തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനായി പോയി മടങ്ങിയ വയോധികയുടെ അരികിലെത്തി കള്ളന് ചോദിച്ചതു കേട്ടാല്‍ ഞെട്ടും.... സംഭവമിങ്ങനെ....
തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനായി പോയി മടങ്ങിയ വയോധികയുടെ അരികിലെത്തി കള്ളന് ചോദിച്ചതു കേട്ടാല്‍ ഞെട്ടും.... സംഭവമിങ്ങനെ....
ഈ മാല എനിക്ക് തരോ..? പുലര്‍ച്ചെ ക്ഷേത്ര ദര്‍ശനത്തിനു പോയി മടങ്ങുകയായിരുന്ന വയോധികയുടെ അരികിലെത്തി അനുവാദം ചോദിച്ച കള്ളന് രണ്ടര പവന് തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ചെടുത്തു വയോധികയെ തള്ളി താഴെയിട്ടു കടന്നുകളഞ്ഞു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ മോഷ്ടാവിനെ പൊലീസ് പൊക്കി.
കൂവക്കാട്ടുകുന്ന് സ്വദേശി കൈതാരന്‍ ജോഷിയെയാണ് (41) അറസ്റ്റ് ചെയ്തത്. 21നു മേലൂരിലാണു സംഭവം നടന്നത്. മുരിങ്ങൂരിനടുത്തു വാഹന മെക്കാനിക് ജോലി ചെയ്യുന്നയാളാണു ജോഷി. പുലര്‍ച്ചെ ബൈക്കില്‍ സഞ്ചരിച്ച് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി ഒറ്റയ്ക്കു പോകുന്ന വയോധികരായ സ്ത്രീകളെ ലക്ഷ്യമിട്ടു മോഷണം നടത്തുന്നതാണ് പ്രതിയുടെ പതിവ് രീതി.
കൊടകരയിലെ സ്വകാര്യ സ്ഥാപനത്തില്‍ മാല പണയം വച്ച ഇയാള്‍ പിറ്റേദിവസം അത് ജ്വല്ലറിയില്‍ വില്പന നടത്തിയെന്നു പൊലീസിനെ അറിയിച്ചു. പ്രതിയെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha