Widgets Magazine
01
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്.... വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്, അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം


മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആർടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന...കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ... ഒരു മദ്യപാന സദസ് നടക്കുന്നതായാണ് വിജിലൻസ് കണ്ടെത്തി...ഞെട്ടിക്കുന്ന റിപ്പോർട്ട്...


'ഞാൻ മേയർക്കൊപ്പമാണ്... തെറ്റായ ദിശയിൽ റോഡ് വെട്ടി അനാവശ്യ സ്ഥലത്താണ് സീബ്ര ലൈൻ വരച്ചിരിക്കുന്നത്...സഖാക്കളെയും ഞെട്ടിച്ചു കൊണ്ട് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്...കമ്മന്റുമായി ആളുകളും...


സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...


അടുത്ത മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത...

നാണക്കേടിന്റെ തോല്‍വി . ബാറ്റിങ്ങില്‍ പാടേ തകര്‍ന്നുപോയ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ ജയം; 67 പന്തും 6 വിക്കറ്റും ബാക്കിയാക്കി ഗുജറാത്തിനെതിരെ അനായാസം ഡല്‍ഹി ക്യാപിറ്റല്‍സ് വിജയിച്ചു

18 APRIL 2024 08:49 AM IST
മലയാളി വാര്‍ത്ത

More Stories...

തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും പ്രഖ്യാപിച്ച് ലോകം ഇന്ന് തൊഴിലാളി ദിനം ആചരിക്കുന്നു....

സുപ്രീംകോടതിയില്‍ എട്ടാം വര്‍ഷത്തിലേക്ക് കടന്ന എസ്.എന്‍.സി. ലാവലിന്‍ കേസില്‍ അന്തിമവാദം ഇന്ന് ആരംഭിക്കും... ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്

മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്.... വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്, അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

കടുത്ത ചൂടുള്ള സമയത്ത് ക്‌ളാസുകള്‍ ഒഴിവാക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പ്

ഡെങ്കിപ്പനി തടയാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

ഐപിഎല്‍ മത്സരത്തില്‍ ചെറിയ സ്‌കോര്‍ നേടിയ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം. പൊരുതാനുള്ള സ്‌കോര്‍ പോലും നേടാനാകാതെ ബാറ്റിങ്ങില്‍ പാടേ തകര്‍ന്നുപോയ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ ജയമാണ് നേടിയത്.

ഐപിഎല്‍ ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും മോശം സ്‌കോറെന്ന നാണക്കേടുമായി ഗുജറാത്ത് ഉയര്‍ത്തിയ 90 റണ്‍സ് വിജയലക്ഷ്യം, 67 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഡല്‍ഹി മറികടന്നു. വന്നവരെല്ലാം തകര്‍ത്തടിച്ചതോടെ ഒരു വശത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞെങ്കിലും, നാലു വിക്കറ്റ് വീഴുമ്പോഴേയ്ക്കും ഡല്‍ഹി വിജയത്തിലെത്തി. 20 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറും സഹിതം 20 റണ്‍സെടുത്ത ജെയ്ക് ഫ്രേസന്‍ മഗൂര്‍ക് ഡല്‍ഹിയുടെ ടോപ് സ്‌കോററായി.

അഭിഷേക് പോറല്‍ (ഏഴു പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 15), ഷായ് ഹോപ്പ് (10 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 19), ഓപ്പണര്‍ പൃഥ്വി ഷാ (ആറു പന്തില്‍ ഒരു ഫോര്‍ സഹിതം ഏഴ്) എന്നിവരാണ് പുറത്തായത്. ക്യാപ്റ്റന്‍ ഋഷഭ് പന്ത് 11 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 16 റണ്‍സോടെയും സുമിത് കുമാര്‍ ഒന്‍പതു പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം ഒന്‍പതു റണ്‍സോടെയും പുറത്താകാതെ നിന്നു.

ഗുജറാത്ത് ടൈറ്റന്‍സിനായി അരങ്ങേറ്റം കുറിച്ച മലയാളി താരം മൂന്ന് ഓവറില്‍ 40 റണ്‍സ് വഴങ്ങി രണ്ടി വിക്കറ്റ് വീഴ്ത്തി. സ്‌പെന്‍സര്‍ ജോണ്‍സന്‍ രണ്ട് ഓവറില്‍ 22 റണ്‍സ് വഴങ്ങിയും റാഷിദ് ഖാന്‍ രണ്ട് ഓവറില്‍ 12 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.

നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത്, ഡല്‍ഹി ക്യാപിറ്റല്‍സിനു മുന്നില്‍ ഉയര്‍ത്തിയത് 90 റണ്‍സ് വിജയലക്ഷ്യം. ഐപിഎല്‍ ചരിത്രത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഏറ്റവും ചെറിയ സ്‌കോറാണിത്. ഈ സീസണില്‍ ഏതൊരു ടീമും നേടുന്ന കുറഞ്ഞ സ്‌കോറും. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഉള്‍പ്പെടെ പ്രമുഖ താരങ്ങളെല്ലാം കൂട്ടത്തോടെ നിറംമങ്ങിയ മത്സരത്തില്‍ 17.3 ഓവറിലാണ് ഗുജറാത്ത് 89 റണ്‍സിന് എല്ലാവരും പുറത്തായത്. 24 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 31 റണ്‍സെടുത്ത റാഷിദ് ഖാനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.

