കിഴക്കന്‍ ഖാര്‍ക്കീവ് അതിര്‍ത്തിയിലെ നിരവധി ഗ്രാമങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് യുക്രെയിന്‍

കിഴക്കന്‍ ഖാര്‍ക്കീവ് അതിര്‍ത്തിയിലെ നിരവധി ഗ്രാമങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് യുക്രെയിന്‍. റഷ്യന്‍ ആക്രമണം ശക്തമായതിന് പിന്നാലെയാണ് നടപടി. സൈനികരെ സംരക്ഷിക്കാനും ആളപായം കുറയ്ക്കാനുമാണ് നടപടിയെന്നും എന്നാല്‍ റഷ്യന്‍ സേനയെ മേഖലയില്‍ കാലുറപ്പിക്കാന്‍ അനുവദിക്കില്ലെന്നും യുക്രെയിന്‍ സൈന്യം അറിയിച്ചു. ഇതിനിടെ, ഇന്നലെ നിപ്രോ നഗരത്തില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഖാര്‍ക്കീവ്, ഡൊണെസ്‌ക് മേഖലകളില്‍ റഷ്യന്‍ മുന്നേറ്റം ശക്തമായതോടെ യുക്രെയിന്റെ ചെറുത്തുനില്‍പ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് വടക്കു കിഴക്കന്‍ യുക്രെയിനിലെ ഖാര്‍ക്കീവിലേക്ക് റഷ്യയുടെ അതിര്‍ത്തി കടന്നുള്ള ആക്രമണം ആരംഭിച്ചത്. അഞ്ച് ഗ്രാമങ്ങള്‍ റഷ്യ പിടിച്ചെടുത്തു. 8000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ റഷ്യന്‍ മിസൈലാക്രമണത്തില്‍ മൂന്ന് കുട്ടികള്‍ അടക്കം 20 പേര്‍ക്ക് പരിക്കേറ്റിരുന്നു.
തലസ്ഥാനമായ കീവ് കഴിഞ്ഞാല്‍ യുക്രെയിനിലെ ഏറ്റവും വലിയ നഗരമാണ് ഖാര്‍ക്കീവ്.ഏറ്റുമുട്ടല്‍ ശക്തമായ പശ്ചാത്തലത്തില്‍ നാളെ സ്പെയിനിലേക്ക് നടത്താനിരുന്ന സന്ദര്‍ശനം യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി മാറ്റിവച്ചു. ഇതിനിടെ, യുക്രെയിനില്‍ സന്ദര്‍ശനത്തിനെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ രാജ്യത്തിന് 200 കോടി ഡോളറിന്റെ അധിക സൈനിക സഹായ പാക്കേജ് പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഇന്ന് ചൈനയിലെത്തും. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പ്രസിഡന്റായുള്ള അഞ്ചാം ടേം കഴിഞ്ഞയാഴ്ച ആരംഭിച്ചതിന് പിന്നാലെ പുട്ടിന്‍ നടത്തുന്ന ആദ്യ വിദേശയാത്രയാണിത്.
https://www.facebook.com/Malayalivartha

























