Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടിങ് മെഷീനിലെ തകരാറും ഉദ്യോഗസ്ഥരുടെ പരിചയക്കുറവും... പലയിടത്തും രാത്രി 9 വരെ വോട്ടെടുപ്പു നീളാനിടയാക്കി...കോഴിക്കോട് ജില്ലയിൽ ആവേശകരമായ പോളിങ്...വടകരമണ്ഡലത്തിൽ രാത്രി 11.47ഓടെയും കോഴിക്കോട് മണ്ഡലത്തിൽ, രാത്രി 11.30 യോടെയുമാണ് പോളിങ് പൂർത്തിയായത്...


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...

ഇതാണ് ഒന്നൊന്നര കളി... സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 278 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യം നേടാനാകാതെ കീഴടങ്ങി മുംബൈ ഇന്ത്യന്‍സ്; സണ്‍റൈസേഴ്‌സിന് 31 റണ്‍സിന്റെ ജയം; ജയിക്കുമായിരുന്ന മത്സരം കളഞ്ഞ് കുളിച്ചത് ഹാര്‍ദിക് പാണ്‌ഡെ ബാറ്റ് വീശിയ ഓവറുകളില്‍

28 MARCH 2024 08:23 AM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടിങ് മെഷീനിലെ തകരാറും ഉദ്യോഗസ്ഥരുടെ പരിചയക്കുറവും... പലയിടത്തും രാത്രി 9 വരെ വോട്ടെടുപ്പു നീളാനിടയാക്കി...കോഴിക്കോട് ജില്ലയിൽ ആവേശകരമായ പോളിങ്...വടകരമണ്ഡലത്തിൽ രാത്രി 11.47ഓടെയും കോഴിക്കോട് മണ്ഡലത്തിൽ, രാത്രി 11.30 യോടെയുമാണ് പോളിങ് പൂർത്തിയായത്...

ദല്ലാള്‍ നന്ദകുമാര്‍ തുടങ്ങിവച്ചത്... കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറാതെ സിപിഎം; ഇപിക്കെതിരെ നടപടിക്ക് സാധ്യത?

ഒട്ടുമേ പ്രതീക്ഷിച്ചില്ല... പഞ്ചാബിനെതിരെ 261 എന്ന വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും കൊല്‍ക്കത്തയ്ക്കു രക്ഷയില്ല; പതറാതെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ച് പഞ്ചാബ്; നഷ്ടമായത് 2 വിക്കറ്റുകള്‍ മാത്രം ഈഡന്‍ ഗാര്‍ഡന്‍സില്‍ പറന്നത് 42 സിക്‌സുകള്‍

അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക; പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ്

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 278 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യം മുംബൈ ഇന്‍ഡ്യ നിസാരമായി പിന്തുടരുമെന്നാണ് കണ്ടത്. എന്നാല്‍ അവസാനം ബോളുകളില്ലാതെ തോറ്റുപോയി. ജയിക്കുമായിരുന്ന മത്സരം കളഞ്ഞ് കുളിച്ചത് ഹാര്‍ദിക് പാണ്‌ഡെ ബാറ്റ് വീശിയ ഓവറുകളിലാണ്. അടിയ്ക്കാമായിരുന്ന പന്തുകള്‍ അലക്ഷ്യമായി കളിച്ച് ഓവറുകള്‍ കളഞ്ഞു.

സണ്‍റൈസേഴ്‌സിനെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഇറങ്ങിയ മുംബൈയുടെ ഇന്നിങ്‌സ് 5 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സില്‍ അവസാനിച്ചു. 31 റണ്‍സിനാണ് ഹൈദരാബാദിന്റെ സീസണിലെ ആദ്യ ജയം. 34 പന്തില്‍ 64 റണ്‍സ് നേടിയ തിലക് വര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ജയത്തോടെ സണ്‍റൈസേഴ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. സ്‌കോര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ 3ന് 277, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 5ന് 246.

മറുപടി ബാറ്റിങ്ങില്‍ ഇഷാന്‍ കിഷനും രോഹിത് ശര്‍മയും ചേര്‍ന്ന് മിന്നുന്ന തുടക്കമാണ് മുംബൈയ്ക്ക് നല്‍കിയത്. 3.2 ഓവറില്‍ 56 റണ്‍സ് നേടിയാണ് ആദ്യ വിക്കറ്റ് പിരിഞ്ഞത്. 13 പന്തില്‍ 34 റണ്‍സ് നേടിയ ഇഷാന്‍ എയ്ഡന്‍ മാര്‍ക്രത്തിന് ക്യാച്ച് നല്‍കി മടങ്ങി. 12 പന്തില്‍ 26 റണ്‍സ് നേടിയ രോഹിത് ശര്‍മയെ പാറ്റ് കമിന്‍സ് കൂടാരം കയറ്റി. മൂന്നാമനായി ക്രീസിലെത്തിയ നമന്‍ ധിര്‍ തകര്‍ത്തടിച്ചെങ്കിലും വ്യക്തിഗത സ്‌കോര്‍ 30ല്‍ നില്‍ക്കേ കമിന്‍സു ക്യാച്ച് നല്‍കി മടങ്ങി. 11ാമത്തെ ഓവറില്‍ ടീം സ്‌കോര്‍ 150 കടത്തിയാണ് താരം മടങ്ങിയത്.

