Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

സ്‌കൂട്ടർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം... വസ്ത്രത്തിലെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്...റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയുമായിരുന്നു...

27 APRIL 2024 02:30 PM IST
മലയാളി വാര്‍ത്ത

സ്‌കൂട്ടർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ വസ്ത്രത്തിലെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. തുടന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയുമായിരുന്നു. സ്കൂട്ടർ യുവതിയുടെ മുകളിലായി വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.ഫാറൂഖാബാദ് സ്വദേശിയായ പൂജ (28 ) ആണ് മരിച്ചത്. അപകടസമയത് യുവതി ഹെൽമറ്റ്‌ ധരിച്ചിരുന്നില്ല. സംഭവസ്ഥലത്തെത്തിയ നാട്ടുകാർ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്കൂട്ടറിൽ കാൺപൂരിലേക്ക് പോകുന്ന വഴിക്കാണ് അപകടം. ഇയർഫോണിൽ പാട്ടുകേട്ടുകൊണ്ടാണ് യുവതി വാഹനമോടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

 

അമിതവേഗവും ഹെൽമെറ്റ് ധരിക്കാതിരുന്നതും മരണം സംഭവിക്കാനിടയാക്കിയതായി പറയുന്നു.വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് യുവതിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി വിട്ടുനൽകി. സംഭവത്തിൽ വിശദമായ അന്വേഷണം ആരഭിച്ചിട്ടുണ്ട്.മറ്റു പലയിടങ്ങളിലും കേട്ടിരുന്ന വാർത്തകൾ നമ്മുടെ കേരളത്തിലും കേട്ട് തുടങ്ങിയിട്ടുണ്ട് .മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തൃശൂര്‍ തിരുവില്വാമലയില്‍ എട്ട് വയസുകാരി മരിച്ച വാര്‍ത്ത ഏറെ ഞെട്ടലോടെയും ദുഖത്തോടെയുമാണ് ഏവരും കേട്ടത്.ചാർജ് ചെയ്യുന്നതിനിടെ ഉപയോഗിച്ചതുകൊണ്ടാകാം പൊട്ടിത്തെറി ഉണ്ടായതെന്ന നിഗമനത്തിനാണ് സാധ്യത കൽപ്പിക്കുന്നത് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

പലതും അശ്രദ്ധ കൊണ്ടാണ് സംഭവിക്കുന്നത്. ഇപ്പോൾ വിരലിലെണ്ണാവുന്ന സംഹവങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നതെങ്കിലും ഇനിയും ഇത്തരം അപകടങ്ങൾ വർധിക്കാനുള്ള സാധ്യത ഉണ്ട്. ഫോൺ പൊട്ടിത്തെറിക്കാനുള്ള സാധ്യത തുലോം കുറവാണ്. 2016-ൽ സാംസങ് ഗാലക്സി നോട്ട് 7 തിരിച്ചുവിളിച്ചപ്പോൾ, കയറ്റുമതി ചെയ്ത 2.5 ദശലക്ഷം യൂണിറ്റുകളിൽ 100 എണ്ണം മാത്രമാണ് പൊട്ടിത്തെറിച്ചത്. പക്ഷേ നമ്മുടെ കേരളത്തിൽ നടന്ന അതിദാരുണ സംഭവം കൂടുതൽ ജാഗ്രതയോടെ ഇരിക്കാൻ നമ്മെ ഓർമിപ്പിക്കുന്നതാണ്.ഒരു സ്മാർട്ട്ഫോണിന് തീപിടിക്കാനോ പൊട്ടിത്തെറിക്കാനോ നിരവധി കാരണങ്ങളുണ്ട്, അത് മിക്കവാറും ഫോണിന്റെ ബാറ്ററിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ലേറ്റസ്റ്റ് മൊബൈൽ ഫോണുകളെല്ലാം തന്നെ ലിഥിയം-അയൺ ബാറ്ററികൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്,

 

പോസിറ്റീവ്, നെഗറ്റീവ് ഇലക്ട്രോഡുകളുടെ സൂക്ഷ്മമായ ബാലൻസിലാണ് അവയിലെ ചാർജിങ് നടക്കുന്നത്. ബാറ്ററിയുടെ ആന്തരിക ഘടകങ്ങൾ തകരുന്നത് തീപിടുത്തത്തിലേക്ക് നയിച്ചേക്കാവുന്ന കാരണമാണ്.ഫോൺ ചൂടാവുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം. ഫോൺ കയ്യിൽ നിന്ന് വീഴുന്നത് ബാറ്ററിയുടെ ആന്തരിക പ്രവർത്തനത്തെ തടസ്സപ്പെടുത്തും.ഒപ്പം ഫോണിനുള്ളിൽ ഷോർട്ട് സർക്യൂട്ടിന് കാരണമാകും. ഇങ്ങനെ സംഭവിച്ചാൽ അറിയണമെന്നില്ല. ചെറിയ ശബ്ദം, സ്‌മെൽ എന്നിവ തിരിച്ചറിഞ്ഞ് സുരക്ഷിരതാവാൻ ശ്രമിക്കുക എന്നതാണ് മാർഗം.മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ ഉപയോഗിക്കുന്നത് വൻ അപകടമാണ് വിളിച്ചുവരുത്തുക. ചാർജിനിടെ ഫോൺ ചൂടാവുകയും തുടർന്നും ചാർജിലിരിക്കുന്നതും അപകടത്തിലേക്ക് നയിക്കുന്ന കാരണങ്ങളാണ്.

 

ഫോൺ ചൂടാവുന്നുണ്ടെങ്കിൽ അൺപ്ലഗ് ചെയ്യുക. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ഇടങ്ങളിൽ ഫോൺ ദീർഘനേരം വയ്ക്കുന്നത് ഒഴിവാക്കുക.ചാർജ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോൺ ഒന്നും കൊണ്ടും മൂടരുത്, കിടക്കയിൽ വെച്ച് ഫോൺ ചാർജ് ചെയ്യരുത്.ബാറ്ററി മാറുന്ന ഘട്ടത്തിൽ ക്വാളിറ്റിയുള്ളവ തെരഞ്ഞെടുക്കുക. കമ്പനി നൽകുന്ന ചാർജറും കേബിളുകളും മാത്രം ഉപയോഗിച്ച് ചാർജ് ചെയ്യുക.ഫോണിന്റെ പുറമെയുള്ള കേടുപാടുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അത് പരിഹരിക്കുക ശേഷം മാത്രം ഉപയോഗിക്കുക. ബാറ്ററിക്ക് കംപ്ലെയിന്റാണെന്നതിന്റെ തെളിവാണ് അത് വീർത്ത് നിൽക്കുന്നത്. ബാറ്ററി മാറുക തന്നെ വേണം. പുതിയ ഫോണുകളിൽ ബാറ്ററിയുടെ ഈ പ്രശ്‌നം അറിയാൻ ഒരു വഴിയുമില്ല. ചാർജ് നിൽക്കാത്തതും ഫോൺ ഇടക്ക് ഓഫാവുന്നതും ശ്രദ്ധയിൽ പെട്ടാൽ ഉടൻ സർവീസിന് നൽകുക.തുടങ്ങിയ കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (8 minutes ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (39 minutes ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (54 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (2 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (2 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (2 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (2 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (3 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (3 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (3 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (3 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (4 hours ago)

Malayali Vartha Recommends