Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...


ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..


നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവർ രംഗത്ത്...'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്...

ശോഭാ സുരേന്ദ്രനെ ഇന്നുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ലെന്ന് വിശദീകരിച്ച്... വിവാദം തണുപ്പിക്കാൻ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ.... തന്റെ സത്യസന്ധത തെളിയിക്കാൻ പറ്റുമോ അതിനുള്ള പണിയൊക്കെ ഇ പി ചെയ്തുകൊണ്ട് ഇരിക്കുകയാണ്...

29 APRIL 2024 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഓരോ വിമാനങ്ങള്‍ റദ്ദാക്കി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍.

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കും: മന്ത്രി വീണാ ജോര്‍ജ്

വേനൽചൂട്: നഷ്ടം സംഭവിച്ച തോട്ടങ്ങൾക്ക് കേന്ദ്ര സർക്കാർ അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണമെന്ന് പി എൽ സി

മമ്മൂട്ടിയെയും ഷാഫി പറമ്പിലിനേയും ജനം ഹൃദയത്തിലേറ്റുന്നത് മതത്തിന്റെ പേരിൽ അല്ലെന്ന് സിപിഎമ്മും ബിജെപിയും മനസ്സിലാക്കണമെന്ന് കെ.സുധാകരൻ

എന്തൊക്കെ ആരോപണങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നാലും അതൊന്നും സമ്മതിച്ചു കൊടുക്കുന്ന വ്യക്തിയല്ല ഇ.പി ജയരാജന്‍. വോട്ടെടുപ്പ് ദിവസം ബി.ജെ.പി പൊട്ടിച്ച ബോംബ് സത്യമായിരുന്നെന്ന് ഇ.പി സമ്മതിച്ചപ്പോള്‍ പലരും ഞെട്ടി. ജാവദേദ്കറെ കണ്ടത് വളരെ സ്വാഭാവിക നടപടി മാത്രമാണെന്ന് ഇ.പി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചെങ്കിലും അതിന് പിന്നില്‍ സി.പി.എമ്മിന് ഇട്ടൊരു പണി കൂടി കൊടുക്കുക എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.എന്തായാലും ഇന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടി ഉണ്ടാകും . മുഖ്യമന്ത്രി വരെ പരസ്യമായി ശാസിച്ചു രംഗത്ത് വന്നതോടെയാണ് വിഷയം അല്പം കൂടെ വഷളായത് . അതിനു മുൻപ് തന്നെ എത്രത്തോളം തന്റെ സത്യസന്ധത തെളിയിക്കാൻ പറ്റുമോ അതിനുള്ള പണിയൊക്കെ ഇ പി ചെയ്തുകൊണ്ട് ഇരിക്കുകയാണ്.

 

ഇപ്പോൾ ബിജെപി. സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രനെ ഇന്നുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ലെന്ന് വിശദീകരിച്ച് വിവാദം തണുപ്പിക്കാൻ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ ഇപി പങ്കെടുക്കുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ഇപിയുടെ പ്രതികരണം. ഇടതു കൺവീനർ സ്ഥാനം ഇപി ഒഴിയുമെന്ന പ്രചരണം ശക്തമാണ്. ഇതിനിടെയാണ് ആരോപണങ്ങൾക്ക് ഇപി മറുപടി പറയുന്നത്.മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മരിച്ചപ്പോഴാണ് അവരെ നേരിട്ട് കണ്ടെതെന്നും അദ്ദേഹം ആവർത്തിച്ചു.തന്നെപ്പോലെയുള്ളൊരാൾക്ക് ശോഭാ സുരേന്ദ്രനെ പോയികണ്ടു സംസാരിക്കേണ്ടകാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. രണ്ടുവർഷമായി ഡൽഹിയിൽ പോയിട്ടെന്നും ലളിത് ഹോട്ടലിൽ ഇതുവരെ പോയിട്ടില്ലെന്നും ഇ.പി. പറഞ്ഞു. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ ശേഷമാണ് ഇപിയുടെ പ്രതികരണം. പാർട്ടി വിരുദ്ധ പ്രവർത്തനമൊന്നും നടത്തിയിട്ടില്ലെന്നും സിപിഎം കേന്ദ്ര കമ്മറ്റി അംഗം കൂടിയായ ജയരാജൻ വിശദീകരിച്ചു.