34 പന്തില്‍ 64 റണ്‍സ് നേടിയ തിലക് വര്‍മ വമ്പനടികളുമായി കളം നിറഞ്ഞു. 6 സിക്‌സും 2 ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 20 പന്തില്‍ 24 റണ്‍സുമായി മടങ്ങി. അവസാന ഓവറുകളില്‍ ടിം ഡേവിഡും (22 പന്തില്‍ 42) റൊമാരിയോ ഷെപേര്‍ഡും (6 പന്തില്‍ 15) വമ്പനടികള്‍ പുറത്തെടുത്തെങ്കിലും 246ല്‍ ലക്ഷ്യത്തിനു 32 റണ്‍സ് അകലെ ഇന്നിങ്‌സ് അവസാനിച്ചു. സണ്‍റൈസേഴ്‌സിനു വേണ്ടി പാറ്റ് കമിന്‍സും ജയദേവ് ഉനദ്കതും 2 വിക്കറ്റുവീതം പിഴുതു.

ഓപ്പണര്‍ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും തുടങ്ങിവച്ച വെടിക്കെട്ട് ബാറ്റിങ് അവസാന ഓവറുകളില്‍ ഹെന്റിച് ക്ലാസന്‍ ഏറ്റെടുത്തതോടെയാണ് മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പടുകൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തിയത്. മൂവരും ഹൈദരാബാദിനായി അര്‍ധ ശതകം കണ്ടെത്തി. 34 പന്തില്‍ 80 റണ്‍സ് നേടിയ ക്ലാസനാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍. നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഐപിഎലിലെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോറായ 277 റണ്‍സാണ് സണ്‍റൈസേഴ്‌സ് അടിച്ചുകൂട്ടിയത്! 19 ഫോറും 18 സിക്‌സുമാണ് ഹൈദരാബാദ് ഇന്നിങ്‌സില്‍ പിറന്നത്. 2013ല്‍ പുണെ വാരിയേഴ്‌സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയ 263 റണ്‍സാണ് പഴങ്കഥയായത്.

ടോസ് നഷ്ടമായെങ്കിലും ബാറ്റിങ്ങിന് കിട്ടിയ അവസരം മുതലാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് സണ്‍റൈസേഴ്‌സ് താരങ്ങള്‍ ക്രീസിലെത്തിയത്. അഞ്ചാമത്തെ ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ മയാങ്ക് അഗര്‍വാളിനെ (11) നഷ്ടമായെങ്കിലും ഇതിനകം അവര്‍ 45 റണ്‍സ് നേടിയിരുന്നു. പിന്നാലെയിറങ്ങിയ അഭിഷേക് ശര്‍മ ട്രാവിസ് ഹെഡിനൊപ്പം തകര്‍ത്തടിച്ചതോടെ സ്‌കോര്‍ കുത്തനെ ഉയര്‍ന്നു. 24 പന്തില്‍ 9 ഫോറും 3 സിക്‌സും സഹിതം 62 റണ്‍സ് നേടിയ ഹെഡ് 8ാം ഓവറില്‍ നമന്‍ ധിറിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ടീം സ്‌കോര്‍ 100 കടത്തിയാണ് ഹെഡ് മടങ്ങിയത്.

23 പന്തില്‍ 3 ഫോറും 7 സിക്‌സിന്റെയും അകമ്പടിയോടെ 63 റണ്‍സ് നേടിയ അഭിഷേക് ശര്‍മയായിരുന്നു കൂടുതല്‍ അപകടകാരി. പിയുഷ് ചൗളയെറിഞ്ഞ 11ാം ഓവറിലാണ് താരം പുറത്തായത്. എന്നാല്‍ അവിടെ നിര്‍ത്താന്‍ സണ്‍റൈസേഴ്‌സ് ഒരുക്കമായിരുന്നില്ല. പ്രോട്ടീസ് ബാറ്റര്‍മാരായ എയ്ഡന്‍ മാര്‍ക്രവും ഹെന്റിച് ക്ലാസനും ചേര്‍ന്ന് 15ാം ഓവറില്‍ ടീം സ്‌കോര്‍ 200 കടത്തി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ സ്‌കോര്‍ 250 കടന്നു. 34 പന്തില്‍ 4 സിക്‌സും 7 ഫോറും ഉള്‍പ്പെടെയാണ് ക്ലാസന്‍ 80 റണ്‍സ് കണ്ടെത്തിയത്. മാര്‍ക്രം 28 പന്തില്‍ 42 റണ്‍സ് നേടി. പിരിയാത്ത നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 54 പന്തില്‍ 116 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആവേശകരമായ പോളിങ്.  (2 minutes ago)

ദല്ലാള്‍ നന്ദകുമാര്‍ തുടങ്ങിവച്ചത്... കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറാതെ  (2 hours ago)

ഒട്ടുമേ പ്രതീക്ഷിച്ചില്ല... പഞ്ചാബിനെതിരെ 261 എന്ന വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും കൊല്‍ക്കത്തയ്ക്കു രക്ഷയില്ല; പതറാതെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ച് പഞ്ചാബ്; നഷ്ടമായത് 2 വിക്കറ്റുകള്‍ മാ  (3 hours ago)

അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക; പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാ  (3 hours ago)

ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും അദ്ദേഹം നന്ദി; ജനാധിപത്യത്തിൻ്റെ മഹോത്സവത്തിൽ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്  (3 hours ago)

വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ല; സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ല; സ്വതന്ത്രവും നീതിയുക്  (3 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്  (3 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (3 hours ago)

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു  (3 hours ago)

കോട്ടയം കുറവിലങ്ങാട് ആദ്യമണിക്കൂറിൽ വോട്ടിഗ് മന്ദഗതിയിൽ തുടങ്ങി രണ്ടാം മണിക്കൂറിലേക്ക് എത്തിയപ്പോൾ ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായി; പലയിടത്തും മെഷീൻ പണിമുടക്കി  (3 hours ago)

സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (3 hours ago)

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്  (4 hours ago)

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (11 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (11 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (12 hours ago)

Malayali Vartha Recommends