Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടം അടക്കാനാവാതെ..... ബഹ്‌റൈനില്‍ പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു...


ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് .... 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍


പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു


എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ... നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്, ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്റെ വെബ്‌സൈറ്റില്‍ , ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ മറ്റെന്നാള്‍ പ്രഖ്യാപിക്കും


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....

194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

26 APRIL 2024 01:34 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിക്കും വീണാ വിജയനും സിഎംആര്‍എല്ലിനുമെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി.. പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിനെ മുന്‍ നിര്‍ത്തി സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് നീക്കം നടത്തിയെന്നാണ് പ്രധാന ആരോപണം

കണ്ണീര്‍ക്കാഴ്ചയായി..... സുഹൃത്തിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ടു പെണ്‍കുട്ടികളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു....

ആശ്വാസമായി മഴയെത്തുന്നു... സംസ്ഥാനത്ത് അതി കഠിനമായ ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍ മഴയെത്തുമെന്ന് കാലാവസ്ഥ പ്രവചനം... ഇന്ന് 13 ജില്ലകളിലും മഴ സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി

ചലച്ചിത്ര താരം കനകലത അന്തരിച്ചു...

കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെ 194 സ്ഥാനാർഥികളുടെ വിധി, ഇന്ന് 2.77 കോടി വോട്ടർമാരുടെ വിരൽത്തുമ്പിൽ. രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കും. . കേരളം(20), കർണാടക(14), രാജസ്ഥാൻ(13), ഉത്തർപ്രദേശ്(8), മഹാരാഷ്‌ട്ര(8), മധ്യപ്രദേശ്(7), അസം(5), ബിഹാർ(5), ബംഗാൾ(3), ഛത്തീസ്ഗഡ്(3), ജമ്മു കശ്മീർ(1), മണിപ്പൂർ(1), ത്രിപുര(1) എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോട്ടെണ്ണൽ ജൂൺ നാലിന്. വോട്ടർപട്ടികയിൽ പേരുണ്ടെങ്കിൽ വോട്ടർ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, പാസ്പോർട്ട് തുടങ്ങി 13 അംഗീകൃത രേഖകൾ ഉപയോഗിച്ച് വോട്ടു ചെയ്യാം.

 

സംസ്ഥാനത്തെ 13,272 കേന്ദ്രങ്ങളിലെ 25,231 ബൂത്തുകളിലായി 1,01,176 ഉദ്യോഗസ്ഥർ വിതരണ കേന്ദ്രങ്ങളിൽനിന്ന് പോളിങ് സാധനങ്ങളുമായി ബൂത്തുകളിലെത്തി. ഇന്നു രാവിലെ 5.30 മണി മുതൽ മോക് പോളിങ് നടത്തി വോട്ടിങ് യന്ത്രങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കും. 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. യന്ത്രത്തിന് തകരാർ സംഭവിച്ചാൽ അതത് സെക്ടർ ഓഫിസർമാർ വഴി റിസർവ് മെഷീനുകൾ എത്തിക്കും. സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥരെയും ദ്രുതകർമ സേനയെയും വിന്യസിച്ചു.മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ കേന്ദ്രസേനയെ ഉൾപ്പെടുത്തി പ്രത്യേക സുരക്ഷ ഒരുക്കി.ദേശീയ– സംസ്ഥാന രാഷ്ട്രീയ വിവാദങ്ങളും വിഷയങ്ങളും ചർച്ച ചെയ്ത തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ചു സംസ്ഥാനത്തു 3 മുന്നണികളും ശുഭപ്രതീക്ഷയിലാണ്.