റാഷിദ് ഖാന്‍ ഉള്‍പ്പെടെ ഗുജറാത്ത് നിരയില്‍ രണ്ടക്കത്തിലെത്തിയത് മൂന്നു പേര്‍ മാത്രമാണ്. സായ് സുദര്‍ശന്‍ ഒന്‍പതു പന്തില്‍ 2 ഫോറുകളോടെ 12 റണ്‍സെടുത്തും രാഹുല്‍ തെവാത്തിയ 15 പന്തില്‍ ഒരേയൊരു ഫോര്‍ സഹിതം 10 റണ്‍സെടുത്തും പുറത്തായി. റാഷിദ് ഖാന്‍ നേടിയ ഒരേയൊരു സിക്‌സര്‍ മാത്രമുള്ള ഗുജറാത്ത് ഇന്നിങ്‌സില്‍, ആകെ പിറന്നത് എട്ടു ഫോറുകള്‍ മാത്രം.

ടീമിലേക്കു തിരിച്ചെത്തിയ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ (10 പന്തില്‍ രണ്ട്), ഡേവിഡ് മില്ലര്‍ (ആറു പന്തില്‍ രണ്ട്) എന്നിവര്‍ പൂര്‍ണമായും നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (ആറു പന്തില്‍ എട്ട്), അഭിനവ് മനോഹര്‍ (14 പന്തില്‍ എട്ട്), ഷാരൂഖ് ഖാന്‍ (0), മോഹിത് ശര്‍മ (14 പന്തില്‍ രണ്ട്), നൂര്‍ അഹമ്മദ് (ഏഴു പന്തില്‍ ഒന്ന്) എന്നിവരും നിരാശപ്പെടുത്തി. സ്‌പെന്‍സര്‍ ജോണ്‍സന്‍ ഒറു റണ്ണുമായി പുറത്താകാതെ നിന്നു.

ഡല്‍ഹിക്കായി മുകേഷ് കുമാര്‍ 2.3 ഓവറില്‍ 14 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശര്‍മ രണ്ട് ഓവറില്‍ എട്ടു റണ്‍സ് മാത്രം വഴങ്ങിയും ട്രിസ്റ്റന്‍ സ്റ്റബ്‌സ് ഒരു ഓവറില്‍ 11 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അക്ഷര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും പ്രഖ്യാപിച്ച് ലോകം ഇന്ന് തൊഴിലാളി ദിനം ആചരിക്കുന്നു....  (48 minutes ago)

സുപ്രീംകോടതിയില്‍ എട്ടാം വര്‍ഷത്തിലേക്ക് കടന്ന എസ്.എന്‍.സി. ലാവലിന്‍ കേസില്‍ അന്തിമവാദം ഇന്ന് ആരംഭിക്കും.  (55 minutes ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുതിയ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്.... ഹരിയാന, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളേയാണ് പ്രഖ്യാപിച്ചത്,  (1 hour ago)

മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്.... വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്, അന്വേഷണം പൂര്‍ത്തിയാക്കി മൂന  (1 hour ago)

ആന്ധ്രപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തകര്‍പ്പന്‍ പ്രകടനപത്രികയുമായി എന്‍ഡിഎ സഖ്യം  (6 hours ago)

കടുത്ത ചൂടുള്ള സമയത്ത് ക്‌ളാസുകള്‍ ഒഴിവാക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പ്  (6 hours ago)

ഡെങ്കിപ്പനി തടയാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി മേയര്‍ ആര്യ രാജേന്ദ്രനും കുടുംബവും വാക്കേറ്റമുണ്ടാക്കിയ സംഭവം... ഇത്രയും പൊക്കത്തിലിരുന്ന ബസ് ഓടിക്കുന്ന യദു കൈ കാണിക്കുന്നത് ഇവര്‍ എങ്ങനെ കണ്ടുവെന്ന് ഡ്രൈവര്‍ എച്ച്.  (7 hours ago)

ബീഫ് കറിവച്ചു നല്‍കാത്തതിന്റെ ദേഷ്യത്തില്‍ ഹൃദ്രോഗിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം  (7 hours ago)

മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആര്‍ടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി കെബി ഗണേശ് കുമാര്‍  (7 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... ഗ്രാമിന് 6655 രൂപയും പവന് 53,240 രൂപയുമാണ്  (7 hours ago)

പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ ബിജെപി പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (7 hours ago)

എഴുതാനും മറ്റും ഇടതുകൈ ശീലമാക്കിയ കുട്ടിക്ക് മഷി പുരട്ടാൻ ലഭിച്ചതാകട്ടെ ചെറിയ ബ്രഷും... ഇത്തരം ജോലി ചെയ്ത് ശീലമില്ലാത്ത, കന്നി വോട്ടു പോലും ചെയ്യാത്ത, കുട്ടിയുടെ വിരലുകളിലേക്ക് മഷിപരന്നു.... വിരലുകൾക്  (13 hours ago)

നാണം കെടുത്തിയത് കെഎസ്ആർടിസി  (13 hours ago)

പൊലീസിനെ ജനങ്ങളല്ല, ജനങ്ങളെ പൊലീസാണ് ‘സാർ’ എന്ന് വിളിക്കേണ്ടതെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  (13 hours ago)

Malayali Vartha Recommends