കേന്ദ്രമന്ത്രി വന്നപ്പോൾ പാട്ടുപാടാതെ നട്ടെല്ല് നിവർത്തി ചോദിക്കണമായിരുന്നു. ആശാവർക്കർന്മാർക്കെതിരെ ആർ.ബിന്ദു

ജോലിക്ക് അർഹമായ കൂലി നൽകുക, ഓണറേറിയം വർദ്ധിപ്പിക്കുക , പെൻഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങളുമായി രംഗത്തെത്തിയവരാണ് കേരളത്തിലെ ആശാവർക്കർമാർ. ആവശ്യമുന്നയിച്ച് സമരം ചെയ്യാൻ തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. മൂന്ന് ദിവസത്തോളമായി നിരാഹാര സമരം . പക്ഷേ യാതൊരു നടപടിയുമില്ല. സർക്കാരിന്റെ ഈ നിലപാട് കൊണ്ട് ദുരിതത്തിലാകുന്നത് തങ്ങളാണ് എന്നാണ് ഓരോ ആശമാരും പ്രതികരിക്കുന്നത്.
ഇതിനിടെ ആശമാർക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഉന്നത വിദ്യഭ്യാസ മന്ത്രി ആർ.ബിന്ദു. കേന്ദ്രത്തോട് ആവശ്യങ്ങൾ പറയാൻ നട്ടെല്ല് വേണമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കേന്ദ്രമന്ത്രി വന്നപ്പോൾ മണിമുറ്റത്താവണി പന്തൽ പാട്ട് പാടി.
അവർക്ക് കേന്ദ്ര സർക്കാരിനോട് പറയാൻ ഒന്നുമില്ല. ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിച്ച സർക്കാരാണ് ഇടതുപക്ഷ സർക്കാർ. ആശമാരുടെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം, കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നടത്തിയ പ്രസംഗത്തെക്കുറിച്ച് പ്രതികരിക്കാൻ മന്ത്രി തയാറായില്ല. മാധ്യമങ്ങൾ വിവാദങ്ങൾക്ക് പുറകെ പോകുന്നുവെന്നും നല്ല വാർത്തകൾ കൊടുക്കണമെന്നുമായിരുന്നു മന്ത്രിയുടെ ഉപദേശം.
https://www.facebook.com/Malayalivartha