Widgets Magazine
09
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സച്ചിൻ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയിട്ടുണ്ടോ, എന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താൻ നീക്കം:- ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയ കേസിൽ മേയറുടെയും, ഭർത്താവിന്റെയും അറസ്റ്റുണ്ടാകുമോ..?


ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രായേൽ...മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ തെരുവുകള്‍ കീഴടക്കി... നെതന്യാഹുവിന് എതിരെയും ഭരണകൂടത്തിനെതിരെയും ആഞ്ഞടിച്ചു...


ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല...ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം... രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്...


വീടുപണിക്കു തടസ്സമാകുന്ന തരത്തിൽ വഴിയടച്ച് സി.പി.എം... സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി... കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം...തടയാൻ കൗൺസിലറും പാർട്ടി പ്രവർത്തകരുമെത്തിയത് സംഘർഷത്തിനിടയാക്കി...


കേരളത്തിലെ സിപിഎം നേതാക്കളില്‍ എത്രയെത്ര പേരുണ്ട് ശതകോടീശ്വരന്‍മാര്‍.... നയാ പൈസ ആസ്തിയും കാര്യമായ വിദ്യാഭ്യാസവുമില്ലാതെ രാഷ്ട്രീയത്തില്‍ വരികയും കൊല്ലും കൊലയും കൊള്ളയും, തൊഴിലാക്കുകയും ചെയ്ത് അതിസമ്പന്‍മാരായി മാറിയത് എത്രയോ നേതാക്കളാണ്....

ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്നും ഇ പിജയരാജനെ പുറത്താക്കി... എ.കെ.ബാലനെ മുന്നണി കൺവീനറാക്കാനുള്ള സി.പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നീക്കം വിജയിച്ചാൽ...പിണറായിയും കുടുംബവും അകത്താകും.... ഇ.പി യുടെ മന്ത്രവാദം പിണറായിക്ക് നേരെയും പ്രയോഗിക്കാം...

27 APRIL 2024 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയോദ്ധ്യയിലെത്തി രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി....

കൊച്ചി അമ്പലമുഗള്‍ ബി പി സി എല്ലിലെ എല്‍ പി ജി ബോട്ടിലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു...

സച്ചിൻ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയിട്ടുണ്ടോ, എന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താൻ നീക്കം:- ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയ കേസിൽ മേയറുടെയും, ഭർത്താവിന്റെയും അറസ്റ്റുണ്ടാകുമോ..?

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ഉന്നതതല അവലോകനയോഗം ചേരും.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ഇന്നും സര്‍വിസുകള്‍ റദ്ദാക്കി...

ഇടതുമുന്നണി കൺവീനർ സ്ഥാനത്ത്  നിന്നും ഇ പിജയരാജനെ പുറത്താക്കി എ.കെ.ബാലനെ മുന്നണി കൺവീനറാക്കാനുള്ള സി.പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നീക്കം വിജയിച്ചാൽ പിണറായിയും കുടുംബവും അകത്താകും. തന്റെ മകനും സ്വപ്ന സുരേഷും തമ്മിലുള്ള ചിത്രം അതീവ രഹസ്യമായി മാധ്യമങ്ങൾക്ക് നൽകിയ ബിനീഷ്  കോടിയേരിയെ  ജയിലിൽ അടച്ചതു പോലെയുള്ള  ഇ.പി യുടെ മന്ത്രവാദം പിണറായിക്ക് നേരെയും പ്രയോഗിക്കാം.പിണറായിയും ഗോ വിന്ദനും കരുതുന്നതു പോലെ ഇ.പി ഒരു പൊട്ടനല്ല. അടിച്ചാൽ തിരിച്ചടിക്കും എന്ന വ്യക്തമായ സൂചന ഇ.പി. നേതൃത്വത്തിന് നൽകിക്കഴിഞ്ഞു. കാരണം പിണറായിയുടെ ഓരോ  നീക്കവും ഇ.പിക്ക് ഹൃദിസ്ഥമായിരുന്നു. ബിജെപിയിൽ ചേരാനുള്ള ചർച്ചയുടെ പേരിൽ എൽഡിഎഫ് കൺവീനറെ  മുഖ്യമന്ത്രി പോളിങ് ദിനത്തിൽ തള്ളിപ്പറഞ്ഞത് ഇ.പിയെ മാത്രമല്ല മുന്നണിയെ  തന്നെ  ഞ്ഞെട്ടിച്ചു. പ്രകാശ് ജാവദേക്കറെ ഇ.പി.കണ്ടതിൽ എന്താണ് തെറ്റെന്ന് മുഖ്യമന്ത്രി ചോദിച്ചതും ഞ്ഞെട്ടിച്ചു.

 

പണ്ട് നെയ്യാറ്റിൻകര ഉപതെരഞ്ഞടുപ്പ് ദിവസം വി.എസ്. കെ.കെ. രമയെ കാണാൻ പോയതു പോലെയായി കാര്യങ്ങൾ.നെയ്യാറ്റിൻ കരയിൽ ഇടതുമുന്നണി പാടിതോൽക്കുകയും ചെയ്തു. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ വന്നു കണ്ടതായി ഇ.പി.ജയരാജൻ വോട്ടെടുപ്പുദിവസം സമ്മതിച്ചതു മുന്നണിക്കു ക്ഷീണവുമായി.ഇതിൽ ഇ.പി. കളിച്ചോ എന്ന് കരുതുന്ന സി പി എം നേതാക്കളുമുണ്ട്.മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും  തള്ളിപ്പറഞ്ഞതോടെ ഇ.പി മുന്നണി കൺവീനറായി ഇനി എത്രനാൾ എന്ന ചോദ്യവുമുയരുന്നു. സിപിഎം സംഘടനാരീതി കണിശമായി പിന്തുടരുന്ന പിണറായി അത് ഉപേക്ഷിച്ചാണ് ജയരാജനോടുള്ള അമർഷം പരസ്യമാക്കിയത്. ഒരാൾക്കെതിരെ പരാതി ഉയരുമ്പോൾ ബന്ധപ്പെട്ട കമ്മിറ്റി ചർച്ച ചെയ്ത് പാർട്ടിയുടെ അഭിപ്രായം പരസ്യമാക്കുകയാണു രീതി. ബന്ധപ്പെട്ടയാൾക്കു പറയാനുള്ളതു കേൾക്കുകയും ചെയ്യും.

ഇവിടെ പാർട്ടിതല ചർച്ച നടന്നില്ല; പകരം പാർട്ടി കമ്മിറ്റികളിൽ പലപ്പോഴും പിണറായി പ്രകടിപ്പിക്കുന്ന ക്ഷോഭം പുറത്തു പ്രകടിപ്പിക്കുകയും ചെയ്തു. ഇത് തനിക്ക് രക്ഷപ്പെടാനുള്ള പിണറായിയുടെ അടവായി കരുതുന്ന നേതാക്കളും സി.പി.എമ്മിലുണ്ട്. സിപിഎം നേതൃത്വവുമായി ഉടക്കിയ സമയത്തു ബിജെപിയുടെ പ്രലോഭനത്തിൽ ഇ.പി വീണത് പിണറായിക്ക് അറിയാമായിരുന്നു. ഇ.പി. വഴി ബി ജെ പിയിലേക്ക് ഒരു പാലം നിർമ്മിക്കാൻ പിണറായി ആഗ്രഹിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നത്.  എന്നാൽ ഇലക്ഷന്  തലേന്ന് മുന്നണിക്കാകെ അലോസരമുണ്ടാക്കുന്ന തരത്തിൽ അക്കാര്യം ഉയർന്നപ്പോൾ ഇനി സംയമനം വേണ്ടെന്നു പിണറായി തീരുമാനിച്ചിട്ടുണ്ടാകാം. എന്നാൽ, പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ മറ്റൊന്നാണ്– എൽഡിഎഫ് തോൽക്കുമെന്ന് ഉറപ്പായതോടെ ആ പാപഭാരം ജയരാജനുമേൽ ചാർത്തി കൈകഴുകാനുള്ള തന്ത്രമാണു മുഖ്യമന്ത്രിയുടേതെന്ന് അവർ കരുതുന്നു. ഇതേ വികാരം സി.പി.എമ്മിലെ പല നേതാക്കൾക്കുമുണ്ട്. 

