ്പിച്ചുവെന്നാണ് കേസ്.

അതേ സമയം ഒന്നാം പ്രതി എം എ (സോഷ്യോളജി) രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ഗ്രീഷ്മ എന്ന ശ്രീക്കുട്ടിയുടെ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ജയില്‍ റിമാന്റ് ജൂലൈ 21 വരെ നീട്ടി ഗ്രീഷ്മയെ വനിതാ ജയിലിലേക്ക് തിരിച്ചയച്ചു.രണ്ടാം പ്രതി മാതാവ് സിന്ധുവും മൂന്നാം പ്രതി മാതുലന്‍ നിര്‍മ്മല കുമാരന്‍ നായരും ജാമ്യത്തില്‍ കഴിയുകയാണ്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 364 (കൊല ചെയ്യുന്നതിന് വേണ്ടി ആള്‍മോഷണമോ ആളപഹരണമോ ചെയ്യല്‍ ) , 328 ( ഒരു കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടു കൂടി വിഷം കൊണ്ട് ദേഹോപദ്രവമേല്‍പ്പിക്കല്‍) , 302 ( കൊലപാതകം ചെയ്യല്‍ ), 201( കുറ്റക്കാരെ ശിക്ഷയില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ കളവായ വിവരം നല്‍കലും തെളിവ് നശിപ്പിക്കലും) , 203 ( രേഖയോ ഇലക്ട്രോണിക് റിക്കോര്‍ഡോ തെളിവായി ഹാജരാക്കുന്നത് തടയുന്നതിന് വേണ്ടി നശിപ്പിക്കല്‍) , 34 ( കൂട്ടായ്മ) എന്നി വകുപ്പുകള്‍ പ്രകാരമാണ് കോടതി പ്രതികള്‍ക്കെതിരെ സെഷന്‍സ് കേസെടുത്തത്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ.ജോണ്‍സണ്‍ ആണ് അന്വേഷണം നടത്തിയത്. റൂറല്‍ എസ്പി ശില്‍പയും എഎസ്പി സുല്‍ഫിക്കറും അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചു.

കേരളത്തിലെ കോടതികള്‍ക്ക് വിചാരണക്ക് അധികാര പരിധിയില്ലെന്ന് എം എ വിദ്യാര്‍ത്ഥിനി ഗ്രീഷ്മയടക്കം 3 പ്രതികളുടെ വാദം കോടതി തള്ളി. കേരളത്തില്‍ അധികാര പരിധിയുണ്ടെന്ന് വ്യക്തമാക്കി പ്രതികളെ വിചാരണ ചെയ്യാനും കോടതി ഉത്തരവിട്ടു. തമിഴ്‌നാട് സംസ്ഥാനത്തിനകത്തുള്ള കന്യാകുമാരി ജില്ലയില്‍ രാമവര്‍മ്മന്‍ചിറയിലെ ഗ്രീഷ്മയുടെ വീട്ടില്‍ വച്ചാണ് ആരോപിക്കുന്ന പ്രധാന കുറ്റകൃത്യമായ കഷായ വിഷം ഷാരോണിന് നല്‍കിയെന്ന കേസ് പ്രോസിക്യൂഷന് ഉള്ളതിനാല്‍ ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 177 പ്രകാരം എവിടെയാണോ കൃത്യം നടന്നത് ആ അധികാര പരിധിയിലുള്ള കോടതിയില്‍ വിചാരണ നടക്കണമെന്ന ചട്ടപ്രകാരം തമിഴ് നാട് സംസ്ഥാനത്തെ വിചാരണ കോടതിയിലേക്ക് കേസ് മാറ്റണമെന്നായിരുന്നു പ്രതികളുടെ ഹര്‍ജിയിലെ ആവശ്യം. അതേ സമയം കേരള സംസ്ഥാനത്തിലെ പാറശ്ശാലയില്‍ നിന്നും ഷാരോണിനെ വിളിച്ചു വരുത്തി പ്രതി ചെയ്ത കൃത്യത്തിന്റെ (രീിലെൂൗലിരല ലിൗെല)െ പരിണിത ഫലമായി ഷാരോണ്‍ മരിച്ചത് തിരുവനന്തപുരം സിറ്റി മെഡിക്കല്‍ കോളേജാശുപത്രിയില്‍ വച്ചാകയാല്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 179 പ്രകാരം കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ജില്ലാ കോടതിയില്‍ വിചാരണ ചെയ്യാമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.



