കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..
കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു. 1000ത്തിലധികം രൂപയുടെ കുറവാണ് പവന്മേലുണ്ടായിരിക്കുന്നത്. ഒരു ദിവസം മാത്രം ഇത്രയും വില കുറയുന്നത് ആദ്യമാണ്. അവസരം മുതലെടുത്ത് ഉപഭോക്താക്കള്‍ എത്തുമെന്നാണ് ജ്വല്ലറി ഉടമകള്‍ നല്‍കുന്ന പ്രതികരണം. ആഗോള വിപണിയില്‍ സംഭവിച്ച പുതിയ മാറ്റങ്ങളാണ് വില കുത്തനെ കുറയാന്‍ കാരണം. ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്. ഇതോടെ പവന് 52,920 രൂപയായി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ഒരു പവൻ വാങ്ങണമെങ്കിൽ പണിക്കൂലിയും ജി എസ് ടിയുമടക്കം ഏകദേശം അറുപതിനായിരത്തിത്തോളം രൂപ കൊടുക്കേണ്ടി വരും. ഇന്നലെ പവന് 54,040 രൂപയും, ഗ്രാമിന് 6,755 രൂപയുമായിരുന്നു.
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ അയവുണ്ടായതോടെയാണ് സ്വർണ വിലയിൽ ഇടിവുണ്ടാകുന്നത്. യു. എസ് ബോണ്ടുകളുടെ മൂല്യത്തിൽ വർദ്ധനയുണ്ടായതോടെ നിക്ഷേപകർ സ്വർണത്തിൽ നിന്നും പണം പിൻവലിച്ചു. വരും ദിവസങ്ങളിലും സ്വർണ വിലയിൽ ഇടിവുണ്ടാകാൻ സാദ്ധ്യതയുണ്ട്.മാര്‍ച്ചില്‍ ഒരു പവന് 4000 രൂപയോളം വര്‍ധിച്ചിരുന്നു. ഏപ്രില്‍ മൂന്നാഴ്ചയ്ക്കിടെ അത്ര തന്നെ വീണ്ടും വര്‍ധിച്ചു. ഇതോടെ സ്വര്‍ണം വാങ്ങുക എന്നത് അപ്രാപ്യമായ കാര്യമായി മാറി. ഒരു പവന്‍ ആഭരണം വാങ്ങാന്‍ 60000 രൂപ വരെ ചെലവാകുന്ന സാഹചര്യമായിരുന്നു ഇന്നലെ വരെയുണ്ടായിരുന്നത്. ഇന്ന് എല്ലാം മാറി മറിഞ്ഞു.കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 52920 രൂപയാണ്. തിങ്കളാഴ്ച 54040 രൂപയായിരുന്നു. 1120 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഇത്രയും വില കുറയുന്നത് ആദ്യമായിട്ടാണ്.
മാത്രമല്ല, ഗ്രാമിന് 140 രൂപ കുറഞ്ഞ് 6615 രൂപയിലെത്തി. വരും ദിവസങ്ങളിലും കുറയുമെന്നാണ് സൂചനകള്‍. എന്നാല്‍ വിപണി ഏത് സമയവും മാറിമറിയുമെന്നതിനാല്‍ വലിയ പ്രതീക്ഷ വച്ചുപുലര്‍ത്താനാകില്ല.എന്താണ് ഇന്ന് സ്വര്‍ണവില കുറയാന്‍ കാരണം എന്നാണ് ഉപഭോക്താക്കള്‍ക്ക് അറിയേണ്ടത്, വരും ദിവസങ്ങളിലും കുറയുമോ എന്നും അവര്‍ ചോദിക്കുന്നു. അത്തരം കാര്യങ്ങളില്‍ കൃത്യമായ പ്രവചനം നടത്താന്‍ പറ്റാത്ത സാഹചര്യമാണെന്ന് ജ്വല്ലറി വ്യാപാരികള്‍ പറഞ്ഞു. പശ്ചിമേഷ്യയിലെ ഭീതിതമായ സാഹചര്യം നീങ്ങിയിട്ടുണ്ട് എന്നതാണ് ഇക്കാര്യത്തില്‍ എടുത്തുപറയേണ്ടത്. ഇത് നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ട്.ഇസ്രായേലും ഇറാനും പോര് തുടര്‍ന്നതാണ് പശ്ചിമേഷ്യയെ ആശങ്കയിലാക്കിയിരുന്നത്. തര്‍ക്കം കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ വ്യാപന സാധ്യതയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
മാത്രമല്ല, അമേരിക്കയിലെ പലിശ നിരക്ക് ഉടനെ കുറയ്ക്കില്ല എന്ന് ഫെഡ് റിസര്‍വ് ചെയര്‍മാന്‍ പറഞ്ഞതും നിക്ഷേപകര്‍ക്ക് ആശ്വാസം പകരുന്നു.ഡോളര്‍ സൂചിക ഉയര്‍ന്ന് നില്‍ക്കുന്നത് സ്വര്‍ണവില കുറയ്ക്കുന്ന ഘടകമാണ്.106 കടന്ന് കുതിക്കുകയാണ് സൂചിക. എണ്ണ വിലയും കുറഞ്ഞിട്ടുണ്ട്. ഇതും വിപണിക്ക് പ്രതീക്ഷ നല്‍കുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 87 ഡോളറിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ രൂപ 83.34 എന്ന നിരക്കിലാണ്. അതേസമയം, സ്വര്‍ണവിലയില്‍ ആശങ്ക തുടരുന്ന ഒരു ഘടകം ബാക്കിയാണ്.ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് എടുത്തു പറയേണ്ട കാര്യം. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുമ്പോള്‍ വില കൂടുക സ്വാഭാവികം.
ഡോളറിന് പകരം സ്വര്‍ണം കരുതല്‍ ധനമാക്കി മാറ്റുകയാണ് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍. അമേരിക്കയെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇന്ത്യയും സ്വര്‍ണം വാങ്ങുന്നുണ്ട്.സാധാരണക്കാരന്‍ മുതല്‍ അത്യാവശ്യം വരുമാനം കൈപ്പറ്റുന്നവര്‍ക്ക് പോലും തൊട്ടാല്‍ പൊള്ളുന്ന വിലയാണ് സ്വര്‍ണത്തിന്. പണിക്കൂലിയും ജി.എസ്.ടിയും ഒക്കെ ചേരുമ്പോള്‍ ആഭരണം വാങ്ങാന്‍ മാര്‍ക്കറ്റ് വിലയില്‍ കൂടുതല്‍ നല്‍കേണ്ടി വരുമെന്നത് കൂടി ആകുമ്പോള്‍ സ്വര്‍ണം വാങ്ങുന്നത് ഏറെക്കുറേ അസംഭവ്യമെന്ന നിലയിലേക്ക് എത്തുകയാണ്.
https://www.facebook.com/Malayalivartha