കണ്ണീര്‍ക്കാഴ്ചയായി ...സീസണ്‍ ടിക്കറ്റ് പുതുക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പി.ജി വിദ്യാര്‍ഥിനിയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി...

സീസണ്‍ ടിക്കറ്റ് പുതുക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പി.ജി വിദ്യാര്‍ഥിനിയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി തൊടിയൂര്‍ ഇടക്കുളങ്ങര കൊച്ചയ്യത്ത് വീട്ടില്‍ രാജന്‍-സോമിനി ദമ്പതികളുടെ മകള്‍ അമൃത (21) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെ ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് മരണം സംഭവിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്ലാറ്റ്‌ഫോം ക്രോസ് ചെയ്ത് ഇറങ്ങവേ ട്രെയിന്‍ വരുന്നത് കണ്ട് പേടിച്ച് ട്രാക്കിനരികില്‍ നില്‍ക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടിയാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
ശാസ്താംകോട്ട ഡി.ബി കോളജില്‍നിന്ന് ഡിഗ്രി പരീക്ഷയില്‍ 95 ശതമാനം മാര്‍ക്ക് നേടി പഠനത്തില്‍ ഉന്നതനിലവാരം പുലര്‍ത്തിയിരുന്ന അമൃത തിരുവല്ല സെന്റ് മേരീസ് വിമന്‍സ് കോളജില്‍ ഫുഡ് കള്‍ച്ചറിങ് കോഴ്‌സില്‍ പി.ജിക്ക് പഠിക്കുകയായിരുന്നു.
പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിച്ചു. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. പ്ലസ് ടു വിദ്യാര്‍ഥിനിയായ ഒരു സഹോദരിയുണ്ട്.
"
https://www.facebook.com/Malayalivartha