  ‘വഴിയിൽകൂടി പോയപ്പോൾ എന്റെ വീടാണെന്നറിഞ്ഞ് ജാവഡേക്കർ വന്നുകയറിയെന്നും തിരിച്ചയച്ചെന്നും’ ഉള്ള ഇ.പിയുടെ വിശദീകരണം അണികൾക്കു പോലും വിഴുങ്ങാൻ എളുപ്പമല്ല. കേന്ദ്രകമ്മിറ്റി അംഗമായ മുതിർന്ന നേതാവ് വോട്ടെടുപ്പുദിനം തന്നെ പാർട്ടിയെ ഇങ്ങനെ പരിഹാസ്യമാക്കിയത് എന്തുകൊണ്ടെന്നും പാർട്ടിയിൽ ചർച്ച നടക്കുന്നു . ദല്ലാൾ നന്ദകുമാറാണ് ഇ പിക്ക് ഇടനില നിന്നതെന്നാണ് സി.പി.എം  നേതാക്കൾ കരുതുന്നത്. ദല്ലാൾ നന്ദകുമാറുമായുള്ള സൗഹൃദത്തിന്റെ പേരിൽ മുഖ്യമന്ത്രി ഒരിക്കൽ ജയരാജനു മുന്നറിയിപ്പു നൽകിയതാണ്. ലാവ്‌ലിൻ വിവാദകാലത്തു വി.എസ്.അച്യുതാനന്ദന്റെ കാലാൾപ്പടയിൽ ഉണ്ടായിരുന്ന നന്ദകുമാർ, പിണറായി ഏറ്റവും വെറുക്കുന്നവരിലൊരാളാണ്. ദേശാഭിമാനി ജനറൽ മാനേജരായിരിക്കെ സാന്റിയാഗോ മാർട്ടിനുമായി ഉണ്ടാക്കിയ ബിസിനസ് ബന്ധമാണ് പിണറായി ഓ‍ർമിപ്പിച്ച മറ്റൊരു ചീത്തക്കൂട്ടുകെട്ട്. ജയരാജന്റെ ‘വൈദേകം’ റിസോർട്ട് രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനവുമായി കരാറിലായതും ബിജെപിയും എൽഡിഎഫും തമ്മിലാണ് ഇവിടെ ചിലയിടത്തു മത്സരമെന്നു ജയരാജൻ പറഞ്ഞതും പാർട്ടിക്കും എൽഡിഎഫിനുമെതിരെ പ്രതിപക്ഷം ആയുധമാക്കിയിരുന്നു.

  മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം ജയരാജനെ വൻ പ്രതിസന്ധിയിലേക്കാണു തള്ളിവിട്ടിരിക്കുന്നത്. പാർട്ടി ആവശ്യപ്പെടാതെതന്നെ മുന്നണി കൺവീനർ സ്ഥാനം അദ്ദേഹം ഒഴിഞ്ഞേക്കുമെന്നു കരുതുന്നവരുണ്ട്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ സംഘടനാ രംഗത്ത് ആ തലവേദന സിപിഎമ്മിനെ കാത്തിരിക്കുന്നു.
ഇ പി.ജയരാജൻ പാർട്ടിയുമായി പിണങ്ങിയാണ് നിൽക്കുന്നതെങ്കിലും പിണറായി അദ്ദേഹത്തെ ഉപേക്ഷിച്ചിരുന്നില്ല. മനസുകൊണ്ട് പിണറായിക്ക്  ഇ പി യെ സ്നേഹമായിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്ന കാലത്താണ് ഇ.പിയുടെ അഴിമതി ആദ്യം പിടിക്കപ്പെട്ടത്.തുടർന്ന് പിണറായി മന്ത്രിസഭയിൽ നിന്നും പുറത്തായി. പിന്നീട് ഇ.പിയെ പിണറായി മന്ത്രിയാക്കിയത്  ഇ പി യോടുള്ള താൽപ്പര്യത്തിലാണ്. കണ്ണൂരിലെ പ്രബല നായർ കുടുംബമായ ഇ.പിയെ പിണക്കാൻ പിണറായിക്ക് കഴിയില്ല.
  കണ്ണൂരിൽ നിന്നുള്ള വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ  മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയർത്തിയത് കുളമാക്കിയതോടെയാണ് പിണറായിക്ക് ഇ.പിയോട് വിരോധമായത്.  മുഖ്യമന്ത്രിക്ക് എതിരെ  വധശ്രമം എന്നാണ് ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയെ  വിമാനത്തിൽ നിന്ന് ഇറങ്ങിയ  ശേഷമാണ് പ്രതിഷേധം ഉണ്ടായതെന്ന വാർത്തകൾ പുറത്തു വന്നതോടെ മുഖ്യമന്ത്രിക്ക് നാണക്കേടായി. പിന്നീട് എ.കെ.ജി സെൻറർ ആക്രമണവും ഇ.പിക്ക് എതിരായി മാറി. എ.കെ.ജി.സെൻററിൽ ബോംബിട്ടു എന്നാണ് ജയരാജൻ മാധ്യമങ്ങളെ അറിയിച്ചത്.എന്നാൽ ഏറു പടക്കമാണ് സെൻററിലേക്ക് എറിഞ്ഞത്.  ദല്ലാൾ നന്ദകുമാർ പിണറായിയുടെ ജന്മ ശത്രുവാണ്. ദല്ലാളിനെ ഉപയോഗിച്ചാണ് വി എസ് അച്ചുതാനന്ദൻ പിണറായിക്കെതിരെ ലാവ്ലിൻ കേസിൽ കരുക്കൾ നീക്കിയത്. അവിടേക്കാണ് ചിറ്റപ്പൻ ജയരാജൻ കടന്നു ചെന്നത്.  തന്നെ ജീവിതകാലം മുഴുവൻ  വേട്ടയാടിയ  നന്ദകുമാറിൻെറ വീട്ടിലെത്തി അയാളുടെ അമ്മയെ ആദരിച്ചത് പിണറായിക്ക് ഒരിക്കലും  സഹിക്കാൻ കഴിയില്ല. തന്നെ മനപൂർവം അധിക്ഷേപിക്കാൻ ജയരാജൻ ശ്രമിച്ചതായി പിണറായി കരുതുന്നു.     വാർത്തകളിൽ നിന്നാണ് പിണറായി ഈ വിവരം അറിഞ്ഞത്. അത് പിണറായിയെ ഞെട്ടിക്കുന്നതായിരുന്നു.എന്നിട്ടും ദല്ലാള്‍ നന്ദകുമാറിന്‍റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍.  തെറ്റിദ്ധാരണ  പരത്താനും വ്യക്തിഹത്യ നടത്താനുമുള്ള  ആസൂത്രിത  പ്രചരണത്തിന്‍റെ ഭാഗമായാണ് അത് വിവാദമാക്കിയത്. ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകനെ കാണാനാണ് കൊച്ചിയില്‍ പോയത്.ആശുപത്രിയില്‍ നിന്ന് മടങ്ങും വഴി, കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ മുരളി അദ്ദേഹം ഭാരവാഹിയായ ക്ഷേത്രത്തിലെ ചടങ്ങിന് വിളിച്ചു. അതില്‍ പങ്കെടുത്തു. പ്രായമായ ഒരമ്മയെ ഷാളണിയിച്ച് ആദരിച്ചു. നന്ദകുമാറിന്‍റെ അമ്മയാണെന്ന് അറിഞ്ഞൊന്നുമുല്ല ആദരിച്ചത്.ഇതിനെ മനപൂര്‍വ്വം വിവാദമാക്കുകായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ സത്യം അതല്ല.  ഇ . പി യുമായി വര്ഷങ്ങളുടെ സൗഹൃദം ഉണ്ടെന്ന് നന്ദകുമാര്‍ പ്രതികരിച്ചു. താൻ ഭാരവാഹിയായ ക്ഷേത്രത്തിൽ ഉത്സവം ആയിരുന്നു.അതുമായി ബന്ധപ്പെട്ടാണ് അമ്മയെ കാണാനായി എത്തിയത്.     ജനുവരി 21 ആയിരുന്നു അമ്മയുടെ പിറന്നാൾ.അന്ന് മുഖ്യമന്ത്രിയെ അടക്കം പരിപാടിക്ക് വിളിച്ചിരുന്നു. അന്ന് ഇ പി ക്കു വരാൻ കഴിഞ്ഞില്ല. അതിനാൽ ആണ് പിന്നീട് കൊച്ചിയിൽ എത്തിയപ്പോൾ വന്നത്. എം വി ഗോവിന്ദന്‍റെ യാത്ര തുടങ്ങുന്നതിന മുമ്പാണ് ഇ പി വന്നതെന്നും  അദ്ദേഹം വിശദീകരിച്ചു
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥയില്‍ നിന്ന് കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍ വിട്ടു നില്‍ക്കുന്നത് മനപൂര്‍വ്വമെന്ന വാര്‍ത്തകള്‍ ശരിവക്കുന്ന ദൃശ്യങ്ങള്‍ പുറത്താവുകയും  ചെയ്തു.. കൊച്ചിയിൽ  ദല്ലാൾ നന്ദകുമാറിൻ്റെ അമ്മയെ ആദരിക്കുന്ന  ചടങ്ങിൽ ഇ പി ജയരാജൻ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കെ വി തോമസിനേയും ദൃശ്യങ്ങളില്‍ കാണാം. ജനകീയ പ്രതിരോധ ജാഥ ആരംഭിക്കുന്നതിന്‍റെ തൊട്ടു തലേ ദിവസമാണ് ഈ ചടങ്ങ് നടന്നത്. ആരോഗ്യകാരണങ്ങളാലല്ല ജയരാജന്‍ ജാഥയില്‍ നിന്ന് വിട്ടു നിന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിശദീകരിച്ചു. എൽഡിഎഫ് കൺവീനർ ജാഥയിൽ ഏത് സമയത്തും പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

  മുഖ്യമന്ത്രി ഫ്ലാഗ് ഒഫ് ചെയ്ത ജനകീയ പ്രതിരോധ ജാഥ കണ്ണൂർ, കാസർകോട് ജില്ലകളിലായി 10 ലേറെ സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ടിട്ടും ഇ പി യെ കാണാതായതോടെയാണ് അണികൾക്കിടയിൽ മുറുമുറുപ്പ് തുടങ്ങിയത്.  വീട് ഇരിക്കുന്ന സ്ഥലത്തും  നിയമസഭയെ പ്രതിനിധീകരിച്ച മട്ടന്നൂരിലും ജാഥാ  സ്വീകരണത്തിൽ മുന്നണി കൺവീനർ എത്താഞ്ഞതോടെ നേതാക്കൾക്കിടയിലും ചർച്ചയായി.തന്നെ തഴഞ്ഞ് പാർട്ടിയിൽ ജൂനിയറായ എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി ആക്കിയ സമയത്ത് പാർട്ടി യോഗങ്ങളിൽ ഇ പി പങ്കെടുത്തിരുന്നില്ല. റിസോർട്ട് വിവാദത്തോടെ പാർട്ടി പരിപാടികളിൽ സജീവമായെങ്കിലും സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയോട് നാട്ടിലുണ്ടായിട്ടും ഇ പി മുഖം തിരിച്ചു.. ചോദിക്കുന്നവരോട് ഞാൻ ജാഥ അംഗം അല്ലല്ലോ എന്ന് പറഞ്ഞ് ഒഴിയുന്നു. ഇതിനിടയിലാണ് ദല്ലാള്‍ നന്ദകുമാറിന്‍റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.
  ഉന്നത കോര്‍പ്പറേറ്റ്, വ്യവഹാര, രാഷ്ട്രീയ ഇടനിലക്കാരനായി അറിയപ്പെടുന്ന ടി.ജി നന്ദകുമാര്‍ കേരള രാഷ്ട്രീയത്തില്‍ വിവാദ നായകനാകുന്നത് ആദ്യമല്ല. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം മുതല്‍ ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം വരെ  നേരിട്ടയാളാണ് നന്ദകുമാര്‍. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഡാറ്റാ സെന്‍റര്‍ കൈമാറ്റത്തിലൂടെയാണ് ദല്ലാള്‍ നന്ദകുമാര്‍ സജീവ ചര്‍ച്ചയായത്.ആലപ്പുഴ നെടുമുടിയിലാണ് ടി.ജി നന്ദകുമാര്‍ എന്ന ദല്ലാള്‍ നന്ദകുമാറിന്‍റെ ജനനം. നന്ദകുമാറിന് വിശേഷണങ്ങള്‍ പലതാണ്. കേസുകളില്‍ ന്യായാധിപന്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന വ്യവഹാര ദല്ലാള്‍, കോര്‍പ്പറേറ്റുകളുടെ ഇടനിലക്കാരനായി നിന്ന് അവര്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരെ സ്വാധീനിക്കുന്ന കണ്‍സള്‍ട്ടന്‍റ്, അനധികൃത സ്വത്ത് സമ്പാദനത്തിന് ആദായ നികുതി വകുപ്പിന്‍റെയും ഇന്‍റലിജന്‍സ് ബ്യൂറോയുടേയും അന്വേഷണം നേരിട്ടയാള്‍ എന്നിങ്ങനെ പോകുന്നു വിശേഷണങ്ങള്‍.

  വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് കേരള സര്‍ക്കാരിന്‍റെ കീഴിലുണ്ടായിരുന്ന ഡാറ്റാ സെന്‍റര്‍ അനില്‍ അംബാനി ഗ്രൂപ്പിന് കൈമാറിയതോടെയാണ് ദല്ലാള്‍ നന്ദകുമാര്‍ കേരളത്തില്‍ സജീവ ചര്‍ച്ചയായത്. കുറഞ്ഞ ലേലത്തുകക്കാരെ തഴഞ്ഞ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് നല്‍കിയതിന് പിന്നില്‍ അന്ന് മുഖ്യമന്ത്രിയായ വിഎസും നന്ദകുമാറും ചേര്‍ന്നാണെന്ന ആരോപണം രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു. പിന്നീട് നിരവധി വിവാദങ്ങളില്‍ നന്ദകുമാറിന്‍റെ പേര് ഉയര്‍ന്ന് വന്നിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവന്നതിലും പദ്ധതിക്കെതിരെ ഉയര്‍ന്നുവരാനിടയുള്ള എതിര്‍പ്പുകള്‍ നിര്‍വീര്യമാക്കിയതിലുമെല്ലാം നന്ദകുമാറിന്റെ പങ്ക് ഉയര്‍ന്ന് കേട്ടിരുന്നു.നന്ദകുമാറിന്റെ സ്വത്ത് സംബന്ധിച്ച് ആദായ നികുതി വകുപ്പും ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് വ്യാജ പേരില്‍ കത്തെഴുതിയ കേസില്‍ ക്രൈംബ്രാഞ്ചും സി.ബി.ഐയുമൊക്കെ നന്ദകുമാറിനെ അന്വേഷണം നടത്തിയിരുന്നു.     കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്കു വേണ്ടി ദല്ലാള്‍ നന്ദകുമാര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെന്ന ആരോപണവുമുണ്ടായി.ഇ.എം.സി.സി ഡയറക്ടര്‍ പ്രതിയായ തിരഞ്ഞെടുപ്പ് ദിനത്തിലെ ബോംബാക്രമണ കേസില്‍ ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യുമെന്ന് വാര്‍ത്തകള്‍ എത്തിയതോടെയാണ് ദല്ലാള്‍ എന്ന ആ പേര് വീണ്ടും ചര്‍ച്ചയായി മാറിയത്..കുണ്ടറയിലെ പെട്രോള്‍ ബോംബ് ആക്രമണ കേസിലെ പ്രതികളായ ഇഎംസിസി പ്രസിഡന്റ് എറണാകുളം അയ്യമ്പിള്ളി എടപ്പാട്ടു വീട്ടില്‍ ഷിജു എം.വര്‍ഗീസ്, സഹായി എറണാകുളം ഇടപ്പള്ളി അഞ്ചുമന തുരുത്തിയില്‍ ശ്രീകാന്ത്, തിരുവനന്തപുരം സ്വദേശി വിനുകുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇതിന്റെ  പിന്നാലെയുള്ള അന്വേഷണത്തിലാണ് ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങിയത്. എന്നാൽ അതേ പോലീസ് പിന്നീട് കളം മാറ്റി.

  വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി അണിയറയില്‍ ചരടുവലിച്ചത് ടി.ജി നന്ദകുമാറായിരുന്നു.  വിവാദ വ്യവഹാര ദല്ലാളിന്റെ പങ്ക് ഇൗ ക്കേസില്‍ മറനീക്കി പുറത്തുവന്നതോടെയാണ് വീണ്ടും ദല്ലാള്‍ നന്ദകുമാര്‍ ചര്‍ച്ചയായി മാറിയത്. അദാനിയുടേ പോലും അടുപ്പക്കാരനായ നന്ദകുമാർ കേരള രാഷ്ട്രീയത്തില്‍ വിവാദമായ വഴിയാണ് പരിശോധിക്കേണ്ടത്.വിഴിഞ്ഞം കരാര്‍ കൊടുംപിരി കൊണ്ട് നില്‍ക്കുമ്പോള്‍ അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിക്ക് എല്ലാ സഹായവും നല്‍കിയത് എറണാകുളത്തു നിന്നുള്ള വ്യവഹാര ഉപദേശകനായ നന്ദകുമാറായിരുന്നു. 2008ല്‍ മുതൽ അദാനിയുമായി അടുപ്പം സുക്ഷിച്ച നന്ദകുമാര്‍ അന്ന് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനെ കാണാന്‍ അദാനിയെത്തിയപ്പോള്‍ അനുഗമിച്ചത് നന്ദകുമാറായിരുന്നു. അന്നും വിഴിഞ്ഞത്തില്‍ സംസ്ഥാനവുമായി അദാനി ധാരണയുണ്ടാക്കി. എന്നാല്‍ നരേന്ദ്ര മോദിയുടെ അടുപ്പക്കാരനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിലാപാട് കടുപ്പിച്ചിരുന്നു.

  ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ വിഴിഞ്ഞം കരാറില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ സന്ദര്‍ശിക്കാന്‍ ഗൗതം അദാനിയോടൊപ്പം ടി ജി നന്ദകുമാര്‍ എത്തിയപ്പോളാണ് ദല്ലാള്‍ കേരളത്തില്‍ വീണ്ടും ചര്‍ച്ചയായി മാറിയത്. സുപ്രീം കോടതി വിധികള്‍ പോലും വിലക്കുവാങ്ങാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നയാളാണ് നന്ദകുമാര്‍ എന്ന് പരക്കെ അറിയപ്പെടുന്നു. .ഹൈക്കോടതികളിലും സുപ്രീം കോടതിയിലും നിന്ന് അനുകൂല വിധികള്‍ സമ്പാദിക്കാന്‍ നന്ദകുമാറിന്റെ സഹായം തേടിയിട്ടുള്ളവരില്‍ വി എസ് അച്യുതാനന്ദന്‍ മുതല്‍ പി കെ കുഞ്ഞാലിക്കുട്ടി വരെയുള്ളവര്‍ ഉണ്ടെന്നാണ് വാര്‍ത്തകള്‍..ഇടതും വലതും മുന്നണികളിലുള്ളവര്‍ നന്ദകുമാറിന്റെ സേവനം പല ഘട്ടങ്ങളിലായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അച്യുതാനന്ദന്റെ വ്യവഹാര ദല്ലാള്‍ എന്ന നിലയിലാണ് നന്ദകുമാര്‍ പില്‍ക്കാലത്ത് വാര്‍ത്തകളിലും സി.പി.എമ്മിലെ ആഭ്യന്തര ചര്‍ച്ചകളിലും ഇടംപിടിച്ചു. ലാവ്ലിന്‍ കേസിലും ഇടമലയാര്‍ കേസിലുമൊക്കെ കോടതി വിധികളില്‍ ഇയാളുടെ സ്വാധീനം കൃത്യമായി ആരോപിക്കപ്പെട്ടു. റിലയന്‍സ് ഗ്രൂപ്പിന്റെ ഉപദേഷ്ടാവായതോടെ ടി.ജി നന്ദകുമാര്‍ കോര്‍പറേറ്റ് ദല്ലാള്‍ പിന്നീട്  അറിയപ്പെട്ടു.     റിലയന്‍സിന് വേണ്ടി ഇയാള്‍ നടത്തിയ ഇടപെടലുകള്‍ അന്നത്തെ സ്ുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വരെ സംശയത്തിന്റെ നിഴലിലാക്കി.വി.എസ് അച്യുതാനന്ദന്റെ കാലത്ത് സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയ ഇടപാടിന് ഇടനിലക്കാരനായതും നന്ദകുമാറായിരുന്നു. വി.എസിന്റെ ഈ നടപടിയുടെ പേരില്‍ ഒറ്റതിരിഞ്ഞ ആക്രമണങ്ങള്‍ ഉണ്ടായി. പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷത്തില്‍ നിന്ന് വി.എസിന് കടുത്ത എതിര്‍പ്പ് നേരിടുകയും ചെയ്തു. പക്ഷേ ഇതൊന്നും കൂസാതെ നന്ദകുമാറുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി വി.എസ് മാധ്യമങ്ങളുടെ അപ്രീതി സമ്പാദിച്ചു.അദാനി ഗ്രൂപ്പിനെ വ്യവഹാരങ്ങളിലും ബിസിനസ് പ്രതിസന്ധികളിലും സഹായിക്കുക എന്ന നയതന്ത്ര ദൗത്യമാണ് നന്ദകുമാർ നിറവേറ്റുന്നത്.  കേന്ദ്രത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അദാനി ഗ്രൂപ്പിന്റെ സുവര്‍ണകാലം തുടങ്ങിയപ്പോള്‍ നന്ദകുമാറും അതിന്റെ ഗുണഭോക്താവായി മാറി. വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവന്നതിലും പദ്ധതിക്കെതിരെ ഉയര്‍ന്നുവരാനിടയുള്ള എതിര്‍പ്പുകള്‍ നിര്‍വീര്യമാക്കിയതിലുമെല്ലാം നന്ദകുമാറിന്റെ നിര്‍ണായക പങ്ക് ശ്രദ്ധേയമായിരുന്നു.   മുഖ്യമന്ത്രിയായിരിക്കെ അദാനിയും വി.എസ് അച്യുതാനന്ദനും തമ്മില്‍ കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയതും നന്ദകുമാറായിരുന്നു.2012ലെ വിവാദ ഡാറ്റാ സെന്റര്‍ കേസില്‍ നന്ദകുമാര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും തുടര്‍ന്ന് വി.എസുമായുമെല്ലാം നടത്തിയ കൂടിക്കാഴ്ചകള്‍ ഏറെ വിവാദം സൃഷ്ടിച്ചു. ദല്ലാളിനെതിരെ പി.സി ജോര്‍ജ് രംഗത്തെത്തി. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ദല്ലാളിനെ കുടുക്കാനായി മുഖ്യമന്ത്രിക്ക് ഹര്‍ജി നല്‍കി. ഈ കേസിലാണ് പിന്നീട് നന്ദകുമാറിനെതിരെ സി.ബി.ഐ അന്വേഷണം എത്തിയത്. ഡാറ്റാ സെന്റര്‍ വിവാദത്തിലെ കനല്‍ അവിടെയും തീര്‍ന്നില്ല. വി.എസ് നിയമസഭയില്‍ വായിച്ചത് ദല്ലാള്‍ നന്ദകുമാര്‍ നല്‍കിയ കുറിപ്പാണ് എന്ന് പോലും വാര്‍ത്തകള്‍ എത്തി.അവസാനം ആരോപണം നിരത്തിയത് കുറ്റ്യാടിയിലെ ട്രോന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അനന്യ കുമാരി അലക്‌സാണ്. നാണഷല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്ന തട്ടിക്കൂട്ട് പാര്‍ട്ടിയുടെ പേരില്‍ മത്സരിച്ച അനന്യ പിന്‍മാറേണ്ടി വന്നത് ദല്ലാള്‍ മൂലമാണെന്ന് പിന്നീട് വെളിപ്പെടുത്തി.     നിരന്തരം ഭീഷണികള്‍ ഇയാളില്‍ നിന്ന് വന്നതായി തുറന്നടിച്ചു. ഈ വിവാദങ്ങള്‍ കാര്യമായി നന്ദകുമാറിനെ ഏശിയില്ല. ലാവ്ലിൻ കേസിൽ തന്നെ  മോശക്കാരനാക്കിയത് നന്ദകുമാറാണെന്ന് പിണറായി ഇന്നും കരുതുന്നു. ഇതിൽ വി എസിൻ്റെ  കറുത്ത  കരങ്ങളുണ്ടെന്നും പിണറായി കരുതുന്നു. .പിന്നെങ്ങനെയാണ് ചിറ്റപ്പനോട് പിണറായി സഹിക്കുക? ഇത് ഒരു വശം മാത്രം. ഇ.പിയുടെ ബി ജെ പി ബന്ധത്തിൽ പിണറായിക്ക് ഒരു വിരോധവുമില്ല.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയോദ്ധ്യയിലെത്തി രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി....  (1 minute ago)

