ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്

കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്. സമാധാനപരമായും സുഗമവുമായാണ് വോട്ടെടുപ്പ് നടന്നത്. ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിലാണ്, 71.62 ശതമാനം. ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിലാണ്, 62.28 ശതമാനം.
രാവിലെ മുതൽ പോളിങ് സ്‌റ്റേഷനുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണുണ്ടായിരുന്നത്. 1254823 വോട്ടർമാരിൽ 823125 പേർ വോട്ടുചെയ്തു. 607502 പുരുഷവോട്ടർമാരിൽ 418398 പേരും (68.87 ശതമാനം) 647306 സ്ത്രീ വോട്ടർമാരിൽ 404721 പേരും (62.52%) 15 ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ 6 പേരും (40 %) വോട്ടുരേഖപ്പെടുത്തി. വിവിധ നിയമസഭ മണ്ഡലങ്ങളിലെ പോളിങ് ശതമാനം ചുവടെ(അന്തിമ കണക്കല്ല)
- പിറവം-65.73
- പാലാ- 63.97
- കടുത്തുരുത്തി-62.28
- വൈക്കം-71.62
- ഏറ്റുമാനൂർ-66.37
- കോട്ടയം- 64.87
- പുതുപ്പള്ളി-65
വോട്ടെടുപ്പിനുശേഷം ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വി.വി. പാറ്റുകളും തെരഞ്ഞെടുപ്പ് സാമഗ്രികളും സുരക്ഷിതമായി വിവിധ മണ്ഡലങ്ങളിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങളിലെത്തിച്ചു. തുടർന്ന് ഇവ രാത്രി വൈകി നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റി. വോട്ടെടുപ്പ് സുഗമമാക്കാൻ സഹായിച്ച എല്ലാവർക്കും വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി നന്ദി രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha