Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...


സ്‌കൂട്ടർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം... വസ്ത്രത്തിലെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്...റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയുമായിരുന്നു...

ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗമെത്തിയ വിജയ്‍യെ കാത്ത് ആഭ്യന്തര ടെര്‍മിനലില്‍ ആരാധകരുടെ വന്‍ കൂട്ടമാണ് കാത്തുനിന്നിരുന്നത്. ...വിജയ് തിരുവനന്തപുരത്ത് സഞ്ചരിച്ച കാര്‍ ആരാധക ആവേശത്തില്‍ തകര്‍ന്നു

19 MARCH 2024 09:44 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...

ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്നും ഇ പിജയരാജനെ പുറത്താക്കി... എ.കെ.ബാലനെ മുന്നണി കൺവീനറാക്കാനുള്ള സി.പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നീക്കം വിജയിച്ചാൽ...പിണറായിയും കുടുംബവും അകത്താകും.... ഇ.പി യുടെ മന്ത്രവാദം പിണറായിക്ക് നേരെയും പ്രയോഗിക്കാം...

ലോക്‌സഭാ വോട്ടെടുപ്പ് ദിവസം ബി.ജെ.പി സി.പി.എമ്മിന്റെ പെനാറ്റില്‍, പോസ്റ്റില്‍ കയറി അടിച്ച ഗോളില്‍ നിന്ന് അടുത്തകാലത്തൊന്നും സഖാക്കള്‍ മുക്തരാകില്ല..ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ സഖാക്കളുടെ ഉറക്കംകെടുത്തും..

മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ചൊല്ലായിരുന്നു തിരഞ്ഞെടുപ്പ് ദിവസം നിറഞ്ഞുനിന്നത്...ഈ വാക്കുകളിലുണ്ട് വരാൻ പോകുന്ന നടപടിയുടെ സൂചന.... ഇത് മനസ്സിലാക്കി ഇപി ജയരാജൻ സ്വയം തീരുമാനം എടുക്കുമെന്ന് സൂചന... തിങ്കളാഴ്ച്ച യോഗത്തിൽ തീരുമാനം ആവും...നീണ്ട അവധിയെടുത്ത് പുറത്തു പോകും...

തമിഴ് സൂപ്പര്‍താരം വിജയ് തിരുവനന്തപുരത്ത് സഞ്ചരിച്ച കാര്‍ ആരാധക ആവേശത്തില്‍ തകര്‍ന്നു. താന്‍ നായകനാവുന്ന പുതിയ ചിത്രം ഗോട്ടിന്‍റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചില ഭാഗങ്ങളുടെ ചിത്രീകരണത്തിനായി ഇന്ന് വൈകിട്ടാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗമെത്തിയ വിജയ്‍യെ കാത്ത് ആഭ്യന്തര ടെര്‍മിനലില്‍ ആരാധകരുടെ വന്‍ കൂട്ടമാണ് കാത്തുനിന്നിരുന്നത്. വന്‍ പൊലീസ് സന്നാഹം വിമാനത്താവളത്തില്‍ ഉണ്ടായിരുന്നെങ്കിലും ഏറെ പണിപ്പെട്ടാണ് വിജയ്‍യുടെ കാര്‍ മുന്നോട്ട് നീക്കാനായത്.

 

ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള വിജയ്‍യുടെ കാറിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാറിന്‍റെ ചില്ല് തകര്‍ന്ന് ക്യാബിന് ഉള്ളിലേക്ക് വീണിട്ടുണ്ട്. ഡോര്‍ അടക്കം ചളുങ്ങിയിട്ടുമുണ്ട്. നേരത്തെ ശ്രീലങ്കയില്‍ ചിത്രീകരണം നിശ്ചയിച്ചിരുന്ന ഭാഗങ്ങളാണ് തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. ഇതിന് മുന്നോടിയായി സംവിധായകന്‍ വെങ്കട് പ്രഭു ലൊക്കേഷന്‍ സന്ദര്‍ശനത്തിനായി നേരത്തെ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും രാജ്യാന്തര വിമാനത്താവളവും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്. ഇത് ആദ്യമായാണ് ഒരു വിജയ് ചിത്രം കേരളത്തില്‍ ചിത്രീകരിക്കുന്നത്. 14 വര്‍ഷം മുന്‍പാണ് വിജയ് ഇതിനുമുന്‍പ് കേരളത്തില്‍ വന്നത്. അത് കാവലന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ആയിരുന്നു.