ഗ്രീഷ്മയും ഷാരോണും നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും കീടനാശിനി കലര്‍ത്തിയ കഷായം നല്‍കിയ ദിവസം ഗ്രീഷ്മ പലതവണ വീട്ടില്‍ വന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. പതിമൂന്നാം തീയതി രാത്രി ഇരുവരും ഒരു മണിക്കൂറോളം ലൈംഗിക കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. 2022 ഒക്ടോബര്‍ 14 ന് രാവിലെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്ന് നിരവധി തവണ നിര്‍ബന്ധിച്ചതിനാലാണ് വീട്ടില്‍ പോയതെന്നാണ് ഷാരോണ്‍ ബന്ധുവിനോട് പറഞ്ഞത്.

2021 ഒക്ടോബര്‍ മുതല്‍ ഷാരോണ്‍ രാജും ഗ്രീഷ്മയും പ്രണയത്തിലായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 2022 മാര്‍ച്ച് 4 ന് പട്ടാളക്കാരനായ ഒരാളുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് ഷാരോണുമായി പിണങ്ങി. 2022 മെയ് മുതല്‍ ഷാരോണുമായി വീണ്ടും അടുപ്പത്തിലായി. നവംബറില്‍ ഷാരോണിന്റെ വീട്ടില്‍ വെച്ച് താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയില്‍ വച്ച് താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു.

14ാം തീയതി വീട്ടില്‍ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ട ഗ്രീഷ്മ ഇവിടെ വച്ച് ഷാരോണിന് കഷായം നല്‍കുകയായിരുന്നു. കഷായം കുടിച്ച ഷാരോണ്‍ ചര്‍ദ്ദിച്ചു. തിരിച്ചു പോകുമ്‌ബോള്‍ ബൈക്കില്‍ വച്ചും ചര്‍ദ്ദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോണ്‍ പറഞ്ഞു. ഗ്രീഷ്മയുടെ അമ്മയ്ക്ക് കൊലപാതകത്തെ കുറിച്ച് അറിയാമായിരുന്നെന്നും, അമ്മാവനാണ് തെളിവുകള്‍ നശിപ്പിക്കാന്‍ ഗ്രീഷ്മയെ സഹായിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.



രാത്രിയില്‍ 1 മണിക്കൂര്‍ 7 മിനിറ്റ് സെക്സ് ടോക്ക്. ഒടുവില്‍ കാമുകനെ ഒഴിവാക്കാന്‍ ജ്യൂസില്‍ വിഷംകലര്‍ത്തി കൊടുത്തു. എന്നാല്‍ പോലീസ് പിടിയിലായപ്പോള്‍ ഷാരോണ്‍ എന്നെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പലതിനും നിര്‍ബന്ധിച്ചുവെന്നും പറഞ്ഞ് പുണ്യാളത്തി ആയി. ആ പുണ്യാളത്തിയുടെ തനിനിറമാണിപ്പോള്‍ ക്രൈംബ്രാഞ്ച് സമര്‍പിച്ച കുറ്റപത്രത്തിലുള്ളത്.ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ചതിച്ചെന്നും താന്‍ മരിച്ചുപോകുമെന്നും കാമുകനായ ഷാരോണ്‍ രാജ് ഐസിയുവില്‍വച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി കുറ്റപത്രം.

. ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഷാരോണിന് കീടനാശിനി കലര്‍ത്തിയ കഷായം നല്‍കിയ 2022 ഒക്ടോബര്‍ 14 ന് രാവിലെ 7.35 മുതല്‍ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്കു വരാന്‍ ഗ്രീഷ്മ തുടര്‍ച്ചയായി നിര്‍ബന്ധിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. ചികിത്സയിലിരിക്കേ ഒക്ടോബര്‍ 25 ന് ഷാരോണ്‍ മരിച്ചു. 13ന് രാത്രി ഒരു മണിക്കൂര്‍ 7 മിനിറ്റ് ലൈംഗികകാര്യങ്ങള്‍ സംസാരിച്ചു. 14ന് രാവിലെ ശാരീരിക ബന്ധത്തിലേര്‍പ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞതുകൊണ്ടാണ് വീട്ടില്‍ പോയതെന്നാണ് ഷാരോണ്‍ ബന്ധുവിനോട് പറഞ്ഞത്.ഷഡാങ്ക പാനീയം കഷായപ്പൊടി വെള്ളത്തില്‍ തിളപ്പിച്ചാണ് കഷായമുണ്ടാക്കിയത്.

