തലസ്ഥാന നഗരത്തെ മാലിന്യക്കുഴിയാക്കിയത് സി.പി.എം..സ്മാർട്ട്, സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട തിരുവനന്തപുരത്തിന് കേന്ദ്ര സർക്കാർ നൽകിയ 1500 കോടിയും... കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്....ഇതിൽ റോഡുകൾ സ്മാർട്ടാക്കാൻ നീക്കി വച്ച 273 കോടിയും സി പി എം പുളിശേരിയടിച്ചു...
ജോലികൾ നിശ്ചയിച്ചതുപോലെ പുരോഗമിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പ്രത്യേക ദൗത്യസംഘവും പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു അധികൃതരുടെ അറിയിപ്പ്. മുൻകൂട്ടി അറിയിക്കാതെ റോഡുകളിലെത്തി പ്രവൃത്തി പരിശോധിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയുംചെയ്ത ഈ സംഘം ഇപ്പോൾ എവിടെയെന്നാണ് ആളുകൾ ചോദിക്കുന്നത്. തലസ്ഥാനത്തെ ബി ജെ പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നിർമ്മാണം നടക്കുന്ന വഴുതയ്ക്കാടെത്തി പൊട്ടിത്തെറിച്ചു.
യൂട്ടിലിറ്റി കേബിളുകൾ ഭൂമിക്കടിയിലൂടെയാക്കി പുതിയ വാട്ടർ, വൈദ്യുതി കണക്ഷൻ നൽകിയും നടപ്പാതകൾ ഒരുക്കിയുമായിരുന്നു സ്മാർട്ട് സിറ്റി റോഡ് നവീകരണം.നഗരത്തിലെ 80 റോഡുകളാണ് കേരള റോഡ് ഫണ്ട് ബോർഡും സ്മാർട്ട് സിറ്റി കമ്പനി ലിമിറ്റഡും ചേർന്ന് സ്മാർട്ടാക്കി നവീകരിക്കുന്നത്. നഗരത്തിലെ തിരക്കേറിയ ഏഴുറോഡുകളാണ് റോഡ് ഫണ്ട് ബോർഡ് നിലവിൽ പൊളിച്ചത്. ജൂണിൽ സ്കൂൾ തുറന്നാൽ പൊളിച്ചിട്ട റോഡിലൂടെ കുട്ടികളെ എങ്ങനെ കൊണ്ടുവരുമെന്നാണ് രക്ഷാകർത്താക്കളുടെ ആധി. സ്കൂൾ, കോളേജ് ഭാഗങ്ങളിലെ റോഡുകളാണ് പലതും കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത്. കഴിഞ്ഞദിവസം പെയ്ത മഴയിൽ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് യാത്ര അപകടാവസ്ഥയിലാക്കിയിരുന്നു. ജനറൽ ആശുപത്രിയിൽനിന്ന് വഞ്ചിയൂരിലേക്കുള്ള റോഡിന്റെ ഡക്ടിനായെടുത്ത വലിയ കുഴികളിൽ വീണ് കഴിഞ്ഞ ഒരുമാസത്തിനിടെ രണ്ടുപേർക്കാണ് പരിക്കേറ്റത്.നിലവിൽ നഗരത്തിലെ 52 റോഡുകൾ തുറന്നു. ഇതിൽ റോഡ് ഫണ്ട് ബോർഡ് 30-ഉം സ്മാർട്ട് സിറ്റി ലിമിറ്റഡ് 22 എണ്ണവും. 28 എണ്ണമാണ് പൂർത്തിയാക്കാനുള്ളത്. കൃത്യമായ ആസൂത്രണമില്ലാതെ റോഡുകൾ പൊളിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ആവശ്യത്തിന് ഉപകരണങ്ങളും ആദ്യഘട്ടത്തിൽ കരാറുകാർ എത്തിച്ചില്ല. ഒരെണ്ണം പൂർത്തിയാക്കിയശേഷം അടുത്തത് നന്നാക്കുന്ന രീതി സ്വീകരിച്ചിരുന്നെങ്കിൽ തലസ്ഥാനത്തിന് ഈ ഗതി വരില്ലായിരുന്നു.