പോരാളി 'ഷാജി'യല്ല അബ്ദുവിന്റെ മകൻ സഖാവ് വഹാബ്.. തൂക്കി പുറത്തിട്ടല്ലോ..
ആരാണ് പോരാളി ഷാജി? സിപിഎം സൈബര്‍ പോരാളികളുടെ മുഖമായി ഒരുകാലത്ത് കൊട്ടിഘോഷിച്ച പോരാളി ഷാജി ഫേസ്ബുക്ക് പേജിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ആരാണെന്ന ചോദ്യം നേരത്തെ ഉയര്‍ന്നിരുന്നു. സമീപകാലത്ത് പോരാളി ഷാജി പാര്‍ട്ടിയെയും നേതാക്കളെയും വെട്ടിലാക്കുന്ന പോസ്റ്റുകള്‍ ഇട്ട് തിരുത്തല്‍ ശക്തിയാകാന്‍ നോക്കിയതോടെ പാര്‍ട്ടി തന്നെ വടിയെടുത്തു. എന്തായാലും, ഇപ്പോള്‍. പോരാളി ഷാജിയെന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ വഹാബ് എന്നയാളാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുകയാണ്. പേജിന്റെ വെരിഫിക്കേഷനായി ഉപയോഗിച്ച രണ്ട് മൊബൈല്‍ നമ്പറുകളുടേയും ഉടമ വഹാബ് എന്നയാളാണെന്നും പോലീസ് വ്യക്തമാക്കുന്നു. വടകരയിലെ കാഫിര്‍ പ്രയോഗം സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പോരാളി ഷാജി ആരെന്നും പൊലീസ് അന്വേഷിച്ചത്.
സിപിഎമ്മിനെ രക്ഷിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ കടന്നല്‍കൂട്ടങ്ങളാകുന്ന പോരാളി ഷാജി അടക്കമുള്ള ഗ്രൂപ്പുകളാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ഉത്തരവാദികള്‍ എന്ന് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വിമര്‍ശനം ഉന്നയിച്ചത് വലിയ ചര്‍ച്ചയായിരുന്നു.
പോരാളി ഷാജിയുടെ അഡ്മിന്‍ ഐഡന്റിന്റി വെളിപ്പെടുത്തണമെന്നും എം വി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടതെന്നും ഇത്രയും വലിയ തോല്‍വിയിലേക്ക് ഇടതുപക്ഷം പോകാനുള്ള കാരണം പോരാളി ഷാജിയോ, ഗ്രൂപ്പോ അല്ലെന്നും അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണെന്നും പോരാളി ഷാജി തിരിച്ചടിച്ചിരുന്നു.
സി.പി.എം. നേതാവ് പി.കെ. കുഞ്ഞനന്തന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് പാനൂരില്‍ ചേര്‍ന്ന അനുസ്മരണയോഗത്തിലാണ് എം.വി. ജയരാജന്‍ സൈബര്‍പോരാളികള്‍ക്കെതിരേ ആദ്യം രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ഇടതുപക്ഷമെന്ന് നമ്മള്‍ കരുതുന്ന സാമൂഹികമാധ്യമത്തിലെ പല ഗ്രൂപ്പുകളെയും വിലയ്ക്കുവാങ്ങിയെന്നാണ് ജയരാജന്‍ പറഞ്ഞത്. പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍ തുടങ്ങിയ പേരുകളും എടുത്തുപറഞ്ഞു.
വൈകാതെ കടുത്തവിമര്‍ശവുമായി പോരാളി ഷാജിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ സി.പി.എമ്മിനെതിരേ പോസ്റ്റുവന്നു.
”അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടത്. ഞങ്ങള്‍ ആരുടെയും പൈസ വാങ്ങിയിട്ടുമില്ല, വാങ്ങുകയുമില്ല. പൈസ ാങ്ങി കുനിഞ്ഞുനില്‍ക്കാന്‍ ഞങ്ങള്‍ക്ക് ബിനാമി ബിസിനസുമില്ല. നേതാക്കള്‍ ദന്തഗോപുരങ്ങളില്‍നിന്നിറങ്ങി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. അതിനുപറ്റിയില്ലെങ്കില്‍ ചെങ്കൊടി താഴെവെച്ച് വല്ല പണിയുമെടുത്ത് ജീവിക്കുന്നതാണ് നല്ലത്’ എന്നായിരുന്നു കുറിപ്പിന്റെ ചുരുക്കം. പിന്നാലെയാണ് എം.വി. ജയരാജന്‍ വ്യാഴാഴ്ച പത്രസമ്മേളനം നടത്തിയത്.