 

 

ഒരുനോക്കു കാണാൻ വിമാനത്താവളത്തിൽ ആരാധകർ കാത്തുനിന്നത് 10 മണിക്കൂറിലേറെ നേരം. വിമാനത്തിന്റെ വരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇല്ലാതിരുന്നതിനാൽ രാവിലെ 7 മുതൽ തന്നെ ആരാധകർ സ്ഥലത്തെത്തി. ചാർട്ടേഡ് ഫ്ലൈറ്റിൽ വിജയ് എത്തിയത് വൈകിട്ട് 5ന്. എന്നാൽ കാത്തിരിപ്പിന്റെ മുഷിപ്പ് തീരെയില്ലാതെ ആരാധകർ വിജയ്ക്ക് ഒരുക്കിയത് ഗംഭീര സ്വീകരണം. ഫ്ലെക്സ് ബോർഡുകൾ ഉയർത്തിയും പൂക്കൾ എറിഞ്ഞും ആർപ്പു വിളിച്ചും അവർ പ്രിയതാരത്തെ വരവേറ്റു. ക്ലീൻ ഷേവ് ലുക്കിൽ ലൈറ്റ് കളർ ഫുൾ സ്ലീവ് ഷർട്ട് അണിഞ്ഞാണ് വിജയ് എത്തിയത്. സാധാരണയിലും കൂടുതലായി മുടി വളർത്തിയിരുന്നു. കാറിന്റെ റൂഫ് വിൻഡോയിലൂടെ കൈകൾ കൂപ്പി വിജയ് ആരാധകർക്ക് നന്ദി അറിയിച്ചു. തുടർന്ന് തിരക്ക് കടന്ന് നഗരത്തിലെ ഹോട്ടലിലേക്ക് യാത്രയായി.

 

മീനാക്ഷി ചൗധരി നായികയാവുന്ന ഗോട്ടില്‍ പ്രഭുദേവ, പ്രശാന്ത്, ലൈല, സ്നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍ എന്നിവരൊക്കെ അഭിനയിക്കുന്നുണ്ട്. ജയറാം ചിത്രത്തിലുണ്ട് എന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന ഒന്നാണ്. എ ആര്‍ മുരുഗദോസിന്‍റെ സംവിധാനത്തില്‍ 2012 ല്‍ പുറത്തിറങ്ങിയ തുപ്പാക്കിയിലാണ് ഇതിനുമുന്‍പ് വിജയിയും ജയറാമും ഒരുമിച്ച് അഭിനയിച്ചത്. അതേസമയം ലിയോയുടെ വന്‍ വിജയത്തിന് ശേഷമുള്ള വിജയ് ചിത്രമെന്ന നിലയിലും കോളിവുഡ് നിലവില്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന സിനിമകളിലൊന്നാണ് ഗോട്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (19 minutes ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (32 minutes ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (35 minutes ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (59 minutes ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (1 hour ago)

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...  (1 hour ago)

അടിച്ചാൽ തിരിച്ചടിക്കും ഇ പി  (1 hour ago)

സ്ഥിരീകരിക്കാൻ ആവാതെ ശാസ്ത്രജ്ഞർ  (1 hour ago)

കരാർ വ്യവസ്ഥ മയപ്പെടുത്തി  (3 hours ago)

ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.  (3 hours ago)

ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ  (3 hours ago)

ഇ പി ജയരാജൻ വീണ്ടും അവധിയെടുക്കും...!  (4 hours ago)

കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്  (4 hours ago)

കാപ്സ്യുൾ ഇറക്കാതെ പാർട്ടി...  (4 hours ago)

ആവേശകരമായ പോളിങ്.  (4 hours ago)

Malayali Vartha Recommends