നന്തൻകോട് ബെയിൻസ് കോമ്പൗണ്ടിൽ അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ കൊലപ്പെടുത്തിയ കേസ്; കേഡൽ വിചാരണ നേരിടാൻ കോടതി ഉത്തരവ്; പ്രതിയെ 22 ന് ഹാജരാക്കാനും നിർദേശം
നന്തൻകോട് ബെയിൻസ് കോമ്പൗണ്ടിൽ അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ ഓൺലൈനിൽ വാങ്ങിയ മഴു കൊണ്ട് കൊലപ്പെടുത്തി വീടിനു തീയിട്ട കേസിൽ ഏക പ്രതിയായ കേഡൽ വിചാരണ നേരിടാൻ കോടതി ഉത്തരവിട്ടു. പ്രതിയെ 22 ന് ഹാജരാക്കണം. പ്രോസിക്യൂട്ടർ കുറ്റം ചുമത്തൽ സംബന്ധിച്ച് പ്രോസിക്യൂഷൻ വാദം ബോധിപ്പിക്കാനും തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. വിഷ്ണു ഉത്തരവിട്ടു. കേഡലിൻ്റെ മാനസിക അവസ്ഥാ റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് കോടതി ഉത്തരവ്.
ജയിലിൽ നിന്നും വീഡിയോ കോൺഫറൻസ് മുഖേന ഹാജരാക്കിയ പ്രതിയുടെ ജയിൽ ആശുപത്രി റിമാൻ്റ് 22 വരെ നീട്ടി. തുടരന്വേഷണ റിപ്പോർട്ട് അന്വേഷണ ഏജൻസി ഹാജരാക്കിയതിന് പിന്നാലെയാണ് ജില്ലാ കോടതി ഉത്തരവ്. കേസിലെ ഏക പ്രതിയായ കൊല്ലപ്പെട്ട ഡോക്ടറുടെ മകൻ കേഡൽ ജീൻസൺരാജ യുടെ റിമാൻ്റ് കാലാവധി ആണ് കോടതി ദീർഘിപ്പിച്ചത്. വിചാരണ നേരിടാൻ മാനസിക, ശാരീരിക ആരോഗ്യ വാനല്ലാത്തതിനാൽ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കേഡൽ സമർപ്പിച്ച വിടുതൽ ഹർജി കോടതി 2023 സെപ്റ്റംബർ 8 ന് തള്ളിക്കൊണ്ടാണ് തുടരന്വേഷണം നടത്താൻ ഉത്തരവിട്ടത്.
കേഡലിൻ്റെ ജാമ്യ അപേക്ഷയും കോടതി തള്ളി. കേസിൽ തുടരന്വേഷണം നടത്താനും സപ്ലിമെൻററി റിപ്പോർട്ട് കാലതാമസം വരുത്താതെ ഹാജരാക്കാനും കോടതി ഉത്തരവിട്ടിരുന്നു. പ്രതിയായ മകൻ കേഡൽ ജീൻസെൻ രാജ വിചാരണ നേരിടാൻ മാനസിക, ശാരീരിക ആരോഗ്യ വാനല്ലാത്തതിനാൽ തന്നെ വിചാരണ കൂടാതെ കുറ്റ വിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കേഡൽ സമർപ്പിച്ച വിടുതൽ ഹർജിയും കോടതി തള്ളി. തന്നെ ജാമ്യത്തിൽ വിട്ടയക്കണമെന്നാവശ്യപ്പെട്ടുള്ള കേഡലിൻ്റെ ജാമ്യ അപേക്ഷയും കോടതി തള്ളി. മികച്ച സൈക്കാട്രി ചികിത്സ ലഭിക്കുന്ന സ്ഥാപനത്തിൻ്റെ വിശവിവരം ഹാജരാക്കാൻ പ്രതിഭാഗത്തിന് കോടതി അനുമതി നൽകി.
അത് വരെ പ്രതി ഇൻ പേഷ്യൻ്റായി ഇപ്പോൾ തുടരുന്ന പേരൂർക്കട ഊളൻപാറ മെൻ്റൽ ഹെൽത്ത് സെൻ്ററിലെ കിടത്തി ചികിത്സ തുടരാനും കോടതി ഉത്തരവിട്ടു. കാലവിളംബം വരുത്താതെ തുടരന്വേഷണം പൂർത്തിയാക്കി സപ്ലിമെൻ്ററി റിപ്പോർട്ട് ഹാജരാക്കാനും അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ഉത്തരവിട്ടു. സെൻട്രൽ ജയിൽ സൂപ്രണ്ടിൽ നിന്നും കോടതി വീണ്ടും കേഡലിൻ്റെ ജയിൽ നടത്തയെക്കുറിച്ചുള്ള തൽസ്ഥിതി റിപ്പോർട്ട് വിളിച്ചു വരുത്തിയ ശേഷമാണ് കുറ്റവിമുക്തനാക്കൽ ഹർജിയിൽ കോടതി ഉത്തരവ് പ്രസ്താവിച്ചത്. മെഡിക്കൽ റിപ്പോർട്ടിൽ കോടതി നേരിട്ട് അന്വേഷണം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha