വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം. അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് ചുട്ടുപൊള്ളുന്ന വെയിലത്ത് കിടത്തിയത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് കുടുംബത്തിന്റെ ക്രൂരത. അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തുന്നത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്നും കുടുംബം ആരോപിച്ചു.
സംഭവം നഗരത്തില്‍ വ്യാപകമായ രോഷത്തിനാണ് ഇടയാക്കിയിരിക്കുന്നത്. നഗരത്തിലെ രാധാ രാമന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ശ്രീ സായ് ഹോസ്പിറ്റലിലാണ് സംഭവം. മെയിന്‍പുരിയിലെ ഭുഗായി ഗ്രാമവാസിയായ റീതാ ദേവി അഞ്ച് ദിവസം മുമ്പ് ആശുപത്രിയില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മെയ് 15, ബുധനാഴ്ച, നവജാതശിശുവിന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ പ്രകടമായതിനാല്‍, അരമണിക്കൂറോളം കുഞ്ഞിനെ നേരിട്ട് സൂര്യപ്രകാശത്തില്‍ കിടത്താന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.
ഡോക്ടറുടെ നിര്‍ദേശം പാലിച്ച് 11.10ഓടെ കുഞ്ഞിനെ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ കിടത്തിയെന്ന് വീട്ടുകാര്‍ പറഞ്ഞു. 30 മിനിറ്റിനുശേഷം കുഞ്ഞിനെ വീട്ടുകാര്‍ താഴെയിറക്കി. എന്നാല്‍ അപ്പോഴേയ്ക്കും കുഞ്ഞ് മരിച്ചു. നവജാതശിശുക്കളിലെ മഞ്ഞപ്പിത്തം തടയുന്നതിനുള്ള സാധാരണ സമ്പ്രദായമാണ് സൂര്യപ്രകാശം ഏല്‍പ്പിക്കുന്നത് എന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു. പക്ഷേ, ഇത് ജാഗ്രതയോടെ ചെയ്യണം. പ്രത്യേകിച്ച് ഉയര്‍ന്ന താപനില അനുഭവപ്പെടുന്ന സാഹചര്യത്തില്‍.
സംഭവത്തിന് ശേഷം ഉപദേശം നല്‍കിയ ഡോക്ടര്‍ ആശുപത്രി വിട്ടതായാണ് റിപ്പോര്‍ട്ട്. കൂടാതെ, സംഭവത്തിന് ശേഷം റീത്ത ദേവിയെ നിര്‍ബന്ധിതമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അതിന് ശേഷം നടപടിയെടുക്കുമെന്നും സംഭവത്തെക്കുറിച്ച് സംസാരിച്ച സിഎംഒ ഡോ.ആര്‍.സി ഗുപ്ത പറഞ്ഞു. 'പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച് വിവരം ലഭിച്ചു. ആരോപണങ്ങള്‍ ശരിയാണെങ്കില്‍, അത് ഗുരുതരമായ അനാസ്ഥയാണ്. അന്വേഷണത്തിന് ശേഷം നടപടിയെടുക്കും,' ഡോ.ഗുപ്ത പറഞ്ഞു.
https://www.facebook.com/Malayalivartha
