ഇതില്‍ കാപിക് എന്ന തുരിശ് കീടനാശിനി ആയിരുന്നു കലര്‍ത്തിയത്. ഷാരോണ്‍ മരിച്ചശേഷം മൊബൈലിലെ ചാറ്റുകള്‍ ഗ്രീഷ്മ നശിപ്പിച്ചു. ചാറ്റുകള്‍ തിരികെ എടുക്കാന്‍ കഴിയുമോ എന്ന് ഗൂഗിളിലും യുട്യൂബിലും സേര്‍ച്ച് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ കന്യാകുമാരി ദേവിയോട് പൂമ്ബള്ളിക്കോണത്ത് ശ്രീനിലയത്തില്‍ ഗ്രീഷ്മ ഇപ്പോള്‍ ജയിലിലാണ്.

രണ്ടാം പ്രതിയായ അമ്മ സിന്ധുവിനും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായര്‍ക്കും പിന്നീട് ജാമ്യം ലഭിച്ചു.. 2021 ഒക്ടോബര്‍ മുതലാണ് ഷാരോണ്‍രാജും ഗ്രീഷ്മയും പ്രണയത്തിലായതെന്നു കുറ്റപത്രത്തില്‍ പറയുന്നു. 2022 മാര്‍ച്ച് 4ന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയ്ക്കു വിവാഹനിശ്ചയം നടത്തിയതിനെ തുടര്‍ന്ന് ഇരുവരും പിണങ്ങി.

2022 മേയ് മുതല്‍ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി. നവംബറില്‍ ഷാരോണിന്റെ വീട്ടിവച്ച് താലികെട്ടി. വെട്ടുകാട് പള്ളിയില്‍വച്ചും താലിക്കെട്ടി. ഇതിനുശേഷം തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ശാരീരക ബന്ധത്തില്‍ ഏര്‍പ്പെട്ടു.

വിവാഹം അടുത്തുവരുന്നതിനാല്‍ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു. 2022 ഓഗസ്റ്റ് 22ന് പാരസെറ്റാമോള്‍ ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും അത് ശരീരത്തിലുണ്ടാക്കുന്ന തകരാറുകളെക്കുറിച്ചും നിരവധി തവണ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു.പാരസെറ്റാമോള്‍, ഡോളോ ഗുളികകള്‍ ഗ്രീഷ്മ വീട്ടില്‍വച്ച് വെള്ളത്തില്‍ ലയിപ്പിച്ച് ബാഗില്‍വച്ചു. തിരുവിതാംകോടുനിന്ന് രണ്ടു ജൂസുകള്‍വാങ്ങിയശേഷം ഷാരോണിന്റെ കോളജിലെത്തി. കോളജിലെ റിസപ്ഷന്‍ ഏരിയയിലെ ശുചിമുറിയില്‍വച്ച് ഗുളികള്‍ ചേര്‍ത്ത ലായനി ജൂസ് കുപ്പിയില്‍ നിറച്ചു.

ഷാരോണിന് ജൂസ് കൊടുത്തെങ്കിലും കയ്പ്പായതിനാല്‍ കളഞ്ഞു. ഗുളിക കലര്‍ത്താത്ത ജൂസ് കുടിച്ചശേഷം ഇരുവരും മടങ്ങി. 2022 നവംബറിലാണ് ഷാരോണിനൊപ്പം ഇറങ്ങി ചെല്ലാമെന്ന് പറഞ്ഞിരുന്നത്. വീട്ടിലേക്ക് വശീകരിച്ചു വരുത്തി കഷായം കൊടുത്തു കൊലപ്പെടുത്താനായി ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചു.

