ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതു വയസുകാരിയെ, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു...ഇയാൾ കർണാടകയിലേക്ക് കടന്നുവെന്നാണ് വിവരം..ഇത് വരെയും പിടികൂടാനായില്ല...

ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു. കുടക് മടിച്ചേരി സ്വദേശിയായ പി.എ സലീമിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം തൊട്ടടുത്ത ദിവസം ഇയാൾ കർണാടകയിലേക്ക് കടന്നുവെന്നാണ് വിവരം. കർണാടക- കേരള അതിർത്തി പ്രദേശങ്ങളിൽ കേരള പോലീസിന്റെ ശക്തമായ അന്വേഷണമാണ് നടക്കുന്നത്. സംഭവം നടന്ന് ദിവസങ്ങളായിട്ടും പ്രതിയെ തിരിച്ചറിയാൻപോലും കഴിയാഞ്ഞത് പോലീസിനെ ഏറെ കുഴക്കിയിരുന്നു.വിവാഹം കഴിച്ചശേഷം ഭാര്യയും മക്കളോടുമൊപ്പം പെൺകുട്ടിയുടെ വീടിന് അടുത്ത് വർഷങ്ങളായി ഇയാൾ താമസിച്ചുവരികയായിരുന്നു.
കുറച്ചു നാളുകൾക്ക് മുൻപ് കാസർകോട് മേൽപ്പറമ്പ് പോലീസ് റജിസ്റ്റർ ചെയ്ത സമാനരീതിയിലുള്ള മറ്റൊരു പോക്സോ കേസിലും സലീം പ്രതിയാണ് എന്ന നിർണായക വിവരവും പുറത്തുവന്നിട്ടുണ്ട്.കാസർകോട് പോലീസ് മേധാവി പി. ബിജോയിയുടെ നേതൃത്വത്തിൽ മൂന്ന് ഡിവൈ.എസ്.പി.മാരാണ് കേസ് അന്വേഷിക്കുന്നത്. സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം കുടക് ഉൾപ്പടെയുള്ള അതിർത്തി പ്രദേശങ്ങളിലേക്ക് പോയിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടാനാകുമെന്നാണ് കരുതുന്നത്.കേസില്‍ ദ്രുതഗതിയിലുള്ള അന്വേഷണമാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. നേരത്തെ, സംഭവം നടന്ന പ്രദേശത്തേക്ക് ഉത്തരമേഖല ഡി.ഐ.ജി. നേരിട്ടെത്തുകയുംഎസ്.പിയുമായി കൂടിച്ചേര്‍ന്ന് യോഗം നടത്തുകയും ചെയ്തിരുന്നു.
ഇതിനുശേഷം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. വി. രതീഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്.ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ എടുത്ത് അരക്കിലോമീറ്റർ അകലെയുള്ള വയലിലെത്തിച്ച് പീഡിപ്പിച്ചത്. കുട്ടിയുടെ സ്വർണക്കമ്മൽ ഊരിയെടുത്തശേഷമാണ് പ്രതി കടന്നുകളഞ്ഞത്.പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്നാണ് പെൺകുട്ടി മൊഴി നൽകിയിരുന്നു. കള്ളിമുണ്ടും ഷർട്ടും മാസ്‌കും ധരിച്ചിരുന്നുവെന്നും പത്തുവയസുകാരി പൊലീസിനോട് പറഞ്ഞിരുന്നു. ഇതെല്ലാം അന്വേഷണത്തിൽ നിർണ്ണായകമായി.കണ്ണൂർ ഡി.ഐ.ജി. തോംസൺ ജോസ് ബുധനാഴ്ച പകൽ മുഴുവൻ കാഞ്ഞങ്ങാട്ടായിരുന്നു.
ജില്ലാ പൊലീസ് സൂപ്രണ്ട് പി. ബിജോയ്ക്കും മറ്റ് ഉദ്യോഗസ്ഥർക്കുമൊപ്പം കുട്ടിയുടെ വീട്ടിലും പീഡനം നടന്നയിടത്തുമെല്ലാം സന്ദർശിച്ച ഡി.ഐ.ജി. സമീപവാസികളോട് സംസാരിക്കുകയും കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ഇതിൽ നിന്നും പ്രതിയെ കുറിച്ചുള്ള സൂചന കിട്ടി. പിന്നാലെ നിർണ്ണായക സിസിടിവി ദൃശ്യവും.വീട്ടിൽ ഉറങ്ങിക്കിടന്ന ഒൻപതുവയസ്സുകാരിയെ ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് എടുത്ത് അരക്കിലോമീറ്റർ അകലെ കൊണ്ടുപോയി പീഡിപ്പിച്ചത്. പീഡനശേഷം സ്വർണക്കമ്മൽ ഊരിയെടുത്ത് അക്രമി കടന്നു.ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻപരിധിയിലാണ് ക്രൂരത നടന്നത്. കഴുത്തിനും കണ്ണിനും കാതിനും പരിക്കേറ്റ കുട്ടി ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു.
പുലർച്ചെ രണ്ടരയോടെ മുത്തച്ഛൻ പശുവിനെ കറക്കാനായി വീടിന്റെ മുൻവാതിൽ തുറന്ന് പുറത്തേക്കുപോയ സമയത്താണ് അക്രമി അകത്ത് കയറിയത്. വീടിനെ കുറിച്ചും മറ്റും വ്യക്തമായ അറിവ് പ്രതിക്കുണ്ടായിരുന്നു.അതുകൊണ്ടാണ് ഇതെല്ലാം ചെയ്യാൻ കഴിഞ്ഞത്.കുട്ടിയെ എടുത്ത് അടുക്കളവാതിൽ വഴി തൊട്ടടുത്ത പറമ്പിലൂടെ അരക്കിലോമീറ്റർ അകലെയുള്ള വയലിലെത്തി. ഇതിനിടെ ഉണർന്ന കുട്ടിയുടെ വായ പൊത്തിപ്പിടിച്ചു. ഒച്ചവച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ലൈംഗികാതിക്രമത്തിനിരയാക്കുകയും കമ്മൽ ഊരിയെടുത്തശേഷം, നാലഞ്ച് വീടിനപ്പുറത്താണ് നിന്റെ വീടെന്നും പോയ്ക്കൊള്ളാനും പറഞ്ഞ് അക്രമി കടന്നുകളഞ്ഞു. പശുവിനെ കറക്കാൻ പോകുമ്പോൾ മുത്തച്ഛൻ മുൻവാതിൽ അടച്ചിരുന്നു. അകത്തുനിന്നോ പുറത്തുനിന്നോ വാതിൽ ലോക്ക് ചെയ്തിട്ടില്ലെന്ന് അറിയാവുന്നയാളാണ് അക്രമിയെന്ന് ഉറപ്പായിരുന്നു.
https://www.facebook.com/Malayalivartha