Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

27 APRIL 2024 02:44 PM IST
മലയാളി വാര്‍ത്ത

ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ അതിവേഗത്തിൽ ഉപയോഗിക്കുന്ന ഒരു സോഷ്യൽ മീഡിയ ആപ്പ് ആണ് വാട്സാപ്പ് . സന്ദേശങ്ങൾ അയക്കാനും . വീഡിയോ കോളുകളും സാധാരണ കോളുകളും എന്തിനേറെ പൈസ അങ്ങോട്ടും ഇങ്ങോട്ടും അയക്കാൻ വരെ ഇന്ന് വാട്സാപ്പിനെ കൊണ്ട് സാധിക്കും. പുതിയ പുതിയ അപ്‌ഡേഷൻസുമായി അവർ നമ്മളെ ഞെട്ടിക്കാറുമുണ്ട് . എന്നാൽ പെട്ടന് വാട്സാപ്പ് ഇല്ലാതായാൽ എന്ത് സംഭവിക്കും . ഈ ഒരു ചോദ്യം ഇപ്പോൾ ഇവിടെ ഉന്നയിക്കാനുള്ള കാരണം ഇപ്പോൾ നമ്മുടെ രാജ്യത്ത് നടക്കുന്ന ഒരു കേസ് ആണ്. എന്താണെന്ന് അല്ലെ ..ചാറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തില്‍ വീട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടിവരുമെന്ന് വാട്സാപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹി ഹൈക്കോടതിയിലാണ് വാട്സാപ്പ് ഇക്കാര്യം അറിയിച്ചത്.

 

സന്ദേശം അയക്കുന്നവര്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും മാത്രമേ അതിലെ ഉള്ളടക്കം കാണാന്‍ കഴിയൂവെന്ന് ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യയാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍. എന്നാല്‍, രാജ്യത്തെ പുതിയ ഐ.ടി. നിയമം അനുസരിച്ച് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് വ്യവസ്ഥ. ആദ്യം സന്ദേശം അയച്ചയാളെ തിരിച്ചറിയുന്നതിന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇത് ചോദ്യംചെയ്താണ് ഫെയ്സ്ബുക്കും വാട്സാപ്പും കോടതിയെ സമീപിച്ചത്.ഏൻഡ് ടു എൻഡു എൻക്രിപ്ഷനുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ ഇന്ത്യ വിടേണ്ടി വരുമെന്ന് വാട്സാപ്പിന് വേണ്ടി ഹാജരായ അഡ്വ. തേജസ് കാരിയ പറഞ്ഞത് വലിയ ചര്‍ച്ചാ വിഷയമായി മാറിയിരുന്നു.

 

എൻക്രിപ്ഷൻ സ്വകാര്യതാ സംരക്ഷണത്തിന്റെ ഭാഗമാണെന്നും അത് ഒഴിവാക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ ഇന്ത്യ വിടേണ്ടി വരുമെന്നാണ് തേജസ് കാരിയ ഡൽഹി ഹൈക്കോടതിയോട് പറഞ്ഞത്.പുതിയ ഐ.ടി നിയമഭേദഗതി ആർട്ടിക്കൾ 14,19,21 എന്നിവയുടെ ലംഘനമാണെന്നും വാട്സാപ്പിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ലോകത്ത് ഒരിടത്തും ഇത്തരം നിയമങ്ങൾ നിലനിൽക്കുന്നില്ല. എന്തിനാണ് വാട്സാപ്പിൽ ഏർപ്പെടുത്തിയ അധിക സുരക്ഷാ സംവിധാനത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതെന്ന് മനസിലാവുന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞു.അതേസമയം, കേന്ദ്രസർക്കാർ വാട്സാപ്പിന്റെ ഹരജിയെ എതിർത്തു. ഐ.ടി നിയമഭേദഗതി കൊണ്ടുവന്നില്ലെങ്കിൽ വ്യാജ സന്ദേശങ്ങൾ കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു കേന്ദ്രസർക്കാറിന്റെ കോടതിയിലെ നിലപാട്. വ്യാജ സന്ദേശങ്ങൾ പലപ്പോഴും രാജ്യത്തിന്റെ സമാധാനത്തിന് ഭീഷണിയാവുന്നുണ്ടെന്നും കേന്ദ്രസർക്കാർ കോടതിയിൽ നിലപാട് എടുത്തു.

