വസ്തു കൈവശപ്പെടുത്താൽ ഭർതൃ മാതാവിനെ ചൂരൽ വടികൊണ്ട് മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തി; കിളിമാനൂർ അടയമൺ രാജമ്മ കൊലക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ 19 ന് ഹാജരാകാൻ ഉത്തരവ്; വിചാരണ അന്തിമ ഘട്ടത്തിൽ
വസ്തു കൈവശപ്പെടുത്താൽ ഭർതൃ മാതാവിനെ ചൂരൽ വടികൊണ്ട് മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കിളിമാനൂർ അടയമൺ രാജമ്മ (83) കൊലക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ 19 ന് ഹാജരാകാൻ തലസ്ഥാന വിചാരണക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കിളിമാനൂർ മുൻ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഷാജിയെ 19 ന് കേസിലെ 22-ാം സാക്ഷിയായി ജഡ്ജി ജി. രാജേഷ് വിസ്തരിക്കും.
കൊല്ലപ്പെട്ട രാജമ്മയുടെ മരുമകൻ അടയമൺ ദേശത്ത് വയ്യാറ്റിൻകര കുന്നിൽ വീട്ടിൽ രഘുനാഥൻ മകൻ പ്രസാദ് (45) ആണ് വിചാരണ നേരിടുന്ന ഏക പ്രതി. 2014 ഡിസംബർ 26 രാത്രി 9 മണിക്കാണ് സംഭവം നടന്നത്. പ്രതിക്ക് ഭാര്യാ മാതാവായ രാജമ്മയുടെ പേരിലുള്ളതും പ്രതി വീട് വയ്ക്കുന്നതിന് വേണ്ടി അടിസ്ഥാനം കെട്ടിയിട്ടിട്ടുള്ളതുമായ വസ്തു പ്രതിയുടെ പേരിൽ എഴുതിക്കൊടുക്കാത്തതിലെ വൈരാഗ്യമുണ്ടായിരുന്നു.
വസ്തുവിന്മേൽ പ്രതി വരുത്തിയിട്ടുള്ള കടബാദ്ധ്യത ഉടനെ തീർത്തു കൊടുക്കണമെന്നും മറ്റും രാജമ്മ ആവശ്യപ്പെട്ടു. ഇതോടെ പ്രതി കടുത്ത വിരോധം നിമിത്തം രാജമ്മയെ കൊലപ്പെടുത്തി വസ്തു കൈവശപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെ വീട്ടിനുള്ളിൽ തറയിൽ ടി വി കണ്ട് കൊണ്ടിരുന്ന രാജമ്മയെ വീട്ടിൽ മറ്റാരും ഇല്ല എന്ന് ഉറപ്പ് വരുത്തിയ കൈകവശം കരുതി വച്ചിരുന്ന ചൂരൽ വടി കൊണ്ട് രാജമ്മയുടെ തലയിലും നെഞ്ചിലും വയറ്റിലും ശരീരമാസകലവും മാരകമായി അടിച്ച് കൊലപ്പെടുത്തി.
തലയിലും നെഞ്ചിലും വയറ്റിലും മറ്റും ഏറ്റ മാരക പരിക്കുകൾ ഏറ്റു. തലയിലും നെഞ്ചിലും വയറ്റിലും ഏറ്റ പരിക്കുകളാണ് മരണ കാരണമായതെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഗവ. മെഡിക്കൽ കോളേജ് ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്മെന്റ് അസി.പ്രൊഫസറും ഡെപ്യൂട്ടി പോലീസ് സർജനുമായ ഡോ. തങ്കമ്മ. പി .ജോർജ് സർട്ടിഫിക്കറ്റ് ഉദ്ധരിച്ച് കോടതിയിൽ മൊഴി നൽകി.
https://www.facebook.com/Malayalivartha