സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ രണ്ടു സീറ്റുകളില്‍ വിജയിപ്പിക്കാന്‍ സിപിഎം നേതൃത്വം സിപിഐയെ ചതിച്ചങ്കെില്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. ബിനോയ് വിശ്വത്തിനു മുന്നില്‍ എംവി ഗോവിന്ദന്‍ ഉത്തരം പറയേണ്ട സാഹചര്യമാണ് വരാനിരിക്കുന്നത്.
തിരുവനന്തപുരത്ത് പന്യന്‍ രവീന്ദ്രനെയും തൃശൂരില്‍ മുന്‍മന്ത്രി വിഎസ് സുനില്‍കുമാറിനെയും ബിജെപിക്കുവേണ്ടി സിപിഎം ഒറ്റുകൊടുത്തായുള്ള ആക്ഷേപത്തിന് പിന്നില്‍ പലതാണ് കാരണങ്ങള്‍. മാവേലിക്കരയില്‍ കോടിക്കുന്നില്‍ സുരേഷിനോടുള്ള വോട്ടര്‍മാരുടെ എതിര്‍പ്പ് ഒരു പക്ഷെ സിപിഐയുടെ വിജയത്തിന് കാരണമായേക്കാം. മറിച്ച് പിണറായി വിജയന്റെ താല്‍പര്യപ്രകാരം തൃശൂരില്‍ സുരേഷ് ഗോപിയെയും തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറെയും വിജയിപ്പിക്കാനുള്ള തന്ത്രത്തിന് പിന്നില്‍ എന്താണ് കാരണം.
ലാവ്‌ലിന്‍ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ പിണറായിയെ രക്ഷിക്കുമെന്നതാണ് ബിജെപിയും സിപിഎം നേതൃത്വവും തമ്മിലുള്ള പ്രധാന ധാരണ. മാത്രമല്ല മകള്‍ വീണാ വിജയനെതിരിയുള്ള മാസപ്പടി കേസിലും ഇപ്പോള്‍ നടന്നുവരുന്ന അന്വേഷണം ഒഴിവാക്കും. രണ്ടു കേസുകളിലും പിണറായിയും മകളും അകത്താകുമെന്ന ഭീതി പിണറായി വിജയനെ വല്ലാതെ അലട്ടുന്നുണ്ട്.
പിണറായി വിജയനെതിരെയുള്ള വിവിധ സാമ്പത്തിക ഇടപാടുകളും കേസുകളും ഇല്ലാതാക്കുന്നതിനു പ്രതിഫലമായി സിപിഎം തൃശൂരിലും തിരുവനന്തപുരത്തും ബിജെപിക്ക് വോട്ടുമറിച്ചതായാണ് സൂചനകള്‍. മാവേലിക്കരയില്‍ കോടിക്കുന്നില്‍ സുരേഷിനെ ജനം മടുക്കുകയും വെറുക്കുകയും ചെയ്യുന്ന സാഹചര്യവും ബിഡിജെഎസ് സ്ഥാനാര്‍ഥി അപ്രസക്തനാണെന്ന വിലയിരുത്തലും സിപിഐയ്ക്ക് സ്വോഭാവികമായ നേട്ടം സമ്മാനിച്ചേക്കാം.
കേരളത്തില്‍ പത്ത് സീറ്റുകളില്‍ ബിജെപി സിപിഎമ്മിനെ സഹായിച്ചിട്ടുണ്ടെന്ന ആരോപണങ്ങള്‍ക്ക് പ്രസക്തിയേറെയാണ്. പത്ത് സീറ്റുകളില്‍ സിപിഎം വിജയിക്കുമെന്നാണ് എംവി ഗോവിന്ദന്‍ ഉള്‍പ്പെടെ നേതാക്കളുടെ അവകാശവാദങ്ങള്‍. കാസര്‍ഗോഡ്, വടകര, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, ആലത്തൂര്‍, പത്തനംതിട്ട, ആറ്റിങ്ങല്‍, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് മണ്ഡലങ്ങളിലാണ് സിപിഎം വലിയ പ്രതീക്ഷ വയ്ക്കുന്നത്.
ഇതിനൊപ്പം തൃശൂരിലും മാവേലിക്കരയിലും സിപിഐ വിജയിക്കുമെന്ന് പ്രഖ്യാപനം നടത്തി സിപിഐയെ കളിപ്പിക്കുന്ന നയമാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. സിപിഐയ്ക്ക് സീറ്റ് കുറയുകയോ ഒന്നുപോലും കിട്ടാതെ വരികയോ ചെയ്യുന്ന സാഹചര്യമുണ്ടാല്‍ ഇടതുമുന്നണിയില്‍ ചെറിയ പൊട്ടിത്തെറിയായിരിക്കില്ല സംഭവിക്കുക. ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ് വിഎസ് സുനില്‍കുമാര്‍ മത്സരിക്കുന്ന തൃശൂര്‍.
അതേ സമയം മാവേലിക്കരയില്‍ കോടിക്കുന്നില്‍ സുരേഷിനോടുള്ള വോട്ടര്‍മാരുടെ പൊതു എതിര്‍പ്പിനെത്തുടര്‍ന്ന് അവിടെ സിപിഐ വിജയിച്ചേക്കുമെന്ന് വിലയിരുത്തലുണ്ട്. നിലവിലെ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് സിപിഐ സ്ഥാനാര്‍ഥി പന്യന്‍ രവീന്ദ്രന്‍ മൂന്നാം സ്ഥാനത്ത് പോകുമെന്ന് ഏറെക്കുറെ തീര്‍ച്ചയാണ്. തിരുവന്തപുരത്ത് സിപിഎം വോട്ടുകള്‍ നാലു മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അനുകൂലമായി ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
തൃശൂരിലും സിപിഐ സ്ഥാനാര്‍ഥി സുനില്‍കുമാര്‍ മൂന്നാം സ്ഥാനത്താണ് എത്തുന്നതെങ്കില്‍ ചെറുതായിരിക്കില്ല ഇടതുമുന്നണിയ്ക്കുള്ളില്‍ സംഭവിക്കാവുന്ന പ്രതിക്ഷേധം. വല്യേച്ചന്‍ കൊച്ചേട്ടനെ വട്ടപ്പൂജ്യമാക്കാന്‍ നടത്തുന്ന നീക്കം ഇനി സിപിഐ വച്ചുപൊറുപ്പിക്കില്ല.പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരു ബൂത്തില്‍നിന്ന് സിപിഎമ്മിന്റെ 25 കേഡര്‍ വോട്ട് വീതം ബിജെപിക്ക് നല്‍കാന്‍ ധാരണയായെന്ന് ടി.എന്‍.പ്രതാപന്‍ ആരോപിച്ചതും ഈ സാഹചര്യത്തിലാണ്. വീണാ വിജയനെ സംരക്ഷിക്കാനും എ.സി.മൊയ്തീന്റെയും എം.കെ.കണ്ണന്റെയും അറസ്റ്റ് ഒഴിവാക്കാനുമായി അന്‍പതിനായിരം വോട്ടുകളാണ്.
സിപിഎം തൃശൂര്‍ മണ്ഡലത്തില്‍ മറിച്ചുനല്‍കുകയെന്നും പ്രതാപന്‍ പറഞ്ഞതോടെ സിപിഐയില്‍ പൊട്ടിത്തെറി തുടങ്ങക്കഴിഞ്ഞു. തൃശൂരില്‍ കെലാശക്കൊട്ടിനു പലയിടങ്ങളിലും ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പങ്കെടുക്കാതിരുന്നത് അതിന്റെ ഭാഗമാണ്. ഒരു ബൂത്തില്‍ നിന്ന് 25 വോട്ട് വീതം മറിക്കുന്നതോടെ മുപ്പത്തീരായിരം വോട്ട് സിപിഎമ്മില്‍ നിന്ന് ബിജെപിക്ക് ലഭിക്കും.
https://www.facebook.com/Malayalivartha