ഒക്ടോബര്‍ 14ാം തീയതി വീട്ടില്‍ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ടു. കഷായം കുടിക്കാമെന്ന് മുന്‍പ് ചാലഞ്ച് ചെയ്തതല്ലേ ദാ ഇരിക്കുന്നു കുടിക്ക്' എന്നു പറഞ്ഞ് കഷായം കൊടുത്തു. അതിനുശേഷം കയ്പ്പ് മാറാന്‍ ജൂസ് കൊടുത്തു. കഷായം കുടിച്ച ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു.

സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോണ്‍ പറഞ്ഞു. ഷാരോണിന്റെ കിഡ്നി, കരള്‍, ശ്വാസകോശം എന്നിവ നശിച്ചു ചികില്‍സയിലിരിക്കേ മരിച്ചു. കീടനാശിനി ഇരുന്ന കുപ്പിയുടെ ലേബര്‍ ഇളക്കിയശേഷം ഗ്രീഷ്മ വീടിനോട് ചേര്‍ന്ന റബ്ബര്‍ പുരയിടത്തില്‍ വലിച്ചെറിഞ്ഞു. അമ്മയ്ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. അമ്മാവനാണ് തെളിവുകള്‍ നശിപ്പിക്കാന്‍ ഗ്രീഷ്മയെ സഹായിച്ചത്.

പാറശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ (രണ്ട്) ജില്ലാ ക്രൈംബ്രാഞ്ച് സമര്‍പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഐസിയുവില്‍ കഴിയവെയാണ് ഷാരോണ്‍ രാജ് ഇക്കാര്യം ബന്ധുവിനോട് വെളിപ്പെടുത്തിയത്. താന്‍ മരിച്ചു പോകുമെന്നും ഷാരോണ്‍ ബന്ധുവിനോട് കരഞ്ഞു പറഞ്ഞു.

ഇറങ്ങിച്ചെല്ലാമെന്ന് വാക്ക് നല്‍കി, അതിന് മുമ്പ് കൊലപ്പെടുത്തി

ബിഎസ്സി റേഡിയോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്നു ഷാരോണ്‍. ഒക്ടോബര്‍ 14ന് ആണ് ഷാരോണിനെ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയത്. മറ്റൊരു വിവാഹം കഴിക്കുന്നതിന് വേണ്ടി ഷാരോണിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുന്നതിനായാണ് വീട്ടില്‍ വിളിച്ച് വരുത്തി ഗ്രീഷ്മ കൊലപാതകം നടത്തിയത്. ഗ്രീഷ്മ നല്‍കിയ കഷായം കഴിച്ച ഷാരോണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

നവംബര്‍ മാസത്തില്‍ ഷാരോണിനൊപ്പം ഇറങ്ങിച്ചെല്ലാമെന്നായിരുന്നു ഗ്രീഷ്മ കാമുകന് വാക്ക് നല്‍കിയിരുന്നത്. ഈ സമയത്തിന് മുമ്ബ് ഷാരോണിനെ കൊലപ്പെടുത്താനായിരുന്നു ഗ്രീഷ്മയുടെ പദ്ധതി.വിവാഹം കഴിക്കാന്‍ നവംബര്‍വരെ കാത്തിരിക്കേണ്ടെന്ന് ഷാരോണ്‍ പറഞ്ഞപ്പോള്‍ തന്റെ പിറന്നാള്‍ മാസം കൂടിയായ നവംബറിന് മുന്‍പേ വിവാഹം കഴിച്ചാല്‍ ആദ്യ ഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞതായി പെണ്‍കുട്ടി ഷാരോണിനോട് പറഞ്ഞിരുന്നുവെന്ന് അമ്മാവന്‍ സത്യശീലനും ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതില്‍ ഷാരോണിന് വിശ്വാസമുണ്ടായിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയും ഷാരോണും വീട്ടിലെത്തി മറ്റാരുമറിയാതെ താലികെട്ടിയെന്നും ഇതിന്റെ ഫോട്ടോസ് അടക്കമുള്ളവ അവന്റെ ഫോണിലുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

ശാരീരിക ബന്ധത്തിലേര്‍പ്പെടാമെന്ന ഉറപ്പ് നല്‍കി വിളിച്ചുവരുത്തി

ഗ്രീഷ്മ കാമുകനെ സ്വന്തം വീട്ടിലേക്ക് പലതവണ വിളിച്ച് വരുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 2022 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഷാരോണിനെ സ്വന്തം വീട്ടില്‍ വിളിച്ചുവരുത്തി ഗ്രീഷ്മ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. നവംബര്‍ മാസത്തില്‍ ഷാരോണിനൊപ്പം ഇറങ്ങിച്ചെല്ലാമെന്നായിരുന്നു ഗ്രീഷ്മ കാമുകന് വാക്ക് നല്‍കിയിരുന്നത്. ഈ സമയത്തിന് മുമ്ബ് ഷാരോണിനെ കൊലപ്പെടുത്താനായിരുന്നു ഗ്രീഷ്മയുടെ പദ്ധതി.