നിർമാണം എന്നുതുടങ്ങി, എന്നുപൂർത്തിയാകും, കരാറുകാരുടെ പേര്, ചെലവ് എന്നിവ കാണിക്കുന്ന ബോർഡുകൾപോലും കുത്തിപ്പൊളിച്ച റോഡുകളിൽ കാണാനില്ല. ഇത്തരം ബോർഡുകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യം പൊതുമരാമത്ത് മാന്വേലിൽ പറയുന്നുണ്ട്. തലസ്ഥാനത്തെ ജനങ്ങൾക്കുണ്ടായ ദുരിതം, സർക്കാരിന്റെ ഇനിയുള്ള പദ്ധതികൾക്ക് പാഠമാകണം. കരാർ നൽകുന്നതിനുമുൻപ് കരാറുകാർ മുൻപ് നടത്തിയ പദ്ധതികളും അവരുടെ പ്രവർത്തനങ്ങളും വിലയിരുത്തണം. കൃത്യമായ ടൈംടേബിൾ ഒരുക്കി റോഡ് നിർമാണം പൂർത്തിയാക്കാൻ സർക്കാർ ഇനിയെങ്കിലും തീരുമാനമെടുക്കണം. ടെൻഡർ ഉറപ്പിക്കുന്നതിനുമുൻപ് നിർമാണം നടക്കുന്നയിടത്തെ ഭൂപ്രകൃതി, കാലാവസ്ഥ, നിർമാണസാമഗ്രികൾ എന്നിവയെപ്പറ്റി ഉദ്യോഗസ്ഥർക്ക് വ്യക്തമായ ധാരണയുണ്ടാകണം. നിർവഹണക്കരാർ സമഗ്രമാകണം. എന്നാൽ കമ്മീഷൻ വാങ്ങി കമ്പനികളെ കണ്ടെത്തുമ്പോൾ ഇതെല്ലാം മറന്നു പോകും. മന്ത്രിമാർ തേരാപാരാ യാത്ര ചെയ്യുന്ന തലസ്ഥാനത്തേക്ക് ആരും തിരിഞ്ഞു നോക്കുന്നുമില്ല. കേന്ദ്രം നൽകിയ പണമെല്ലാം ചെലവാക്കി കളഞ്ഞു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. നിർമ്മാണ കരാർ ഏറ്റെടുത്തവർക്ക് പണം നൽകാൻകഴിയാത്ത സാഹചര്യം ഉണ്ടായി. നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനികൾ പണി നടത്താതെ സ്ഥലം വിട്ടുവെന്നാണ് മനസിലാക്കുന്നത്. മേയറായി ആര്യാ രാജേന്ദ്രനെ പോലൊരു ജൂനിയറെ തീരുമാനിച്ചത് തന്നെ അഴിമതിക്ക് കളമൊരുക്കാൻ വേണ്ടിയാണെന്നാണ് മനസിലാക്കുന്നത്. ചെറുപ്പക്കാരിയായ ഒരു നേതാവിനെ നേതൃത്വത്തിലെത്തിച്ച് പണം അടിച്ചു മാറ്റുക എന്നതായിരുന്നു ലക്ഷ്യം. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ആര്യാരാജേന്ദ്രനെതിരെ സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ പടയൊരുക്കം തുടങ്ങിയത്. ആര്യാരാജേന്ദ്രൻ്റെ വളർച്ച തടയുക എന്നത് തന്നെയാണ് കാരണം. സച്ചിൻ ദേവ് എം എൽ എ യു മായി മേയർ വിവാഹിതയായതോടെ അസൂയാലുക്കൾ പടയൊരുക്കം കടുപ്പിച്ചു. അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ ആര്യ നേമത്ത് മത്സരിക്കാൻ സാധ്യതയുണ്ട്. ഇത് ശിവൻകുട്ടി ഉൾപ്പെടെയുള്ളവരെ ഭയപ്പെടുത്തുന്നുണ്ട്. അതു കൊണ്ടു തന്നെ ശിവൻകുട്ടിയും ആര്യക്കെതിരെ സജീവമായി രംഗത്തുണ്ട്.
മറ്റൊന്ന് സിപിഎം ജില്ലാ ഘടകത്തിലെ കടുത്ത വിഭാഗീയതയാണ്. മേയറുടെ കത്ത് പുറത്ത് വന്നതിന് പിന്നാലെ ആനാവൂരിന്റെ വിശ്വസ്തനായ ഡി.ആര്‍.അനിലിന്റെ കത്തും പുറത്തുവന്നത് വിഭാഗീയയുടെ തെളിവാണ്. ആനാവൂര്‍ നാഗപ്പനും കടകംപള്ളി സുരേന്ദ്രനും വി.ശിവൻകുട്ടിയും നേതൃത്വം നൽകുന്ന മൂന്ന് പ്രബല ഗ്രൂപ്പുകൾ വ്യത്യസ്ത പേരുകളുമായി തലസ്ഥാനത്ത് രംഗത്തുണ്ട് . ജില്ലാ സെക്രട്ടറി ചര്‍ച്ചകൾ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായപ്പോഴാണ് കോര്‍പ്പറേഷനിലെ കത്ത് വിവാദം ഉണ്ടായത്. ആനാവൂര്‍ നാഗപ്പന്റെ വിശ്വസ്തനും നഗരസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ഡി.ആര്‍.അനിൽ, വാര്‍ഡ് കേന്ദ്രീകരിച്ച വാട്സാപ്പ് ഗ്രൂപ്പിലിട്ട മേയറുടെ കത്താണ് ആദ്യം പുറത്തുവന്നത്. പ്രതിരോധത്തിലായ ആനാവൂര്‍, കത്തിന്റെ ആധികാരികത തള്ളാതെ മേയറെ പ്രതിക്കൂട്ടിലാക്കി. തൊട്ടുപിന്നാലെ ഡി.ആര്‍.അനിലിന്റെ സമാനമായ കത്തും പുറത്തുവന്നു.
