Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

ഒരിഞ്ച് മാറാതെ ഇഡി... പലതവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും പോകാത്ത കെജ്രിവാളിന്റെ അവസ്ഥയിലാകുമോ തോമസ് ഐസകും; മസാലബോണ്ട് കിഫ്ബി കേസില്‍ ഏഴാം തവണയാണ് ഇ.ഡി ഐസക്കിന് സമന്‍സ് അയയ്ക്കുന്നത്; ഇ.ഡി നടപടി കോടതിയോടുള്ള അനാദരവെന്ന് തോമസ് ഐസക്; ആഞ്ഞടിച്ച് മുഖ്യമന്ത്രി

28 MARCH 2024 08:30 AM IST
മലയാളി വാര്‍ത്ത

More Stories...

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...

ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്നും ഇ പിജയരാജനെ പുറത്താക്കി... എ.കെ.ബാലനെ മുന്നണി കൺവീനറാക്കാനുള്ള സി.പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നീക്കം വിജയിച്ചാൽ...പിണറായിയും കുടുംബവും അകത്താകും.... ഇ.പി യുടെ മന്ത്രവാദം പിണറായിക്ക് നേരെയും പ്രയോഗിക്കാം...

പലതവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും പോകാത്ത കെജ്രിവാളിന്റെ അവസ്ഥയിലാകുമോ തോമസ് ഐസക് എന്നാണ് പലരും ചിന്തിക്കുന്നത്. മസാലബോണ്ട് കിഫ്ബി കേസില്‍ ഏഴാം തവണയാണ് ഇ.ഡി ഐസക്കിന് സമന്‍സ് അയയ്ക്കുന്നത്. കോടതിയുടെ ഭാഗത്ത് നിന്ന് കെജ്രിവാളിന് കിട്ടിയതുപോലെ ചെറിയ വിമര്‍ശനമുണ്ടായാല്‍ ഇടി കടുപ്പിക്കും.

അതേസമയം മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇ.ഡി അയച്ച സമന്‍സ് ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ 26ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നാണ് ഐസക്കിന് ഇ.ഡി വീണ്ടും സമന്‍സ് അയച്ചത്. മസാലബോണ്ട്കിഫ്ബി കേസില്‍ ഏഴാം തവണയാണ് ഇ.ഡി ഐസക്കിന് സമന്‍സ് അയയ്ക്കുന്നത്. ഇ.ഡിയുടെ നടപടി കോടതിയോടുള്ള അനാദരവാണെന്നു ചൂണ്ടിക്കാട്ടിയാണ് ഐസക് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

ഇത് തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും. മസാല ബോണ്ട് കേസില്‍ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിനെതിരെ ഐസക് നല്‍കിയിട്ടുള്ള പ്രധാന ഹര്‍ജി മേയ് 22ന് പരിഗണിക്കാന്‍ കഴിഞ്ഞ ദിവസം കോടതി മാറ്റിയിരുന്നു. എന്നാല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് ടി.ആര്‍. രവി വ്യക്തമാക്കുകയും ചെയ്തിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയാണ് താനെന്ന് ഐസക് ഹര്‍ജിയില്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇ.ഡി ആവശ്യപ്പെട്ട രേഖകള്‍ കിഫ്ബി നല്‍കിയിട്ടുണ്ട്. ഇപ്പോഴുള്ള സമന്‍സ് തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനെന്നും ഐസക് ആരോപിച്ചു.

നേരത്തേ, ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ, തോമസ് ഐസക്കിന് വീണ്ടും സമന്‍സ് അയച്ചത് എന്തിനാണെന്ന് കോടതി ആരാഞ്ഞിരുന്നു. തുടര്‍ന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യം ഇ.ഡി ആവര്‍ത്തിച്ചിരുന്നു. സമന്‍സ് അയയ്ക്കുന്നത് കോടതി സ്റ്റേ ചെയ്തിട്ടില്ലാത്തതിനാല്‍ നേരിട്ടു ഹാജരാകാത്ത ഐസക്കിന്റെ നടപടി നിയമ ലംഘനമാണെന്നാണ് ഇ.ഡി നിലപാട്.

കിഫ്ബി ഫണ്ട് വിനിയോഗിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് തോമസ് ഐസക്കാണെന്ന് കിഫ്ബി നല്‍കിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും ജനറല്‍ ബോഡിയുടെയും യോഗത്തിന്റെ മിനിറ്റ്‌സ് രേഖകള്‍ വ്യക്തമാക്കുന്നു. ഫണ്ട് വിനിയോഗത്തില്‍ ഒട്ടേറെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട് ഇവ സംബന്ധിച്ചു തോമസ് ഐസക്കിന് അറിവുണ്ടെന്നു സംശയമുണ്ടെന്നും അതിനാല്‍ അദ്ദേഹം ഹാജരായേ മതിയാകു എന്നുമായിരുന്നു ഇ.ഡി സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഇതിനു പിറ്റേന്ന് ഇഡി വീണ്ടും സമന്‍സ് അയയ്ക്കുകയായിരുന്നു.

അതേസമയം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ കൈകാര്യം ചെയ്യുകയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് ആദ്യത്തേതോ അവസാനത്തേതോ അല്ല. ജനാധിപത്യത്തിന്റെ ഭാവി അപകടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷതയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം അനിവാര്യമാണ്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയുള്ള കോടിക്കണക്കിനു ജനങ്ങള്‍ ഇന്ത്യയിലുണ്ട്. തുല്യനീതിയും ഏതു മതത്തിലും വിശ്വസിക്കാനുള്ള അവകാശവുമാണ് മതനിരപേക്ഷതയുടെ പ്രത്യേകത. തിരഞ്ഞെടുപ്പ് കടപ്പത്രം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ്. ഇതിനെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടി രംഗത്തുവന്നു. സുപ്രീംകോടതിയെ സമീപിക്കാനും തയാറായി.

ആഭ്യന്തര ശത്രുക്കളെക്കുറിച്ച് ആര്‍എസ്എസ് അവതരിപ്പിച്ച നിലപാട് ആര്‍ഷഭാരത സംസ്‌കൃതിയില്‍നിന്ന് കിട്ടിയതാണോ? ആര്‍എസ്എസ് അവലംബിക്കുന്നത് ഹിറ്റ്‌ലറുടെ രീതിയാണ്. ആഭ്യന്തര ശത്രുവിനെ നിഷ്‌കാസനം ചെയ്യാന്‍ ജര്‍മനി സ്വീകരിച്ച രീതിയെ ലോകം മുഴുവന്‍ അപലപിച്ചപ്പോള്‍, അന്ന് പുകഴ്ത്തിപ്പറഞ്ഞത് ആര്‍എസ്എസ് മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (4 minutes ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (12 minutes ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (22 minutes ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (31 minutes ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (1 hour ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (1 hour ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (1 hour ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (1 hour ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (1 hour ago)

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...  (2 hours ago)

അടിച്ചാൽ തിരിച്ചടിക്കും ഇ പി  (2 hours ago)

സ്ഥിരീകരിക്കാൻ ആവാതെ ശാസ്ത്രജ്ഞർ  (2 hours ago)

കരാർ വ്യവസ്ഥ മയപ്പെടുത്തി  (4 hours ago)

ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.  (4 hours ago)

ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ  (4 hours ago)

Malayali Vartha Recommends