കോടതിയിൽ തമിഴ്നാടിന്റെ വാദങ്ങൾ ജയിക്കാനാണ് കേരള സർക്കാർ ആഗ്രഹിക്കുന്നത് - അഡ്വ റസൽ ജോയ്
കോടതിയിൽ തമിഴ്നാടിന്റെ വാദങ്ങൾ ജയിക്കാനാണ് കേരള സർക്കാർ ആഗ്രഹിക്കുന്നതെന്നും വിഷയത്തിൽ ഇടത് വലത് മുന്നണികൾ രാഷ്‌ട്രീയം കളിക്കുകയാണെന്നും പ്രതികരിച്ച് മുല്ലപ്പെരിയാർ ഏകോപന സമിതി ചെയർമാൻ അഡ്വ റസൽ ജോയ്. മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏകോപന സമിതി ജനകീയ പ്രതിഷേധം നടത്തുമെന്നും റസ്സൽ ജോയ് വ്യക്തമാക്കി.
വിഷയത്തിൽ കോടതിയിൽ കൃത്യമായ വാദങ്ങൾ ഉന്നയിക്കാൻ കേരളത്തിന് സാധിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തമിഴ്നാടിന്റെ വാദങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് തന്നെയാണ് കേരളത്തിലെ രാഷ്‌ട്രീയ പാർട്ടികളുടെ ഉദ്ദേശ്യം. സുരക്ഷയുമായി ബന്ധപ്പെട്ട് ഇടത്-വലത് മുന്നണികൾ രാഷ്‌ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പുതിയ ഡാം എന്ന ആവശ്യവുമായി കേരളത്തിലെ എംപിമാർ പാർലമെന്റിൽ അവതരിപ്പിച്ചു. എന്നാൽ നിർമാണം പൂർത്തിയാകാൻ ഒരുപാട് വർഷമെടുക്കും. പണിയൊരിക്കലും നടക്കരുതെന്ന ഉദ്ദേശ്യത്തോടെയാണ് രാഷ്‌ട്രീയപാർട്ടികളെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഡാം ആവശ്യമില്ല, തമിഴ്നാടിന് ജലമെത്തിക്കാൻ നിലവിലെ ഡാമിൽ നിന്ന് 50 അടി ഉയരത്തിൽ തുരങ്കം നിർമിക്കുക, ഡാമിലെ ജലം അപകട സാധ്യതയില്ലാത്ത തരത്തിൽ ക്രമീകരിച്ച് ഇരു സംസ്ഥാനങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മുല്ലപ്പെരിയാർ ഏകോപന സമിതി ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനുള്ള സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 15-ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കരിങ്കൽ ചപ്പാത്ത് മുതൽ ആലുവ പാലം വരെയുള്ള പാലങ്ങളിൽ പ്രതിഷേധത്തിന്റെ പ്ലക്കാർഡ് പിടിച്ചാകും പ്രതിഷേധം സംഘടിപ്പിക്കുക. ഇത് ആദ്യപടിയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ തയ്യാറാണ്. അതിനാൽ തന്നെ പല സമരമുറകളും പുറത്തെടുക്കും. കൃത്യമായ നിർദേശങ്ങൾ നൽകിയാൽ പലരുടെയും തലയിൽ കയറിയിട്ടുള്ള രാഷ്‌ട്രീയമൊക്കെ ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ സെൻറർ ഓഫ് ഗ്രാവിറ്റി കൂട്ടാൻ വേണ്ടി മുല്ലപ്പെരിയാർ ഡാമിന് മുകളിൽ കോൺക്രീറ്റ് ഫില്ല് ചെയ്തപ്പോൾ പൊന്മാനിന്റെ ബുദ്ധിയായിരുന്നെന്ന് അദ്ദേഹം വിമർശിച്ചു. ഒരു അഭിമുഖത്തിനിടെയായിരുന്നു പരാമർശം. മുല്ലപ്പെരിയാർ 130 വർഷം പഴക്കമായ ഡാം ആണെന്നും, ഇതിനെ സുർക്കി കൊണ്ടാണ് നിർമ്മിച്ചതെന്നും, ആ സുർക്കി മിശ്രിതം ഒലിച്ചുപോയി എന്നും, ഇതിൻറെ ഉള്ളിൽ വലിയ പൊത്തുകൾ രൂപപ്പെട്ടിട്ടുണ്ട് എന്നും ഉള്ള വിവരങ്ങൾ വിസ്മരിച്ചു. അതുകൊണ്ട് മുകളിലേക്ക് ഭാരം കൂടിയപ്പോൾ ഡാം താഴേക്ക് ഇടിഞ്ഞ് വളഞ്ഞു. ഗൂഗിൾ മാപ്പ് ചെയ്തു നോക്കിയാൽ പോലും മനസ്സിലാവും ഡാം വളഞ്ഞിരിക്കുന്നത്. കേരളത്തിലെ എല്ലാ ഡാമുകൾ എടുത്തു നോക്കിയാലും ദൂരെ നിന്നെങ്കിലും അതിനെ വീക്ഷിക്കാൻ സാധിക്കും. എന്നാൽ മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ അത് സാധ്യമല്ല.
നമ്മുടെ സ്ഥലത്ത് പൂർണ്ണമായി നിൽക്കുന്ന ഒരു സ്ഥലത്തിൻറെ അവകാശം തമിഴ്നാടിനാണ്. അത് ഫെഡറൽ കോൺസ്റ്റിറ്റ്യൂഷൻ എതിരാണ്. കേരളത്തിനകത്ത് സ്ഥിതി ചെയ്യുന്ന ഒരു ഡാമിൻറെ പൂർണമായി അധികാരം കേരളത്തിലെ തന്നെയായിരിക്കണം. ഭരണഘടന വിരുദ്ധമായിട്ടാണ് ആ ഡാം അവിടെ ഇരിക്കുന്നത്. ഇത് കേരളത്തിലെ അടിമകൾ സഹിക്കുകയാണ്. കോൺസ്റ്റിറ്റ്യൂഷൻ ബ്രേക്ക് ചെയ്താൽ ആർക്കും പരാതിയില്ല. ജെല്ലിക്കെട്ട് വിഷയത്തിൽ തമിഴ് പ്രതികരിച്ചത് പോലെ ആരും പ്രതികരിക്കില്ല. അഥവാ പ്രതികരിക്കുകയാണെങ്കിൽ പോലും എസി റൂമിൽ ഇരുന്ന് അവനവൻറെ വാട്സാപ്പിലും ഫേസ്ബുക്കിലും മാത്രമായിരുന്നു പ്രതികരിക്കുന്നത്. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ കേസ് കൊടുത്തത് ആ കേസിന് എതിർക്കുന്നത് പോലും കേരളം തന്നെയാണ് എന്ന് അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha