വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...

കുവൈത്തിനെ നടുക്കിയ മലയാളി നഴ്സ് ദമ്പതികളുടെ മരണം പുറംലോകമറിയുന്നത് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുപേരും കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരായിരുന്നു. ഇവർക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ ബന്ധുക്കളും, സഹപ്രവർത്തകരും നടുങ്ങുകയായിരുന്നു... കീഴില്ലം മണ്ണൂർ കുഴൂർ കട്ടക്കയം തോമസിന്റെയും അന്നമ്മയുടെയും മകളാണ് ബിൻസി. കീഴില്ലത്തിനു സമീപത്തുള്ള കുന്നുക്കുരുടിയിലായിരുന്നു കുടുംബം ആദ്യം താമസിച്ചിരുന്നത്.
പിന്നീടാണ് കീഴില്ലത്തേക്കു മാറിയത്. ദമ്പതികൾക്ക് ഏഴും നാലും വയസ്സുമുള്ള രണ്ടു കുട്ടികളാണുള്ളത്. ഇരുവരും തമ്മിൽ പലപ്പോഴും കലഹം ഉണ്ടാകാറുണ്ടായിരുന്നുവെന്നാണ് കുവൈത്തിലെ അയൽവീട്ടുകാർ പറയുന്നത്. സംഭവ ദിവസവും വഴിയിൽവച്ചും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നാണ് വിവരം. ഈജിപ്തുകാരനായ കെയർടേക്കർ വന്ന് വാതിൽ തുറന്നപ്പോഴാണ് കൊലപാതക വിവരം പുറത്ത് അറിയുന്നത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ ഫ്ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു.
മൃതദേഹങ്ങള്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കേരളത്തിലെത്തിയേക്കാം. സൂരജിന്റെ മൂത്ത സഹോദരി സുനിതയും കുവൈറ്റില്‍ നഴ്സാണ്. ഇളയ സഹോദരി സുമി ബെംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നുണ്ട്. സംഭവ ദിവസം അമ്മയെ വിളിച്ചിരുന്നു. ആ സമയത്ത് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല' സൂരജിന്റെ ബന്ധു പറയുന്നു. ബിന്‍സിയോട് സംസാരിക്കണമെന്ന് സൂരജിനോട് 'അമ്മ പറഞ്ഞു. ബിന്‍സി പുറത്താണെന്നായിരുന്നു പറഞ്ഞത്.
നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു കുത്തേറ്റു മരിച്ച സൂരജ്(39). ഭാര്യ ബിൻസിയെക്കുറിച്ചും അയൽക്കാർക്കും ബന്ധുക്കൾക്കും മറിച്ചഭിപ്രായമില്ല. ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടിയതാണ്. അവധിയില്ലാത്തതിനാൽ ബിൻസി നേരത്തെ പോയി. സൂരജ് ഒരാഴ്ച കഴിഞ്ഞതേയുള്ളു മടങ്ങിയിട്ട്. പക്ഷെ ഇവരുടെ ദാമ്പത്യ ബന്ധം താളം തെറ്റിയിട്ട് മാസങ്ങളായി എന്നാണ് കുവൈത്തിലെ അയൽക്കാർ പറയുന്നത്. വഴിയിൽ വച്ചു പോലും വഴക്കിടുന്ന സ്വഭാവത്തിൽ എത്തിയിരുന്നു ഇരുവരും. കുവൈത്തിലെ അബ്ബാസിയയിലെ ഫ്ലാറ്റിലാണ് ഇവർ കഴിഞ്ഞിരുന്നത്.
പ്രതിരോധ വകുപ്പിൽ സ്റ്റാഫ് നഴ്സാണ് ബിൻസി. ജാബിർ ആസ്പത്രിയിലാണ് സൂരജ് ജോലി ചെയ്യുന്നത്. വിദേശത്തെ ജോലിക്കു ശേഷമാണ് നാട്ടിലെ ചെറിയ വീട് പുതുക്കി പണിതത് .സഹോദരി സുമി കുവൈത്തിൽ ഇവരുടെ അടുത്തുള്ള സ്ഥലത്താണ് ജോലി ചെയ്യുന്നത്. മറ്റൊരു സഹോദരി സുനിത ബെംഗളൂരുവിലാണ്. സുനിതയുടെ കൂടെയാണ് അമ്മ തങ്കമ്മയുള്ളത്. സൂരജും കുടുംബവും നാട്ടിലെത്തിയാൽ അമ്മയും കൂടെ താമസിക്കും.
സഹോദരിയുടെ സഹായത്താലാണ് കുവൈത്തിൽ സൂരജിനു ജോലി കിട്ടിയത്. പഠിക്കുന്ന കാലം മുതൽ ബിൻസിയുമായി പരിചയമുണ്ട്. അങ്ങനെയാണ് വിവാഹിതരായത്. മക്കളായ ടെസ മേരി,എഡ് വിൻ സൂരജ് എന്നിവരെ പെരുമ്പാവൂർ പുല്ലുവഴി സെയ്ൻ്റ് ജോസഫ്സ് സ്കൂളിലാണ് ചേർത്തത്. ആസ്ത്രേലിയയിൽ ഇരുവർക്കും ജോലി ശരിയായിരുന്നു. താമസം അങ്ങോട്ട് മാറ്റാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും.
നാട്ടിലെത്തിയിൽ പള്ളി പെരുന്നാളുകളിലും ഉത്സവങ്ങളിലും പങ്കെടുക്കുമായിരുന്നു. ആവശ്യമായ സഹായങ്ങളും നൽകും. ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കുഴിയാത്ത് ജോണിൻ്റെയും തങ്കമ്മയുടെയും മകനാണ് സൂരജ്. കുവൈത്തിലുണ്ടായ ദാരുണമായ സംഭവം വിശ്വസിക്കാനാവാതെ കഴിയുകയാണ് നാട്ടുകാർ. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
മരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പും സൂരജ് അമ്മ തങ്കമ്മയെ വീഡിയോ കോൾ ചെയ്തിരുന്നു. ബിൻസി ജോലി ചെയ്തിരുന്ന ആശുപത്രിയിലെ നഴ്സ് ഇൻ ചാർജിനെ വിളിച്ച് ഇനി ബിൻസി ജോലിക്ക് വരില്ലെന്ന് സൂരജ് പറഞ്ഞിരുന്നതായും റിപ്പോർട്ട് ഉണ്ട്. സംഭവത്തിന് ശേഷം സൂരജ് തന്റെ സുഹൃത്തുക്കളോട് ഭാര്യ തന്റെ കൈകൊണ്ട് മരിച്ചതായും താനും പോകുന്നതായും പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പിന്നീട് സൂരജ് തന്റെ വാട്ട്സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോ നീക്കം ചെയ്യുകയും ആപ്പില്‍ നിന്ന് സ്റ്റാറ്റസ് ഫോട്ടോകള്‍ നീക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha