തലസ്ഥാനത്ത് ആറ് മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന വള്ളം വലിയ തിരയില്‍പ്പെട്ട് തലകീഴായി മറിഞ്ഞ് കാണാതായ പുതുക്കുറിച്ചി സ്വദേശിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു... മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
തലസ്ഥാനത്തെ മുതലപ്പൊഴിയില്‍ പുലര്‍ച്ചെ 3.30 ഓടെ അഴിമുഖത്താണ് അപകടമുണ്ടായത്. ആറ് മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന വള്ളം വലിയ തിരയില്‍പ്പെട്ട് തലകീഴായി മറിഞ്ഞു. മത്സ്യബന്ധനത്തിന് പോകവെയാണ് പെട്ടെന്ന് അപകടമുണ്ടായത്. അഞ്ചുപേര്‍ നീന്തി രക്ഷപ്പെട്ടു. കാണാതായ പുതുക്കുറിച്ചി സ്വദേശി ജോണി(50)നെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തില്‍ രക്ഷപ്പെട്ട മത്സ്യതൊഴിലാളികളും സമീപത്ത് ബോട്ടിലുണ്ടായിരുന്ന മറ്റ് മത്സ്യതൊഴിലാളികളും ചേര്‍ന്ന് ആദ്യഘട്ടത്തില്‍ ജോണിനായി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ശക്തമായ തിര തടസ്സമായി.
ഇതിനിടെ സമീപത്തെ പാറക്കെട്ടില്‍ നിന്നും ജോണിനെ കണ്ടെത്തി. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നതായാണ് വിവരം. പുലര്‍ച്ചെ അപകടം നടന്നെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് കോസ്റ്റ് ഗാര്‍ഡോ മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല എന്ന പരാതി മത്സ്യതൊഴിലാളികള്‍ ഉന്നയിച്ചു.
മുതലപ്പൊഴിമുഖത്ത് പ്രകൃതിയാ രൂപപ്പെടുന്ന മണല്‍ത്തിട്ടയിലും ഇവിടെ അശാസ്ത്രിയമായി സ്ഥാപിച്ച പുലിമുട്ടുകളില്‍ നിന്നിളകി തീരത്ത് കിടക്കുന്ന പാറകളിലും തട്ടിയുണ്ടാകുന്ന അപകടങ്ങളില്‍ നിരവധി മത്സ്യത്തൊഴിലാളികള്‍ക്കാണ് ജീവന് നഷ്ടമായിട്ടുള്ളത്.
"
https://www.facebook.com/Malayalivartha