കരാര്‍ നിയമനത്തിന് പാര്‍ട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രൻ അയച്ച കത്ത് പുറത്തുവന്നതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്.. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കത്തയച്ചില്ലെന്ന് മേയറും കത്ത് കിട്ടിയില്ലെന്ന് ആനാവൂര്‍ നാഗപ്പനും വിശദീകരിച്ചപ്പോൾ സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ച് മേയര്‍ക്കെതിരെ പ്രക്ഷോഭം പ്രതിപക്ഷം ശക്തമാക്കി. കോര്‍പറേഷന് കീഴിലെ അര്‍ബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ടായിരുന്നു.. ഡോക്ടര്‍മാര്‍ അടക്കം ഒമ്പത് തസ്തികകളിൽ ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ നൽകണം. ഉദ്യോഗാര്‍ത്ഥികളുടെ മുൻഗണന പട്ടിക ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിൽ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാര്‍ഡിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സമൂഹമാധ്യമത്തിൽ വൈറലായത്.
കത്തിനെ കുറിച്ച് അറിയില്ലെന്നാണ് മേയര്‍ പ്രതികരിച്ചത്. കത്തയച്ച ഒന്നാംതിയതി "എവിടെ എന്റെ തൊഴിൽ" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ പാര്‍ലമെന്റ് മാര്‍ച്ചിൽ പങ്കെടുക്കാൻ ദില്ലിയിൽ ആയിരുന്നെന്നുമാണ് ആര്യാ രാജേന്ദ്രന്റെ വിശദീകരണം. കത്തിന്റെ സീരിയൽ നമ്പറിലും ഒപ്പിലും വ്യക്തതയില്ല. സ്വന്തം നിലക്കും പാര്‍ട്ടി തലത്തിലും അന്വേഷിക്കുമെന്നും മേയര്‍ അറിയിക്കുമ്പോൾ കത്ത് കിട്ടിയില്ലെന്നാണ് ആനാവൂരിന്റെ പ്രതികരണം. മുമ്പ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീട്ടുകരം തട്ടിപ്പിന് പിന്നാലെ തൊഴില്‍ നികുതിയും കാണാനില്ലെന്ന വാർത്തയും പുറത്തുവന്നിരുന്നു. തെലങ്കാന കേന്ദ്രമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍റെ 20 തൊഴിലാളികളുടെ ഇരുപതിനായിരത്തിലേറെ രൂപയാണ് കാണാതായത്.
അങ്ങനെയൊരു പണം കോര്‍പ്പറേഷന് കിട്ടിയിട്ടേ ഇല്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ദൃശ്യ മാധ്യമ വാർത്താ സംഘം ജീവനക്കാരുടെ കൂടെ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് പോയെങ്കിലും ഉദ്യോഗസ്ഥര്‍ ഓരോ സ്ഥലത്തേക്ക് പറഞ്ഞുവിട്ടുകൊണ്ടേയിരുന്നു. ആര്‍ക്കും കൃത്യമായ ഉത്തരമില്ല. ഫണ്ടെവിടെ പോയി എന്നും, എന്തിനാ ഓണ്‍ലൈന്‍ അടക്കാന്‍ പോയതെന്നുമായിരുന്നു ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ മറുപടി. ഇതുപോലെ നിരവധി പരാതികള്‍ തൊഴില്‍ നികുതിയായി ബന്ധപ്പെട്ട് കോര്‍പ്പറേഷനിലുണ്ടെന്നാണ് ജീവനക്കാര്‍ പറഞ്ഞു. സോണൽ ഓഫീസിൽ അടക്കുന്ന കരം ബാങ്കിലടക്കാതെയാണ് ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തിയത്. നേമം സോണിൽ മാത്രം 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂപ്രണ്ട് എസ്.ശാന്തിയടക്കമുള്ളവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
രണ്ട് സോണിലും നികുതി തട്ടിപ്പിൽ ക്രിമിനൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറ്റിപ്ര സോണിൽ ഒരു ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് ഇതുവരെയുള്ള വിവരം. അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീട്ടുകരം ഒടുക്കി രശീത് കരുതാത്തവര്‍ ബുദ്ധിമുട്ടുകയാണ്. കൃത്യമായി കരമടക്കുന്ന പലരുടെയും പണം കോര്‍പറേഷനില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇത്തരമൊരു പ്രതിസന്ധി ആദ്യത്തെ സംഭവമാണ്.ഏതായാലും അഴിമതിക്ക് പേരു കേട്ട തലസ്ഥാന നഗരസഭ ഇപ്പോൾ ജനങ്ങൾക്ക് മേൽ ദുരിതപ്പെയ്ത് നടത്തി ആനന്ദിക്കുകയാണ് .
https://www.facebook.com/Malayalivartha