വിലങ്ങാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ റിട്ടയേര്‍ഡ് അധ്യാപകന്‍ മാത്യു എന്ന മത്തായിയുടെ മൃതദേഹം കണ്ടെത്തി...

വിലങ്ങാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ റിട്ടയേര്‍ഡ് അധ്യാപകന്‍ മാത്യു എന്ന മത്തായി (60) മരിച്ചു. മൃതദേഹം അപകട സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെ പുഴയില്‍ നിന്ന് കണ്ടെത്തി.
ലോഡിംഗ് തൊഴിലാളികളും റസ്‌ക്യൂ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്. കഴിഞ്ഞ രാത്രിയാണ് കോഴിക്കോടിന്റെ വടക്കന്‍ മേഖലയില്‍ ഉരുള്‍ പൊട്ടലുണ്ടായത്. വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂര്‍, പന്നിയേരി മേഖലകളില്‍ തുടര്‍ച്ചായി 9 തവണയാണ് ഉരുള്‍പൊട്ടിയത്.
മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴയിലൂടെ മലവെള്ള പാച്ചിലില്‍ വലിയ പാറകല്ലുകളും മരങ്ങളും ഒഴുകി വന്നു. തീരത്തെ 12 വീടുകള്‍ ഒലിച്ചു പോയി. നിരവധി വാഹനങ്ങളും തകര്‍ന്നിട്ടുണ്ടായിരുന്നു. ഉരുള്‍പൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാരെ സഹായിക്കാന്‍ ഇറങ്ങിയതായിരുന്നു കുളത്തിങ്കല്‍ മാത്യു എന്ന മത്തായി.
അതേസമയം തുടര്‍ച്ചയായ ദിവസങ്ങളിലെ ഉരുള്‍ പൊട്ടലില്‍ ആശങ്കയിലാണ് കോഴിക്കോട് വിലങ്ങാട് പ്രദേശം. രണ്ട് ദിവസത്തിനിടെ 10 തവണ ഇവിടെ ഉരുള്‍ പൊട്ടി. ഇന്നലെ വൈകുന്നേരം അടിച്ചി പാറയിലാണ് വീണ്ടും ഉരുള്‍ പൊട്ടിയത്.
"
https://www.facebook.com/Malayalivartha