ഷാരോണിന് കീടനാശിനി കലര്‍ത്തിയ കഷായം നല്‍കിയ 2022 ഒക്ടോബര്‍ 14 ന് രാവിലെ 7.35 മുതല്‍ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്കു വരാന്‍ ഗ്രീഷ്മ തുടര്‍ച്ചയായി നിര്‍ബന്ധിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. 13ന് രാത്രി ഒരു മണിക്കൂര്‍ 7 മിനിറ്റ് ലൈംഗികകാര്യങ്ങള്‍ സംസാരിച്ചു. 14ന് രാവിലെ ശാരീരിക ബന്ധത്തിലേര്‍പ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞതുകൊണ്ടാണ് വീട്ടില്‍ പോയതെന്നാണ് ഷാരോണ്‍ ബന്ധുവിനോട് പറഞ്ഞത്.

അഞ്ച് തവണ കൊല്ലാന്‍ നോക്കി; അവസാനം ജ്യൂസ് ചലഞ്ച്

അഞ്ച് തവണ ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഗൂഡാലോചനയില്‍ അമ്മയ്ക്കും അമ്മാവനും പങ്കുണ്ട്. 10 മാസം നീണ്ട തയ്യാറെടുപ്പാണ് കൊലപാതകത്തിനായി നടത്തിയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

തമിഴ്നാട്ടുകാരനായ പട്ടാളക്കാരന്റെ ആലോചന വന്നതോടെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചത്. ജാതകദോഷം മൂലം ഭര്‍ത്താവ് മരിക്കും എന്നതടക്കമുള്ള കഥകള്‍ ഗ്രീഷ്മ പറഞ്ഞുനോക്കിയെങ്കിലും ഷാരോണ്‍ പിന്‍മാറാന്‍ തയ്യാറായില്ല. തുടര്‍ന്ന് 2021 ജനുവരി അവസാനം മുതലാണ് കൊലപാതം ആസൂത്രണം ചെയ്യാന്‍ തുടങ്ങിയത്. വിവിധ മാര്‍ഗങ്ങളിലൂടെ അഞ്ച് തവണ വധശ്രമം നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. അവസാനമാണ് ജ്യൂസ് ചലഞ്ച് തെരഞ്ഞെടുത്തത്.

ആയിരത്തിലേറെ തവണ ഗൂഗിള്‍ സെര്‍ച്ച് നടത്തിയാണ് ജ്യൂസ് ചലഞ്ച് എന്ന തീരുമാനത്തിലേക്ക് ഗ്രീഷ്മ എത്തിയത്. അങ്ങനെ വിഷം ഉള്ളില്‍ ചെല്ലുന്ന ഒരാളുടെ ആന്തരികാവയവങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് വരെ ഗ്രീഷ്മ മനസിലാക്കിയിരുന്നു. സംശയം തോന്നാതിരിക്കാനാണ് ജ്യൂസ് ചലഞ്ച് തീരുമാനിച്ചത്.

ആയിരത്തിലധികം ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. കേസില്‍ ഗ്രീഷ്മയുടെ പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ 68 സാക്ഷികളുണ്ട്. കൊലയില്‍ നേരിട്ട് പങ്കില്ലെങ്കിലും അമ്മക്കും അമ്മാവനും കൊലപാതകത്തിന്റെ എല്ലാ വിവരങ്ങളും അറിയാമായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഷഡാങ്ക പാനീയം വെള്ളത്തില്‍ തിളപ്പിച്ച് കഷായമുണ്ടാക്കി; വിഷം കലര്‍ത്തി