ഉത്തര കൊറിയയുടെ ആശയപ്രചാരണത്തിനു നേതൃത്വം നല്‍കിയ കിം കി നാം അന്തരിച്ചു...  (21 minutes ago)

കൊച്ചി അമ്പലമുഗള്‍ ബി പി സി എല്ലിലെ എല്‍ പി ജി ബോട്ടിലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു...  (52 minutes ago)

സച്ചിൻ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയിട്ടുണ്ടോ, എന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താൻ നീക്കം:- ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയ കേസിൽ മേയറുടെയും, ഭർത്താവിന്റെയും അറസ്റ്റുണ്ടാകുമോ..?  (1 hour ago)

സ്വകാര്യ ഗ്രൂപ്പില്‍ ഉംറക്കെത്തിയ കോട്ടയം സ്വദേശിനി മക്കയില്‍ നിര്യാതയായി...  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ഉന്നതതല അവലോകനയോഗം ചേരും.  (1 hour ago)

എസ്എസ്എല്‍സി പരീക്ഷ ജയിക്കാന്‍ എഴുത്തുപരീക്ഷയ്ക്കു മിനിമം മാര്‍ക്ക് വേണമെന്ന രീതി തിരികെവരുന്നു....അടുത്തവര്‍ഷം മുതല്‍ എഴുത്തുപരീക്ഷയില്‍ ഓരോ വിഷയത്തിനും കുറഞ്ഞത് 30% മാര്‍ക്ക് നേടുന്നവര്‍ക്ക് ഉപരിപഠ  (2 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ഇന്നും സര്‍വിസുകള്‍ റദ്ദാക്കി...  (2 hours ago)

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യ  (2 hours ago)

ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ എ.വി. മുകേഷിന്റെ സംസ്‌കാരം ഇന്ന്  (2 hours ago)

അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപോലീത്ത അത്തനേഷ്യസ് യോഹാന്റെ സംസ്‌കാര ചടങ്ങുകള്‍ തീരുമാനിക്കാന്‍ ഇന്ന് സഭ സിനഡ് ചേരും...  (3 hours ago)

പ്രശസ്ത മലയാള- ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സംഗീത് ശിവന്‍ ഓര്‍മ്മയായി.... സംസ്‌കാരം ഇന്ന്  (3 hours ago)

ബയേണ്‍ മ്യൂണിച്ചിനെ സെമിയില്‍ തകര്‍ത്ത് റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... ലോറികളുടെ ഇടയില്‍പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് മേയ് 16 മുതല്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം....  (4 hours ago)

Malayali Vartha Recommends