ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരൂ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും....

ആകാംക്ഷയോടെ ആരാധകര്‍.... ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരൂ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. രാത്രി 7.30ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന് മഴ ഭീഷണിയുണ്ട്.
സ്വന്തം തട്ടകത്തില്‍ പ്ലേ ഓഫ് ഉറപ്പിക്കാനായാണ് ആര്‍സിബി ഇറങ്ങുന്നതെങ്കില്‍ ചെന്നൈക്ക് ഇത് മാനം കാക്കാനുള്ള അവസരമാണുള്ളത്.. പത്ത് മത്സരങ്ങളില്‍ എട്ടിലും തോറ്റ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നഷ്ടപ്പെടാന്‍ ഒന്നും തന്നെയില്ല. ഇനിയുള്ള നാലിലും ജയിച്ച് തല ഉയര്‍ത്തി മടങ്ങണം.
പത്ത് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ചെന്നൈയാക്കായി ഈ സീസണില്‍ 200ന് റണ്‍സ് പിന്നിട്ട ഒരേയൊരു ബാറ്റര്‍ ശിവം ദുബെ മാത്രമാണെന്ന് പറയുമ്പോള്‍ ചെന്നൈയുടെ ബാറ്റിംഗ് പ്രതിസന്ധിയുടെ ആഴമറിയാനാകും. എങ്കിലും പഞ്ചാബിനെതിരെ സാം കറന്‍ തകര്‍ത്തടിച്ചത് ടീമിന് പ്രതീക്ഷയാണുള്ളത്.
"
https://www.facebook.com/Malayalivartha