കേരളത്തിൽ എന്റെ പൊസിഷൻ നോക്കൂ, ഒരല്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ പോയി ചേരുന്നതിനെക്കുറിച്ച് ചിന്തിക്കുമോ? ഇവരെപ്പോലെ അല്പബുദ്ധികൾ ചിന്തിക്കുക എന്നല്ലാതെ? ഞാനീ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു പൊതുപ്രവർത്തകനല്ലേ? ഞാൻ പോയി ബിജെപിയിൽ ചേരുമോ, കേരളത്തിൽ? അയ്യയ്യയ്യേ, വൃത്തികെട്ട ഇങ്ങനത്തെ കാര്യങ്ങൾ...', ഇ.പി. പ്രതികരിച്ചു. 'എനിക്ക് ആ സ്ത്രീയെ ഇഷ്ടമല്ല, പണ്ടേതന്നെ. അവരുടെ പ്രസംഗങ്ങളൊക്കെ കുഴപ്പം പിടിച്ചതാണ്. ഫോണിൽ പോലും ആ സ്ത്രീയോട് ഞാൻ സംസാരിച്ചിട്ടില്ല. തന്നെ ലക്ഷ്യമിടുന്നതിന് പിന്നിൽ ആസൂത്രിതമായ പദ്ധതിയുണ്ട്. ആ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ തയ്യാറായിക്കൊണ്ടിരിക്കുന്നത്. ദല്ലാൾ എന്തിനാണ് ജാവഡേക്കറേയും കൂട്ടി എന്റെയടുത്തേക്ക് വന്നത് എന്നാണ് ചോദിക്കേണ്ട ചോദ്യം.

 

ദല്ലാളും കേന്ദ്രമന്ത്രിയായിരുന്ന ബിജെപി നേതാവുമായുള്ള ബന്ധമല്ലേ അന്വേഷിക്കേണ്ടത്?', അദ്ദേഹം കൂട്ടിച്ചേർത്തു.തന്റെ മുന്നിൽ ഘടകകക്ഷികളാരും അതൃപ്തി പ്രകടിപ്പിച്ചിട്ടില്ല. ആർക്കും സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അധികാരവും അവകാശവുമുണ്ടെന്നായിരുന്നു സിപിഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമർശനത്തോട് മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോഴുള്ള മറുപടി. കൺവീനർ സ്ഥാനത്തുനിന്ന് മാറ്റും, രാജിവെക്കും എന്നാണ് പറയുന്നതെന്ന ചോദ്യത്തോട് കുറച്ച് കാത്തിരിക്കൂവെന്നായിരുന്നു ഇ.പിയുടെ പ്രതികരണം.ശോഭാ സുരേന്ദ്രൻ ബിജെപി. വിട്ട് സിപിഎമ്മിൽ ചേരുമെന്ന് ഇടയ്ക്ക് വാർത്തയുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, അത് താനും കേട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ഒരാൾ എന്നെവന്നുകാണുന്നത് പാർട്ടിയെ റിപ്പോർട്ട് ചെയ്യേണ്ട പ്രശ്നമെന്താണുള്ളത്? പാർട്ടി നേതാക്കളെ പലരും വന്ന് കാണും, അങ്ങനെ കണ്ടുപരിചയപ്പെടുന്നതെല്ലാം പാർട്ടിയെ പോയി റിപ്പോർട്ട് ചെയ്യേണ്ടതുണ്ടോ?',

 

