ബസ് സ്റ്റോപ്പിൽ തമിഴ്‌നാട് സ്വദേശിയായ സെൽവിയെ മരിച്ച നിലയിൽ കണ്ടെത്തി...പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പുറത്ത്..സ്വകാര്യ ഭാഗത്ത് മരക്കൊമ്പ് കുത്തിയിറക്കി അതി ക്രൂരമായാണ് സെൽവിയെ കൊലപ്പെടുത്തിയത്...
ചെറുതുരുത്തി ബസ് സ്റ്റോപ്പിൽ തമിഴ്‌നാട് സ്വദേശിയായ സെൽവിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പുറത്ത്. അതിക്രൂരമായാണ് 50-കാരിയായ സെൽവിയെ ഭർത്താവ് തമിഴ് അരസെൻ കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.സ്വകാര്യ ഭാഗത്ത് മരക്കൊമ്പ് കുത്തിയിറക്കി അതി ക്രൂരമായാണ് സെൽവിയെ കൊലപ്പെടുത്തിയത്. തുടർന്ന് ചെറുകുടൽ പൊട്ടി ആന്തരിക രക്തസ്രാവം മൂലമാണ് സെൽവി മരിച്ചത്. ഇന്നലെ പുലർച്ചയാണ് സെൽവിയെ ചെറുതുരുത്തി ബസ് സ്റ്റോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കൊച്ചിൻ പാലത്തിന് സമീപത്ത് വച്ച് ഭാര്യയുമായി ഭർത്താവ് വഴക്കിടുകയും തർക്കത്തിനിടെ മരക്കൊമ്പ് കൊണ്ട് ആക്രമിക്കുകയുമായിരുന്നു.
ശേഷം സെൽവിയെ ബസ് സ്റ്റോപ്പിൽ കിടത്തുകയും തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി ഭാര്യ മരിച്ചു കിടക്കുന്ന വിവരം പറയുകയുമായിരുന്നു.സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ നടത്തി മൃതദേഹം തൃശൂർ മെഡിക്കൽ കേളേജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പോസ്റ്റുമോർട്ടം പരിശോധനയിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഭർത്താവിനെ ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. സെൽവിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.ചെറുതുരുത്തി പാലത്തിനടിയിൽവച്ച് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം തൊട്ടടുത്ത വെയിറ്റിംഗ് ഷെഡ്ഡിൽ ഉപേക്ഷിക്കുകയായിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സംഭവത്തിൽ തമിഴരസിനെ അറസ്റ്റ് ചെയ്തു.അതെ സമയം മറ്റൊരു കൊലപാതകവും കുറച്ചു ദിവസമായി കേരളത്തിൽ പോലീസ് കുഴയ്ക്കുകയാണ്.ആലപ്പുഴ∙ ഇരമത്തൂർ സ്വദേശി കല കൊല്ലപ്പെട്ടതാണെന്നു 15 വർഷം മുൻപേ പലർക്കും അറിയാമായിരുന്നെന്നു വീണ്ടും വീണ്ടും വെളിപ്പെടുത്തലുകൾ. പക്ഷേ, നാട്ടിലെ സംസാരമൊന്നും ഇത്രകാലവും പൊലീസിന്റെ ചെവിയിലെത്താത്ത ‘രഹസ്യ’മായിരുന്നു. ഇപ്പോൾ ഒരു ഊമക്കത്തു കിട്ടിയപ്പോഴാണു പൊലീസ് അറിഞ്ഞത്.
അന്വേഷണം തുടങ്ങിയത് അമ്പലപ്പുഴ പൊലീസും.നേരത്തെ അറിവുണ്ടായിരുന്ന പലരും ഭയം കാരണമാണ് ഇതുവരെ വെളിപ്പെടുത്താഞ്ഞതെന്നാണു പൊലീസ് പറയുന്നത്.നാട്ടിൽ ഇത്രയേറെ പ്രചരിച്ച വിവരങ്ങൾ 15 വർഷത്തിനിടെ ഒരിക്കൽ പോലും പൊലീസിന്റെ ശ്രദ്ധയിലെത്തിയില്ല എന്നതു വിചിത്രമാണ്. സംഭവം നേരിട്ടറിഞ്ഞ ചിലരിൽ നിന്നു രഹസ്യം ചോർന്നെന്നും പ്രദേശത്തു പലരും അറിഞ്ഞെന്നുമുള്ള സംസാരം നാട്ടിലുണ്ട്. എന്നിട്ടും പൊലീസിന് ഒരു സൂചനയും ലഭിച്ചില്ലെങ്കിൽ അതു വലിയ വീഴ്ചയാണെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്കു സംഭവത്തെപ്പറ്റി അറിയാമെന്നാണു പൊലീസ് കരുതുന്നത്. ഇവരിൽ ചിലരോടു പൊലീസ് സംസാരിച്ചിരുന്നു.
https://www.facebook.com/Malayalivartha