സി.പി.എമ്മിന്റെ പത്തു ശതമാനം വോട്ട് മറിയും: ചെറിയാന്‍ ഫിലിപ്പ്
ബി.ജെ.പി- പി.ഡി.പി എന്നീ വര്‍ഗ്ഗീയ കക്ഷികളോടുള്ള സി.പി.എം മമതാബന്ധത്തില്‍ ദു:ഖിതരായ മതേതരവാദികളായ പത്തു ശതമാനത്തിലധികം സി.പി.എം അനുഭാവികളുടെ വോട്ട് കോണ്‍ഗ്രസിനും യു.ഡി.എഫിനും അനുകൂലമായി മറിയുമെന്ന് കെ.പി.സി.സി മാധ്യമ സമിതി അദ്ധ്യക്ഷന്‍ ചെറിയാന്‍ ഫിലിപ്പ്
ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീയതകളെ ഒരേ സമയം പ്രീണിപ്പിക്കുന്ന ദ്വിമുഖ അടവുനയത്തിനുള്ള തിരിച്ചടിയായാണ് സി.പി.എം വോട്ടിംഗ് അടിത്തറയില്‍ വന്‍ വിള്ളല്‍ ഉണ്ടായിരിക്കുന്നത്. പൗരത്വ നിയമത്തിന്റെ പേരില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള സി.പി.എം തന്ത്രം പൊളിഞ്ഞിരിക്കുകയാണ്. എല്ലാ ജാതി - മത വിഭാഗങ്ങള്‍ക്കും തുല്യ നീതി എന്ന കോണ്‍ഗ്രസ് നിലപാടിനോടാണ് ഇടതുപക്ഷ ചിന്താഗതിക്കാര്‍ ആഭിമുഖ്യം പുലര്‍ത്തുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ വാദികളും മതേതര വാദികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. വര്‍ഗ്ഗസമരത്തിലല്ല, വര്‍ഗ്ഗീയ സമരത്തിലാണ് സി.പി.എം വിശ്വസിക്കുന്നത്. സി.പി.എം ന്റെ എല്ലാ ഘടകങ്ങളിലും വര്‍ഗ്ഗ-ബഹുജന സംഘടനകളിലും മതഭീകരര്‍ നുഴഞ്ഞുകയറുകയാണ്. ഇവരുടെ വര്‍ഗ്ഗീയക്കളികള്‍ സി.പി.എം ന് വന്‍വിപത്തായി തീര്‍ന്നിരിക്കുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷിയായ സി.പി.എം. കേരളത്തില്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പി മുദ്രാവാക്യമാണ് മുഴക്കുന്നത്. മുഖ്യശത്രുവായി കോണ്‍ഗ്രസിനെ കാണുന്ന സി.പി.എം നിലപാടിനെതിരെ ഇടതുപക്ഷ വിശ്വാസികള്‍ ബാലറ്റിലൂടെ പ്രതികരിക്കും.
https://www.facebook.com/Malayalivartha