ഗ്രീഷ്മ ഇപ്പോള്‍ ജയിലിലാണ്. രണ്ടാം പ്രതിയായ അമ്മ സിന്ധുവിന് ജാമ്യം ലഭിച്ചു. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരനും പിന്നീട് ജാമ്യം ലഭിച്ചു.. 2021 ഒക്ടോബര്‍ മുതലാണ് ഷാരോണ്‍രാജും ഗ്രീഷ്മയും പ്രണയത്തിലായതെന്നു കുറ്റപത്രത്തില്‍ പറയുന്നു. 2022 മാര്‍ച്ച് 4ന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയ്ക്കു വിവാഹനിശ്ചയം നടത്തിയതിനെ തുടര്‍ന്ന് ഇരുവരും പിണങ്ങി. 2022 മേയ് മുതല്‍ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി.

നവംബറില്‍ ഷാരോണിന്റെ വീട്ടില്‍ വച്ച് താലികെട്ടി. വെട്ടുകാട് പള്ളിയില്‍വച്ചും താലിക്കെട്ടി. ഇതിനുശേഷം തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. വിവാഹം അടുത്തു വരുന്നതിനാല്‍ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു. 2022 ഓഗസ്റ്റ് 22ന് പാരസെറ്റാമോള്‍ ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും അത് ശരീരത്തിലുണ്ടാക്കുന്ന തകരാറുകളെക്കുറിച്ചും നിരവധി തവണ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു.

വൃക്കയും കരളും തകരാറിലായതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഗ്രീഷ്മ വിളിച്ചു വരുത്തി

പാരസെറ്റാമോള്‍, ഡോളോ ഗുളികകള്‍ ഗ്രീഷ്മ വീട്ടില്‍വച്ച് വെള്ളത്തില്‍ ലയിപ്പിച്ച് ബാഗില്‍വച്ചു. തിരുവിതാംകോടുനിന്ന് രണ്ടു ജൂസുകള്‍വാങ്ങിയശേഷം ഷാരോണിന്റെ കോളേജിലെത്തി. കോളേജിലെ റിസപ്ഷന്‍ ഏരിയയിലെ ശുചിമുറിയില്‍വച്ച് ഗുളികള്‍ ചേര്‍ത്ത ലായനി ജൂസ് കുപ്പിയില്‍ നിറച്ചു. ഷാരോണിന് ജൂസ് കൊടുത്തെങ്കിലും കയ്പ്പായതിനാല്‍ കളഞ്ഞു. ഗുളിക കലര്‍ത്താത്ത ജൂസ് കുടിച്ചശേഷം ഇരുവരും മടങ്ങി. നവംബറിലാണ് ഷാരോണിനൊപ്പം ഇറങ്ങി ചെല്ലാമെന്ന് പറഞ്ഞിരുന്നത്. വീട്ടിലേക്ക് വശീകരിച്ചു വരുത്തി കഷായം കൊടുത്തു കൊലപ്പെടുത്താനായി ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചു. 14-ാം തീയതി വീട്ടില്‍ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ടു.

'കഷായം കുടിക്കാമെന്ന് മുന്‍പ് ചാലഞ്ച് ചെയ്തതല്ലേ ദാ ഇരിക്കുന്നു കുടിക്ക്' എന്നു പറഞ്ഞ് കഷായം കൊടുത്തു. അതിനുശേഷം കയ്പ്പ് മാറാന്‍ ജൂസ് കൊടുത്തു. കഷായം കുടിച്ച ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോണ്‍ പറഞ്ഞു. ഷാരോണിന്റെ കിഡ്‌നി, കരള്‍, ശ്വാസകോശം എന്നിവ നശിച്ചു ചികില്‍സയിലിരിക്കേ മരിച്ചു. കീടനാശിനി ഇരുന്ന കുപ്പിയുടെ ലേബര്‍ ഇളക്കിയശേഷം ഗ്രീഷ്മ വീടിനോട് ചേര്‍ന്ന റബ്ബര്‍ പുരയിടത്തില്‍ വലിച്ചെറിഞ്ഞു. അമ്മയ്ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. അമ്മാവനാണ് തെളിവുകള്‍ നശിപ്പിക്കാന്‍ ഗ്രീഷ്മയെ സഹായിച്ചത്.