2019 ലെ നേട്ടത്തിനൊത്ത വിജയം യുഡിഎഫ് പ്രതീക്ഷിക്കുന്നത് കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് എതിരായ ഭരണവിരുദ്ധ വികാരം മുൻനിർത്തിയാണ്. ബിജെപി വിരുദ്ധതയിൽ ഊന്നിയും കോൺഗ്രസിന്റെ കർമശേഷിയിലും ആത്മാർഥതയിലും സംശയം പ്രകടിപ്പിച്ചുമുള്ള പ്രചാരണത്തിലാണ് എൽഡിഎഫിന്റെ പ്രതീക്ഷ. കേന്ദ്രഭരണത്തിൽ തിരിച്ചുവരുമെന്നും കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നുമുള്ള പ്രതീക്ഷ എൻഡിഎ നിലനിർത്തുന്നു. പതിവിലും കടുത്ത വേനൽച്ചൂടിലും പോളിങ് ശതമാനം കുറയില്ലെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. സംസ്ഥാനത്ത് 1800ൽ പരം പ്രശ്നസാധ്യതാ ബൂത്തുകൾ. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും മറ്റ് 6 ജില്ലകളിലെ 75% ബൂത്തുകളിലും തത്സമയ നിരീക്ഷണമുണ്ട്. ഒരു ബൂത്തിൽ പ്രിസൈഡിങ് ഓഫിസർ അടക്കം 4 ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പ് നിയന്ത്രിക്കുക.

 

സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 437 ‘പിങ്ക്’ ബൂത്തുകളും 30 വയസ്സിൽ താഴെയുള്ളവർ നിയന്ത്രിക്കുന്ന 31 ‘യുവ’ ബൂത്തുകളും ഭിന്നശേഷി ജീവനക്കാർ നിയന്ത്രിക്കുന്ന 6 ബൂത്തുകളും സംസ്ഥാനത്തുണ്ട്.ഭിന്നശേഷി വോട്ടർമാർക്കായി ബൂത്തുകളിൽ റാംപും വീൽചെയറുകളും സജ്ജമാക്കി. കാഴ്ചപരിമിതിയുള്ളവർക്കായി ബ്രെയ്‌ലി ലിപിയിലുള്ള വോട്ടിങ് യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. ഭിന്നശേഷി വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക ക്യൂ ഉണ്ടാകും. ആംഗ്യഭാഷാ സൗകര്യം, ഭിന്നശേഷി വോട്ടർമാർക്ക് യാത്രാസൗകര്യം എന്നിവയുമുണ്ട്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഹേമമാലിനി, അരുൺ ഗോവിൽ, തേജസ്വി സൂര്യ, ഓം ബിർള, രാഹുൽ ഗാന്ധി, ഭൂപേഷ് ബാഗേൽ, വൈഭവ് ഗെഹ്ലോട്ട് എന്നീ പ്രമുഖർ ഈ ഘട്ടത്തിൽ മത്സരരംഗത്തുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിക്കും വീണാ വിജയനും സിഎംആര്‍എല്ലിനുമെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി.. പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിനെ മുന്‍ നിര്‍ത്തി സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ മ  (3 minutes ago)

കണ്ണീര്‍ക്കാഴ്ചയായി..... സുഹൃത്തിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ടു പെണ്‍കുട്ടികളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു....  (15 minutes ago)

സങ്കടം അടക്കാനാവാതെ..... ബഹ്‌റൈനില്‍ പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

ആശ്വാസമായി മഴയെത്തുന്നു... സംസ്ഥാനത്ത് അതി കഠിനമായ ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍ മഴയെത്തുമെന്ന് കാലാവസ്ഥ പ്രവചനം... ഇന്ന് 13 ജില്ലകളിലും മഴ സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ... നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്, ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്റെ വെബ്‌സൈറ്റില്‍ , ഹയര്‍സെക്കന്‍ഡറി  (2 hours ago)

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് .... 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായ  (2 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി  (6 hours ago)

സിഖ്സ് ഫോര്‍ ജസ്റ്റിസി'ല്‍ നിന്ന് ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ  (6 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നാളെ... 93 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക  (6 hours ago)

ചലച്ചിത്ര താരം കനകലത അന്തരിച്ചു...  (6 hours ago)

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു... ഹരികുമാര്‍ അന്തരിച്ചുഅര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....  (11 hours ago)

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്തുവന  (11 hours ago)

ഭക്തര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും വിഷമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുമായി വരൂ, എന്നിട്ട് അരളിപ്പൂ വിലക്കാം എന്ന നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം അചഞ്ചലരായി നില്‍ക്കുന്നു.! എന്  (11 hours ago)

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (11 hours ago)

Malayali Vartha Recommends