Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...


ഈ വർഷം സർവീസ് അവസാനിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ഇപ്പോഴാണ് വിരമിക്കുക.... ആനുകൂല്യങ്ങൾ നൽകുന്നതിന് 9151.31കോടിയോളം രൂപ വേണ്ടിവരും...പുറമെ ശമ്പളവും പെൻഷനും നൽകാൻ 5500കോടിയും കണ്ടെത്തണം...എന്ത് ചെയ്യണം എന്നറിയാതെ സർക്കാർ..


യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...

മുഖ്യമന്ത്രിക്കും വീണാ വിജയനും സിഎംആര്‍എല്ലിനുമെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി.. പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിനെ മുന്‍ നിര്‍ത്തി സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് നീക്കം നടത്തിയെന്നാണ് പ്രധാന ആരോപണം

07 MAY 2024 06:35 AM IST
മലയാളി വാര്‍ത്ത

More Stories...

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....

തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ഈ വർഷം സർവീസ് അവസാനിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ഇപ്പോഴാണ് വിരമിക്കുക.... ആനുകൂല്യങ്ങൾ നൽകുന്നതിന് 9151.31കോടിയോളം രൂപ വേണ്ടിവരും...പുറമെ ശമ്പളവും പെൻഷനും നൽകാൻ 5500കോടിയും കണ്ടെത്തണം...എന്ത് ചെയ്യണം എന്നറിയാതെ സർക്കാർ..

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ , സി എം ആര്‍ എല്‍ കമ്പനി എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. നല്‍കിയ ഹര്‍ജി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി എം.വി. രാജകുമാരയാണ് ഹര്‍ജി തള്ളിയത്. ഇതിനെതിരെ ഹൈക്കോടതിയില്‍ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

മാസപ്പടി കേസില്‍ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം. എന്നാല്‍ വിശദമായ വാദം കേട്ട ശേഷം ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു.സി.എം.ആര്‍.എല്ലിന് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് അനധികൃതമായി അനുമതി നല്‍കിയതിന്റെ പ്രത്യുപകാരമായിട്ടാണ് എക്‌സാലോജിക്കിന് പണം നല്‍കിയത് എന്നായിരുന്നു മാത്യു കുഴല്‍നാടന്റെ വാദം. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടായിരുന്നു വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ആദ്യം കേസ് വിജിലന്‍സ് അന്വേഷിക്കണമെന്നായിരുന്നു കുഴല്‍നാടന്റെ ആവശ്യം. എന്നാല്‍ പിന്നീട് കോടതി നേരിട്ട് അന്വേഷിക്കണമെന്ന് നിലപാട് എടുത്തു.


തുടര്‍ന്ന് കോടതി കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍, കഴിഞ്ഞ രണ്ട് തവണ കോടതി ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ കുഴല്‍നാടന്‍ വിവിധ രേഖകള്‍ ഹാജരാക്കി. കരിമണല്‍ ഖനനത്തിന് മുഖ്യമന്ത്രി നേരിട്ട് അനധികൃതമായി അനുമതി നല്‍കാന്‍ ഇടപെട്ടു എന്ന് തെളിയിക്കുന്നുവെന്ന് അവകാശപ്പെടുന്ന അഞ്ച് രേഖകളായിരുന്നു കോടതിയില്‍ ഹാജരാക്കിയത്.

എന്നാല്‍ രേഖകളിലൊന്നും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും ഇല്ലെന്നായിരുന്നു വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചത്.

തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് മൂന്ന് ദിവസത്തിനകം എക്കലും മണ്ണും നീക്കംചെയ്യണമെന്ന് നിര്‍ദേശിക്കുന്ന ജില്ലാ കളക്ടറുടെ കത്ത്, കെ.എം.ഇ.ആര്‍.എല്ലിന്റെ കൈവശമുള്ള അധിക ഭൂമിക്ക് ഇളവ് അനുവദിക്കണമെന്ന അപേക്ഷ സര്‍ക്കാര്‍ തള്ളിയതിനെതിരേ ഹൈക്കോടതി നല്‍കിയ അനുകൂല ഉത്തരവ്, ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിശദപരിശോധന നിര്‍ദേശിച്ചുള്ള സര്‍ക്കാര്‍ കുറിപ്പ് എന്നിവ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ ഹാജരാക്കി. ഇതിനെതിരേ സര്‍ക്കാര്‍ വീണ്ടും സി.എം.ആര്‍.എല്ലിന്റെ അപേക്ഷ തള്ളിയ ഉത്തരവ് വിജിലന്‍സും ഹാജരാക്കിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന വിജിലന്‍സ് പോലീസ് അന്വേഷണം വേണ്ടെന്നും വിജിലന്‍സ് കോടതി നേരിട്ട് അന്വേഷിക്കണമെന്നും കുഴല്‍നാടന്‍ ബോധിപ്പിച്ചു. അതേസമയം ഹര്‍ജി തള്ളണമെന്ന വാദത്തില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു.


മുഖ്യമന്ത്രിയ്ക്കും മകള്‍ വീണ വിജയനും സിഎംആര്‍എല്‍ കമ്പനിക്കുമെതിരെഅന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം എല്‍ എ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ഉത്തരവിട്ടത്.ഹര്‍ജി തള്ളണമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.


സിഎംആര്‍എല്‍ കമ്പനിക്ക് തോട്ടപ്പള്ളിയില്‍ നിന്നും കരിമണല്‍ കടത്താന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തതടക്കം നിരവധി ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിനെ മുന്‍ നിര്‍ത്തി സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് നീക്കം നടത്തിയെന്നാണ് പ്രധാന ആരോപണം. ഇതിന്റെ പ്രത്യുപകാരമായ വീണ വിജയന്റെ കമ്പനിയിലേക്ക് മാസപ്പടി നല്‍കിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (15 minutes ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (1 hour ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (1 hour ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (1 hour ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (1 hour ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (2 hours ago)

യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...  (2 hours ago)

നിമിഷ പ്രിയയുടെ മോചനത്തിനായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ വ്യാജ അക്കൗണ്ടിലേക്ക് പണം സ്വരൂപിക്കുന്നതായി പരാതി...  (2 hours ago)

പത്തനംതിട്ടയിൽ കൊടും മഴ...പള്ളി സെമിത്തേരിയുടെ സംരക്ഷണഭിത്തി തകർന്ന്, ശവപ്പെട്ടി റോഡിൽ വീണു..മതിൽ പൂർണമായും തകരുന്ന നിലയിലാണെന്നും അടിയന്തരമായി സംരക്ഷണമേർപ്പെടുത്തണമെന്നും പരിസരവാസികളും യാത്രക്കാരും ആ  (2 hours ago)

വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും  (3 hours ago)

സിംഗപ്പൂരില്‍ പുതിയ കോവിഡ് തരംഗം;  (3 hours ago)

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി  (4 hours ago)

സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.... പൊതുപ്രവര്‍ത്തകരെ അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്  (4 hours ago)

തീ.. തീ...നിലവിളിച്ച് യാത്രക്കാർ..പറന്നുയർന്ന വിമാനം തിരിച്ചിറക്കി...എല്ലാ എമർജൻസി വാതിലുകൾ വഴിച്ചാടി ഇറങ്ങി യാത്രക്കാർ..... ശനിയാഴ്ച രാത്രി 179 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന എയർ ഇന്ത്യാ എക്സ്  (4 hours ago)

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (4 hours ago)

Malayali Vartha Recommends