Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യത്തെ തവണ ആ സീന്‍ ചെയ്തതിന്റെ ബുദ്ധിമുട്ട് എനിക്ക് മാത്രമേ അറിയുള്ളൂ...

24 JULY 2024 09:07 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉര്‍വശി. 45 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഒരു ദേശീയ അവാര്‍ഡ് കരസ്ഥാമാക്കിയ താരത്തെ തേടി ഏഴ് തവണയാണ് സംസ്ഥാന അവാര്‍ഡ് എത്തിയത്. ഏറ്റവും ഒടുവിലായി അഭിനയിച്ച ഉള്ളൊഴുക്ക് എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. തമിഴകത്തിന്റെ ഉലകനായകന്‍ കമല്‍ ഹാസനൊപ്പം നിരവധി സിനിമകളില്‍ ഉര്‍വശി അഭിനയിച്ചിട്ടുണ്ട്. 'മൈക്കിള്‍ മദന കാമരാജ്' എന്ന സിനിമയില്‍ കമല്‍ ഹാസനോടൊപ്പം അഭിനയിച്ച ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഫില്‍മി ബീറ്റിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അവര്‍ തന്റെ അനുഭവം സംബന്ധിച്ച് മനസ് തുറന്നത്.

''കമല്‍ ഹാസനോടൊപ്പം അഭിനയിച്ച പല കോമ്പിനേഷന്‍ സീനുകളിലും വളരെ അധികം ബുദ്ധിമുട്ടി. ഒരു സീനില്‍ റിഹേഴ്സല്‍ പോലും നോക്കാതെ പെട്ടെന്ന് ടേക്ക് പോയപ്പോള്‍ ഞെട്ടിപ്പോയി. എങ്ങോട്ടാണ് നോക്കേണ്ടതെന്നോ ഏത് ആങ്കിളില്‍ ആണ് ക്യാമറ വച്ചിരിക്കുന്നതെന്നൊ അറിയില്ലായിരുന്നു. വെപ്രാളത്തിലാണ് ആ സീന്‍ ചെയ്തത്. ഷോട്ട് കഴിഞ്ഞപ്പോള്‍ തന്റെ പെര്‍ഫോമെന്‍സിന് ഒപ്പം എത്താന്‍ കഴിയാതിരുന്ന കമല്‍ ഒരുതവണ കൂടി എടുക്കാമെന്ന് പറഞ്ഞെങ്കിലും അത് വേണ്ടെന്ന് പറഞ്ഞ് ഞാന്‍ മാറി നിന്നു''. - ഉര്‍വശി പറഞ്ഞു.

''ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ വളരെ ചെറുപ്പായിരുന്നു. കമല്‍ ഹാസന്റെ പ്രകടനത്തിന് ഒപ്പം പിടിച്ച് നില്‍ക്കാന്‍ ബുദ്ധിമുട്ടി, ഡയലോഗ് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ടേക്ക് പോകാമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ പേടിച്ചു. വെപ്രാളപ്പെട്ട് ആ സീന്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ കള്ളീ ഒന്നും പഠിച്ചില്ലെന്ന് പറഞ്ഞ് പറ്റിച്ചു അല്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്. എന്നേക്കാള്‍ നന്നായി ചെയ്തല്ലോ ഒന്നൂടെ പോകാം എന്ന് പറഞ്ഞപ്പോള്‍ ആണ് പറ്റില്ലെന്ന് പറഞ്ഞ് മാറി നിന്നത്. ആദ്യത്തെ തവണ ആ സീന്‍ ചെയ്തതിന്റെ ബുദ്ധിമുട്ട് എനിക്ക് മാത്രമേ അറിയുള്ളൂ''.- ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (6 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (19 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (34 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (42 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (57 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

Malayali Vartha Recommends