ഇനി എന്താണ് വാട്സാപ്പ് എന്‍ഡു ടു എന്‍ഡ് സുരക്ഷാ സംവിധാനം..വാട്സാപ്പിന്റെ വെബ്സൈറ്റിൽ പറയുന്നതനുസരിച്ച് ആപ്പിലുള്ള സ്വകാര്യതാ സുരക്ഷാ സംവിധാനമാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍.സന്ദേശം അയക്കുന്ന ആള്‍ക്കും ലഭിക്കുന്ന ആള്‍ക്കും സന്ദേശം കാണാനാവുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്.വാട്സാപ്പ് കേസ് നല്‍കാന്‍ കാരണം?വാട്സാപ്പിലൂടെ അയക്കപ്പെടുന്ന സന്ദേശങ്ങളുടെ പ്രാഥമിക ഉറവിടം തിരിച്ചറിയാന്‍ സൗകര്യം ഒരുക്കണമെന്ന പുതിയ ഐടി നിയമ ഭേദഗതി തങ്ങളുടെ സുരക്ഷാ സംവിധാനമായ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനെ ബലഹീനമാക്കുമെന്ന് വ്യക്തമാക്കിയാണ് വാട്സാപ്പ് കേസ് നല്‍കിയത്.അതായത് വേണ്ടി വന്നാൽ സർക്കാർ ആവശ്യപ്പെട്ടാൽ ആ സന്ദേശത്തിന്റെ ഉറവിടം അന്വേഷിക്കാൻ അല്ലെങ്കിൽ അതാരാണെന്ന് അയച്ചതെന്ന് സർക്കാരിനെ ബോധിപ്പിക്കേണ്ടി വരും. അത് വാട്സാപ്പിന്റെ പോളിസിയെ ബാധിക്കും .

 

അതുകൊണ്ടാണ് അവർ കേസ് കൊടുത്തത് . എന്നാൽ കേന്ദസര്‍ക്കാര്‍ പറയുന്നത്? സന്ദേശങ്ങളുടെ ഉറവിടം തിരിച്ചറിയുന്നത് വ്യാജ വാര്‍ത്തകളും വിദ്വേഷ സന്ദേശങ്ങളും പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ അത്യാവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.അതായത് ഇന്ന് പല വ്യാജ വാർത്താക്കളൂം അശ്ലീല സന്ദേശങ്ങളും വാട്സാപ്പ് വഴി പ്രചരിക്കുന്നത് പതിവാണ് . അത്തരം വാർത്തകൾ നമ്മൾ കാണാറുള്ളതാണ് . അതൊഴിവാക്കാനായിട്ടും . അത്തരം സന്ദേശങ്ങൾ അയക്കുന്നവരെ പിടികൂടാനായിട്ടാണ് സർക്കാർ ഈ ആവശ്യം മുൻപോട്ട് വച്ചിരിക്കുന്നത്. പക്ഷെ എന്തുകൊണ്ടാണ് വാട്സാപ്പ് ഇന്ത്യ വിടേണ്ടി വരുമെന്ന് പറഞ്ഞത്?സോഷ്യൽ മീഡിയ ഇന്റർമീഡിയറി സ്ഥാപനങ്ങൾ സന്ദേശങ്ങളുടെ പ്രാഥമിക ഉറവിടം തിരിച്ചറിയാനുള്ള സൗകര്യം ഒരുക്കണമെന്ന് പുതിയ ഭേദഗതിയിൽ പറയുന്നുണ്ട്. ഇത് ശക്തമായി എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം തുടരാന്‍ വാട്സാപ്പിനെ അനുവദിക്കുകയില്ല.

 

അങ്ങനെ വന്നാൽ ഇന്ത്യ വിടേണ്ടി വരുമെന്നാണ് വാട്സാപ്പ് പറഞ്ഞത്.പക്ഷെ കോടതി ഈ വിഷയത്തിൽ ഇത് തീരുമാനം എടുത്തിട്ടില്ല . അത്തരത്തിലുള്ള മോശം പ്രവർത്തികളിൽ ഏർപ്പെടാത്ത ആളുകളുടെ സ്വാകാര്യതയെ മാനിച്ചുകൊണ്ടും എന്നാൽ ഇത്തരം രാജ്യത്തെ നശിപ്പിക്കുന്ന പ്രവർത്തികൾ ചെയുന്ന ആളുകളെ പിടികൂടാനായിട്ട് വാട്സാപ്പ് വഴി എന്തെങ്കിലും സംവിധാനങ്ങൾ കൊണ്ട് വരാൻ പറ്റുന്ന രീതിയിൽ ഒരു വിധി കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (8 minutes ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (39 minutes ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (54 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (2 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (2 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (2 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (2 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (3 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (3 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (3 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (3 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (4 hours ago)

Malayali Vartha Recommends