ഷഡാങ്ക പാനീയം (ആയുര്‍വേദ മരുന്ന്) കഷായപ്പൊടി വെള്ളത്തില്‍ തിളപ്പിച്ചാണ് കഷായമുണ്ടാക്കിയത്. ഇതില്‍ കീടനാശിനി കലര്‍ത്തി. ഷാരോണ്‍ മരിച്ചശേഷം മൊബൈലിലെ ചാറ്റുകള്‍ ഗ്രീഷ്മ നശിപ്പിച്ചു. ചാറ്റുകള്‍ തിരികെ എടുക്കാന്‍ കഴിയുമോ എന്ന് ഗൂഗിളിലും യുട്യൂബിലും സേര്‍ച്ച് ചെയ്തിരുന്നു.

ഗ്രീഷ്മയുടെ വീട്ടില്‍നിന്ന് കഷായം കുടിച്ച് അവശനായ ഷാരോണ്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് മരിച്ചത്. ഇതിനുപിന്നാലെയാണ് കുടുംബം ഗ്രീഷ്മയ്ക്കെതിരേ രംഗത്തെത്തിയത്. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

പാറശ്ശാല പോലീസിന്റെ അന്വേഷണം പ്രതികളെ രക്ഷിക്കുന്ന തരത്തിലായതിനാല്‍ ക്രൈം ബ്രാഞ്ച് കേസേറ്റടുത്തു. ഗ്രീഷ്മയോട് ചോദിച്ചതില്‍ ഒക്ടോബര്‍ 30 ന് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഗ്രീഷ്മക്ക് മുന്നില്‍ ക്രൈം ബ്രാഞ്ചു പൊലീസിന്റെ 4 ചോദ്യങ്ങളും ഉത്തരങ്ങളിലെ വൈരുദ്ധ്യവും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രതികളെ കുടുക്കിയത്.


ഷാരോണിന്റെ മാതാപിതാക്കളുടെ ആരോപണങ്ങളടക്കം വിശദമായ ചോദ്യാവലിയാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയാറാക്കിയത്. നാലു കാര്യങ്ങളാണ് പ്രധാനമായും അറിയാന്‍ ശ്രമിച്ചത് 1. മറ്റൊരു വിവാഹം തീരുമാനിച്ച ശേഷവും എന്തിനു ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി? 2. ഷാരോണിനു ശീതള പാനീയമടക്കം എന്തെല്ലാം നല്‍കി? 3. കഷായം നല്‍കാനുണ്ടായ സാഹചര്യം? 4. ഈ സമയം വീട്ടില്‍ ആരെല്ലാം ഉണ്ടായിരുന്നു? വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൊവ്വാഴ്ച കിട്ടുമെന്നാണു ക്രൈംബ്രാഞ്ച് നിഗമനം. ഇതിനു ശേഷം ആവശ്യമെങ്കില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. ആന്തരികാവയവങ്ങളുടെ തകരാറാണ് മരണ കാരണമെന്നാണു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്നു കഷായവും ശീതളപാനീയവും കുടിച്ചശേഷം ഷാരോണ്‍ മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്നാണു മെഡിക്കല്‍ കോളജിലെത്തിയത്. ഈ മാസം 25നായിരുന്നു ഷാരോണിന്റെ മരണം. നേരത്തെ മൊഴി രേഖപ്പെടുത്താന്‍ പാറശാല പൊലീസ് ശ്രമിച്ചിരുന്നെങ്കിലും പെണ്‍കുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു വിശദ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. പെണ്‍കുട്ടി നല്‍കിയ പാനീയം കുടിച്ചാണ് മരണമെന്ന ഷാരോണിന്റെ സുഹൃത്തിന്റെയും ബന്ധുക്കളുടെയും ആരോപണമാണ് കേസിലേക്കും അന്വേഷണത്തിലേക്കും നയിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (34 minutes ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (42 minutes ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (52 minutes ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (1 hour ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (1 hour ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (1 hour ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (1 hour ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (2 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (2 hours ago)

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...  (2 hours ago)

അടിച്ചാൽ തിരിച്ചടിക്കും ഇ പി  (2 hours ago)

സ്ഥിരീകരിക്കാൻ ആവാതെ ശാസ്ത്രജ്ഞർ  (2 hours ago)

കരാർ വ്യവസ്ഥ മയപ്പെടുത്തി  (4 hours ago)

ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.  (4 hours ago)

ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ  (5 hours ago)

Malayali Vartha Recommends