‘പോരാളി ഷാജിയെന്ന പേരില്‍ എത്ര പേജുകളുണ്ട്. യഥാര്‍ഥ പോരാളി ഷാജിയാണോ അതോ വ്യാജനാണോയെന്ന് നമുക്കറിയില്ല. അതിന്റെ അഡ്മിന്‍ ആരാണ്. അയാള്‍ പുറത്തുവരട്ടെ. എല്‍.ഡി.എഫിന് അനുകൂലമാണ് ഇവരുടെ നിലപാടെങ്കില്‍ ആരാണെന്ന് തുറന്നുപറയാന്‍ എന്താ അഡ്മിന് മടി?.
എന്റെ വാര്‍ത്താസമ്മേളനം കാണുന്ന പോരാളി ഷാജിയുടെ അഡ്മിന്‍ ഇടതുപക്ഷ ആശയം നാട്ടില്‍ പ്രചരിപ്പിക്കുന്ന ആളാണെങ്കില്‍ പുറത്തുവരണം. ധൈര്യത്തോടെ പറയണം പോരാളി ഷാജി ആരാണെന്ന്. ഒരു പോരാളി ഷാജിയെക്കുറിച്ചും പാര്‍ട്ടിക്ക് അറിവില്ല. ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാടുള്ള പോസ്റ്റുകളല്ല പലപ്പോഴും കൊടുക്കുന്നത്.
കൊണ്ടോട്ടി സഖാക്കള്‍ എന്ന പേരില്‍ ഒറിജിനലുമുണ്ട് വ്യാജനുമുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വ്യാജനില്‍ പാര്‍ട്ടിവിരുദ്ധമായ പോസ്റ്റുകള്‍ വരുന്നുണ്ട്. സംഘടനാകാര്യങ്ങള്‍ ചര്‍ച്ചചെയ്യേണ്ടത് സാമൂഹികമാധ്യമങ്ങള്‍ വഴിയല്ല. ഇതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല – ജയരാജന്‍ വ്യക്തമാക്കി.
പിണറായി സര്‍ക്കാര്‍ രണ്ടാംവട്ടം അധികാരത്തിലേറിയതിനോട് അനുബന്ധിച്ച് ‘പോരാളി ഷാജി’ ചര്‍ച്ചാവിഷയമായിരുന്നു. പോരാളി ഷാജി പാര്‍ട്ടിക്ക് ബാധ്യതയാകുമെന്ന തിരിച്ചറിവിലാണ് ആ ചോദ്യം ഉയര്‍ന്നത്. മന്ത്രിമാരെ തീരുമാനിച്ച പാര്‍ട്ടി നടപടിയെ ചോദ്യം ചെയ്തതാണ് ‘ഷാജി’ക്കെതിരെ അന്ന് എതിര്‍പ്പ് ഉയരാന്‍ കാരണം. പോരാളി ഷാജി നിഗൂഢമായ അജ്ഞാതസംഘമാണെന്ന മുന്നറിയിപ്പുമായി ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രട്ടറി എ.എ. റഹീം രംഗത്തുവന്നതോടെ സമൂഹ മാധ്യമങ്ങളില്‍ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ച മുറുകി. വിമര്‍ശനവുമായി ഡി.വൈ.എഫ്.െഎ രംഗത്തുവന്നതോടെ ‘ഗുഡ്‌ബൈ’ അടിച്ച് പേജ് ക്ലോസ് ചെയ്‌തെങ്കിലും കടുത്ത വിമര്‍ശനവുമായി മണിക്കൂറുകള്‍ക്കകം വീണ്ടും പോരാളി ഷാജിയുടെ ഫേസ്ബുക്ക് സജീവമായിരുന്നു.
https://www.facebook.com/Malayalivartha