Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...


ഈ വർഷം സർവീസ് അവസാനിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ഇപ്പോഴാണ് വിരമിക്കുക.... ആനുകൂല്യങ്ങൾ നൽകുന്നതിന് 9151.31കോടിയോളം രൂപ വേണ്ടിവരും...പുറമെ ശമ്പളവും പെൻഷനും നൽകാൻ 5500കോടിയും കണ്ടെത്തണം...എന്ത് ചെയ്യണം എന്നറിയാതെ സർക്കാർ..


യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...


നിമിഷ പ്രിയയുടെ മോചനത്തിനായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ വ്യാജ അക്കൗണ്ടിലേക്ക് പണം സ്വരൂപിക്കുന്നതായി പരാതി...


ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി വിജയിച്ചാല്‍, വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും.... അങ്ങനെയെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രിന്റെ തീരുമാനം....

മറ്റൊരു ചര്‍ച്ചയ്ക്ക് വേദി... മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും; പോലീസ് കേസെടുത്ത് തടിതപ്പിയങ്കിലും കോടതി പരാമര്‍ശം വന്നാല്‍ ക്ഷീണമാകും

06 MAY 2024 10:12 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....

തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ഈ വർഷം സർവീസ് അവസാനിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ഇപ്പോഴാണ് വിരമിക്കുക.... ആനുകൂല്യങ്ങൾ നൽകുന്നതിന് 9151.31കോടിയോളം രൂപ വേണ്ടിവരും...പുറമെ ശമ്പളവും പെൻഷനും നൽകാൻ 5500കോടിയും കണ്ടെത്തണം...എന്ത് ചെയ്യണം എന്നറിയാതെ സർക്കാർ..

പത്തനംതിട്ടയിൽ കൊടും മഴ...പള്ളി സെമിത്തേരിയുടെ സംരക്ഷണഭിത്തി തകർന്ന്, ശവപ്പെട്ടി റോഡിൽ വീണു..മതിൽ പൂർണമായും തകരുന്ന നിലയിലാണെന്നും അടിയന്തരമായി സംരക്ഷണമേർപ്പെടുത്തണമെന്നും പരിസരവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി

ഇന്നത്തെ കോടതിയുടെ വിധി എല്ലാവരും ഉറ്റ് നോക്കുകയാണ്. മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. പൊലിസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.

ആര്യാ രാജേന്ദ്രന്‍, സച്ചിന്‍ ദേവ്, വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ക്കെതിരെയാണ് പരാതി. എന്നാല്‍ സമാനസ്വഭാവമുളള ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം എടുത്ത കേസില്‍ അന്വേഷണം നടത്തുന്ന കാര്യം സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കാനാണ് സാധ്യത. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ഹര്‍ജി പരിഗണിക്കുന്നത്. അതേ സമയം ബസ്സിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ പൊലിസ് അന്വേഷണം തുടരുകയാണ്. പാപ്പനംകോടുളള കെഎസആടിസി വര്‍ക്കു ഷോപ്പില്‍ വച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇവിടെ നിന്നുളള രേഖകള്‍ പൊലിസ് ശേഖരിച്ചു.

അതേസമയം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ പരാതി നല്‍കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ നീക്കം ശക്തമാക്കി കെഎസ്ആര്‍ടിസിയും പൊലീസും. തര്‍ക്കമുണ്ടായ ദിവസം യാത്രക്കിടെ യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, യദുവിനെതിരായ നടി റോഷ്ണയുടെ പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം അന്വേഷണം ശക്തമാക്കി.

പൊലീസ് മടിച്ചുനിന്നപ്പോള്‍ കോടതി ഇടപെട്ടതോടെയാണ് ഒടുവില്‍ ഇന്നലെ മേയര്‍ക്കും സച്ചിന്‍ ദേവ് എംഎഎല്‍ക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കുമെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന ദുര്‍ബല വകുപ്പുകളാണ് ചുമത്തിയത്. ഈ കേസില്‍ പ്രതിയാക്കപ്പെട്ട മേയര്‍ അടക്കം അഞ്ച് പേരുടെയും മൊഴി പൊലീസ് ഉടന് രേഖപ്പെടുത്തും. സംഘം ചേര്‍ന്ന് മാര്‍ഗ്ഗതടസ്സമുണ്ടാക്കിയെന്നാണ് കേസ്. മേയറുടെ സംഘവും കെഎസ്ആര്‍ടിസി ബസിന്റെ സര്‍വ്വീസ് തടസ്സപ്പെടുത്തിയില്ലെന്ന പൊലീസിന്റെ വാദവും കേസെടുക്കണ്ടിവന്നതോടെ പൊളിഞ്ഞു. ബസിനുള്ളിലേക്ക് സച്ചിന്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു എന്നും യദുവിന്റെ പരാതിയിലുണ്ട്. ഈ പരാതി ഇന്ന് കോടതി പരിഗണിക്കും.

തര്‍ക്കമുണ്ടായ കഴിഞ്ഞ 27ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് തൃശൂരില്‍ നിന്ന് ബസ് പുറപ്പെടുന്നത്. രാത്രി 9.45 ഓടെയാണ് തിരുവനന്തപുരം പാളയത്ത് വെച്ച് തര്‍ക്കമുണ്ടായത്. യാത്രയില്‍ പലസമയത്തായി ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പല ടവറുകളിലായാണ് സംസാരം. ഡ്യൂട്ടിക്കിടയിലെ ഫോണ്‍ വിളിയില്‍ പൊലീസ് റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസിക്ക് നല്‍കും. യദു നേരത്തെ അപകടരമായി വാഹനമോടിച്ചെന്നും അപമര്യാദയായി സംസാരിച്ചെന്ന് കഴിഞ്ഞ ദിവസം നടി റോഷ്ണ ആന്‍ റോയ് പറഞ്ഞിരുന്നു. നടി പറഞ്ഞ കാര്യത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വഭാഗം വിശദമായ അന്വേഷണം തുടങ്ങി.

നടി പറഞ്ഞ കഴിഞ്ഞ വര്‍ഷം ജൂണ്‍ 18-19 തിയതികളില്‍ തിരുവനന്തപുരം- വഴിക്കടവ് ബസ് ഓടിച്ചത് യദുവാണെന്ന് ട്രിപ്പ് ഷീറ്റില്‍ നിന്ന് വ്യക്തമായിരുന്നു. ഈ ബസിലെ യാത്രാക്കരെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനാണ് നീക്കം. അന്ന് തര്‍ക്കത്തില്‍ ഇടപെട്ട മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കും. ഇതിനിടെ കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ജീവനക്കാരുടെ നിയമനത്തിലും പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ശുപാര്‍ശ നല്‍കും. നേരത്തെ രണ്ട് കേസുകള്‍ നിലനില്‍ക്കെ താല്‍ക്കാലിക ജീവനക്കാരനായി യദുവിനെ നിയമിച്ചത് പലരും ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നീക്കം.

ബസിലെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാണാതായതിലും പൊലീസിന്റെ സംശയം യദുവിലേക്കാണ് നീളുന്നത്. സംഭവം നടന്നതിന് പിറ്റേ ദിവസം പകല്‍ തമ്പാനൂരിലെ ഡിപ്പോയിലുള്ള ബസിനു സമീപം യദു എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ടും യദുവിന്റെ ഫോണ്‍വിവരങ്ങള്‍ ശേഖരിക്കും.

അതേസമയം, ബസിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും ബസ് കണ്ടക്ടറുമായ സുബിനെ സംശയമുണ്ടെന്നാണ് യദു മാധ്യമങ്ങളോട് പറഞ്ഞത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (1 minute ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (22 minutes ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (26 minutes ago)

യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...  (31 minutes ago)

നിമിഷ പ്രിയയുടെ മോചനത്തിനായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ വ്യാജ അക്കൗണ്ടിലേക്ക് പണം സ്വരൂപിക്കുന്നതായി പരാതി...  (41 minutes ago)

പത്തനംതിട്ടയിൽ കൊടും മഴ...പള്ളി സെമിത്തേരിയുടെ സംരക്ഷണഭിത്തി തകർന്ന്, ശവപ്പെട്ടി റോഡിൽ വീണു..മതിൽ പൂർണമായും തകരുന്ന നിലയിലാണെന്നും അടിയന്തരമായി സംരക്ഷണമേർപ്പെടുത്തണമെന്നും പരിസരവാസികളും യാത്രക്കാരും ആ  (43 minutes ago)

വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും  (1 hour ago)

സിംഗപ്പൂരില്‍ പുതിയ കോവിഡ് തരംഗം;  (1 hour ago)

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി  (2 hours ago)

സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.... പൊതുപ്രവര്‍ത്തകരെ അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്  (2 hours ago)

തീ.. തീ...നിലവിളിച്ച് യാത്രക്കാർ..പറന്നുയർന്ന വിമാനം തിരിച്ചിറക്കി...എല്ലാ എമർജൻസി വാതിലുകൾ വഴിച്ചാടി ഇറങ്ങി യാത്രക്കാർ..... ശനിയാഴ്ച രാത്രി 179 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന എയർ ഇന്ത്യാ എക്സ്  (2 hours ago)

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (2 hours ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (4 hours ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (5 hours ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (5 hours ago)

Malayali Vartha Recommends