ജാവഡേക്കറെ കണ്ടത് പാർട്ടിയെ അറിയിച്ചോയെന്ന ചോദ്യത്തിന് മറുപടിയായി ഇ.പി. പറഞ്ഞു.വെണ്ണലയിലെ ദല്ലാൾ നന്ദകുമാറിന്റെ വീട്ടിൽവെച്ചും ഡൽഹിയിൽവെച്ചും തൃശ്ശൂർ രാമനിലയിൽത്തിൽവെച്ചും ഇ.പിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രൻ വിശദീകരിച്ചിരുന്നു ബിജെപിയിൽ ചേരാനിരുന്നതിന്റെ തലേദിവസം ഇ.പി. പിന്മാറുകയായിരുന്നുവെന്നും അവർ പറഞ്ഞു. ഇതിനോടാണ് ജയരാജന്റെ പ്രതികരണം.അതെ സമയം പ്രകാശ് ജാവദേക്കറും ഇപി ജയരാജനും തമ്മിലെ ചർച്ചയെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. എന്നാൽ മൂന്ന് വട്ടം ഇപിയുമായി താൻ ചർച്ച നടത്തിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ജയരാജന്റെ ആവശ്യപ്രകാരം നന്ദകുമാർ എന്നെ തേടി വരികയായിരുന്നു.

 

ഇ.പിയോടു സംസാരിച്ചാണു പത്രസമ്മേളനം നടത്തുന്നതെന്നു നന്ദകുമാർ തന്നെ പറഞ്ഞല്ലോ. ദല്ലാളിനെ ഇറക്കി എനിക്കെതിരെ ഇല്ലാത്ത ആരോപണം കെട്ടിച്ചമച്ചു തിരഞ്ഞെടുപ്പിന്റെ മൂർധന്യത്തിൽ നശിപ്പിക്കാൻ ആരാണ് ശ്രമിച്ചത്?അതുകൊണ്ടാണ് ഇതെല്ലാം എനിക്കു പുറത്തു പറയേണ്ടിവന്നതെന്നും ശോഭ പറയുന്നു. ഇപിയുമായി നടന്നതെന്ന് പറയുന്ന ചർച്ചയുടെ വിശദാംശങ്ങളും ശോഭ പുറത്തു പറയുന്നുണ്ട്.3 തവണ ഞങ്ങൾ കണ്ടിട്ടുണ്ട്. അതിനു വഴിയൊരുക്കാനായി നന്ദകുമാർ വടക്കാഞ്ചേരിയിലെ എന്റെ സഹോദരിയുടെ മകന്റെ വസതിയിലും തൃശൂരിലെ എന്റെ വാടകവീട്ടിലും 2 തവണ വീതം വന്നിട്ടുണ്ട്. അതിൽ 3 തവണയും ജയരാജനുമായി സംസാരിക്കുന്നത് സ്പീക്കറിലിട്ടു കേൾപ്പിച്ചു. അദ്ദേഹവുമായി നേരിട്ടു സംസാരിക്കണമെന്നു ഞാൻ പറഞ്ഞു. 2023 ജനുവരിയിൽ നന്ദകുമാറിന്റെ വെണ്ണലയിലെ വീട്ടിൽ വച്ചായിരുന്നു ജയരാജനുമായുള്ള ആദ്യ കൂടിക്കാഴ്ച. ജയരാജൻ തീരുമാനം എടുത്തുകഴിഞ്ഞെന്ന് ആ കൂടിക്കാഴ്ചയിൽ എനിക്കു ബോധ്യപ്പെട്ടു.

അതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ പാർട്ടി കേന്ദ്രനേതൃത്വവുമായി ഞാൻ ബന്ധപ്പെടുകയും ജയരാജനെ കാണാൻ അവർ തയാറാകുകയും ചെയ്തു.ഡൽഹിയിലെ ഹോട്ടൽ ലളിതിൽ വച്ചു ഞങ്ങൾ 3 പേരും കണ്ടു. ബിജെപിയിൽ ചേരാനുള്ള തന്റേടത്തോടെ തന്നെയാണ് അദ്ദേഹം വന്നത്. ഹോട്ടൽ മുറിയിൽ വച്ചു ഞങ്ങൾ ചായകുടിച്ച് അഞ്ചാറു മിനിറ്റ് സംസാരിച്ചു കാണും, അപ്പോൾ ഒരു ഫോൺ വന്നു. അതോടെ അദ്ദേഹം ആകെ ടെൻഷനിലായി, മുഖഭാവവും ശരീരഭാഷയും മാറി. പിറ്റേന്ന് ബിജെപിയിൽ ചേരാനുള്ള എല്ലാ തയ്യാറെടുപ്പും നടത്തിയിരിക്കെ അദ്ദേഹം പെട്ടെന്നു പിന്മാറി. ഈ ഫോൺ വിളി മുഖ്യമന്ത്രിയുടേതാകുമെന്നാണ് ശോഭാ സുരേന്ദ്രൻ സംശയം പ്രകടിപ്പിക്കുന്നത്. ആരാണ് വിളിച്ചതെന്ന് അറിയില്ലെന്നും പറയുന്നു.'നമുക്ക് ഒന്നു നീട്ടിവയ്‌ക്കേണ്ടി വരും' എന്നാണ് ആ ഫോൺ വന്ന ശേഷം എന്നോടു പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ബിജെപി നേതാവുമായുള്ള ജയരാജന്റെ കൂടിക്കാഴ്ചയാണ് തീരുമാനിച്ചിരുന്നത്. അദ്ദേഹത്തെ ആരാണു വിളിച്ചതെന്ന് എനിക്ക് അറിയില്ല. തന്നെക്കാൾ ജൂനിയറായ എം വിഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിന്റെ അനിഷ്ടവും വേദനയുമാണ് ഇപി പറഞ്ഞത്. പാർട്ടിക്കു വേണ്ടി കഷ്ടപ്പാടും ബുദ്ധിമുട്ടും കൂടുതൽ സഹിച്ചതു താനാണെന്നും പറഞ്ഞുവെന്നാണ് ശോഭയുടെ വാക്കുകൾ. അതിന് ശേഷം ഒരിക്കൽ കൂടി താൻ ഇപിയെ കണ്ടെന്നും ശോഭ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദ പ്രസംഗവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി... ഇന്ത്യാസഖ്യം അധികാരത്തില്‍ എത്തിയാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വെവ്വേറെ ബജറ്റായിരിക്കുമെന്നാണു പുതിയ പരാമര്‍ശം  (6 hours ago)

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഓരോ വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍.  (7 hours ago)

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കും: മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

വേനൽചൂട്: നഷ്ടം സംഭവിച്ച തോട്ടങ്ങൾക്ക് കേന്ദ്ര സർക്കാർ അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണമെന്ന് പി എൽ സി  (7 hours ago)

മമ്മൂട്ടിയെയും ഷാഫി പറമ്പിലിനേയും ജനം ഹൃദയത്തിലേറ്റുന്നത് മതത്തിന്റെ പേരിൽ അല്ലെന്ന് സിപിഎമ്മും ബിജെപിയും മനസ്സിലാക്കണമെന്ന് കെ.സുധാകരൻ  (7 hours ago)

കുടുംബം സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു  (7 hours ago)

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

കേരളത്തെ പിടിച്ച് കുലുക്കി പെരുമഴ... ഒപ്പം ചക്രവാതചുഴിയും ന്യുനമർദ്ദപാത്തിയും  (7 hours ago)

കേരളം മരണക്കെണിയിൽ? പിണറായിയെ സർക്കാർ ജീവനക്കാർ നിലത്തടിക്കും! 10,000 കോടി ബാധ്യത... അടുത്തമാസം കുടുംബത്തോടെ നാട് വിടും... പെന്‍ഷന്‍ പ്രായം ഉയർത്താൻ സർക്കാർ  (7 hours ago)

മുഖ്യന്റെ മൂട്ടിൽ പൊട്ടിച്ചു! സുഖവാസം മതിയാക്കി പിണറായി കേരളത്തിൽ.. മന്ത്രിക്കസേര താഴെ വീണു? ഉല്ലാസ യാത്രയ്ക്ക് പൂട്ടിട്ട് ​ഗണേഷ് കുമാർ  (7 hours ago)

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

കിഴക്കന്‍ ഖാര്‍ക്കീവ് അതിര്‍ത്തിയിലെ നിരവധി ഗ്രാമങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് യുക്രെയിന്‍  (8 hours ago)

രാജ്യത്ത് ആദ്യമായി സിഎഎ നടപ്പാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം... 14 അപേക്ഷകര്‍ക്ക് സിഎഎ പ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം  (8 hours ago)

2500 യൂണിറ്റിന് പകരം 2548 യൂണിറ്റുകള്‍ ആരംഭിച്ച് കേരളം...  (9 hours ago)

Malayali Vartha Recommends