പ്രശസ്ത സൂംബാ പരിശീലക ഭാര്യ എന്നിട്ടും ഭർത്താവിന് 42-ാം വയസിൽ സംഭവിച്ചത്..! നടൻ വിഷ്‌ണു പ്രസാദിന് സംഭവിച്ചത്

അന്തരിച്ച നടൻ വിഷ്ണു പ്രസാദിനെ അനുസ്മരിച്ച് സീമ ജി. നായർ. കഴിഞ്ഞയാഴ്ച ആശുപത്രിയിൽ പോയി സുഖവിവരം അന്വേഷിച്ചിരുന്നുവെന്നും എന്നാൽ ഇത്ര െപട്ടന്ന് വിഷ്ണു വിട പറയുമെന്ന് കരുതിയിരുന്നില്ലെന്നും സീമ പറയുന്നു.
‘‘വിഷ്ണു പ്രസാദ് വിടപറഞ്ഞു. എത്രയോ വർഷത്തെ ബന്ധം. എന്റെ അപ്പു 6 മാസം ആയപ്പോൾ തുടങ്ങിയ ബന്ധം. മെഗാ സീരിയലായ ഗോകുലത്തിൽ എന്റെ സഹോദരനായി അഭിനയിക്കാൻ വരുമ്പോൾ തുടങ്ങിയ ബന്ധം. അപ്പുവിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചത് ആ സെറ്റിൽ വച്ചായിരുന്നു. എല്ലാവർക്കും തിരക്കേറിയപ്പോൾ കാണൽ കുറവായി.
കഴിഞ്ഞ ആഴ്ച്ച ആസ്റ്റർ മെഡിസിറ്റിയിൽ പോയി അവനെ കണ്ടു. ഞാൻ കുറെ കോമഡിയൊക്കെ പറഞ്ഞു. ഒറ്റക്കൊമ്പനാണ് ഈ കിടക്കുന്നതു എന്നൊക്കെ പറഞ്ഞപ്പോൾ നല്ല ചിരി ആയിരുന്നു. പിന്നീട് വിഷ്ണുവിന്റെ ഭാര്യ കവിത എന്നെ വിളിച്ചു പറഞ്ഞു ചേച്ചി വന്നത് വലിയ ആശ്വാസം ആയെന്നു. കൂടെ ആശ്വാസം ആയി തന്നെ നിൽക്കാനാണ് പോയതും.
കരൾ പകുത്തു നൽകാൻ തയാറായ മകളെയും കണ്ടു. വീണ്ടും വരാമെന്നു പറഞ്ഞിറങ്ങുമ്പോൾ അവൻ ഇത്ര പെട്ടെന്ന് വിട പറയും എന്ന് കരുതിയില്ല. ജീവിക്കണമെന്ന ആഗ്രഹം അവനും, ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കും ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ഈ വിവരം അറിഞ്ഞപ്പോൾ കവിതയെ (ഭാര്യ )യെ വിളിച്ചു സത്യം ആണോന്നറിയാൻ. അപ്പുറത്തു കരച്ചിൽ ആയിരുന്നു മറുപടി. പെങ്ങൾ വരാൻ വേണ്ടി മോർച്ചറിയിലേക്കു മാറ്റി ..മറ്റന്നാൾ ആയിരിക്കും അടക്കം. എനിക്കാണെങ്കിൽ ഇന്നും നാളെയും വർക്കും. അവസാനം ആയി ഒരു നോക്ക് കാണാൻ കഴിയാതെ പോകുന്നു.വിഷ്ണു വിട.’’–സീമയുടെ വാക്കുകൾ.
സീരിയൽ നടന്‍ വിഷ്ണു പ്രസാദിനെ അനുസ്മരിച്ച് നടി ബീന ആന്റണി. സീരിയലിൽ തന്റെ അനുജനായി അഭിനയിച്ച അന്നുമുതലുള്ള സൗഹൃദമാണ് വിഷ്ണുവും താനും തമ്മിലെന്ന് ബീന ആന്‍റണി പറയുന്നു.
‘‘ഈ ചെറിയ പ്രായത്തിൽ ജീവിതം കൈവിട്ടുകളഞ്ഞ പ്രിയ സഹോദരൻ. സീരിയലിൽ എന്റെ അനുജനായി അഭിനയിച്ച അന്നുമുതലുള്ള സൗഹൃദം. ഒരുപാട് തവണ നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ട് ജീവിതം കൈവിട്ടുകളയല്ലേയെന്ന്. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം അവസാനിച്ചു. പ്രിയ സഹോദരന് വിട. നിത്യശാന്തി ലഭിക്കട്ടെ.’’–ബീന ആന്റണിയുടെ വാക്കുകൾ.
കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് നടന്റെ അന്ത്യം. ആരോഗ്യാവസ്ഥ തീര്‍ത്തും മോശമായതിനാൽ കരൾ മാറ്റിവയ്ക്കാതെ മറ്റൊരു മാർഗമില്ലെന്ന് ആശുപത്രിയിൽ നിന്നും വിഷ്ണുവിനെയും കുടുംബത്തിനെയും അറിയിച്ചിരുന്നു. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. കരൾ നൽകാൻ മകൾ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം.
ജീവിക്കണമെന്ന ആഗ്രഹം അവനും, ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കും ഉണ്ടായിരുന്നു: നൊമ്പരക്കുറിപ്പുമായി സീമ ജി. നായർ
ചികിത്സയ്ക്കായി ഏകദേശം 30 ലക്ഷം രൂപയോളം ചെലവ് വരുമായിരുന്നു. സീരിയൽ താരങ്ങളുടെ സംഘടനയായ ‘ആത്മ’ അടിയന്തിര സഹായമായി ഒരു തുക നൽകിയിരുന്നു. പിന്നീട് വിഷ്ണുവിന്റെ സുഹൃത്തുക്കളും മാറ്റും ഓൺലൈൻ ചാരിറ്റി ഫണ്ടിങിലൂടെയും തുക കണ്ടെത്താൻ ശ്രമിക്കുകയുണ്ടായി. അതിനുള്ള തുക സമാഹരിക്കുന്നതിനിടെയാണ് രോഗം മൂർഛിക്കുന്നത്.
‘‘പ്രിയപ്പെട്ടവരേ, ഒരു സങ്കട വാർത്ത... വിഷ്ണു പ്രസാദ് അന്തരിച്ചു. കുറച്ച് നാളുകളായി രോബാധിതനായി ചികിത്സയിൽ ആയിരുന്നു. ആദരാജ്ഞലികൾ...
അദ്ദേഹത്തിന്റെ അകാല വിയോഗം നേരിടാൻ കുടുംബത്തിന് ശക്തിയുണ്ടാവട്ടെ എന്നും പ്രാർഥിക്കുന്നു’’.–വിഷ്ണുവിന്റെ മരണവാർത്ത പങ്കുവച്ച് കിഷോർ സത്യ കുറിച്ചു.
മലയാള സിനിമാ, സീരിയൽ മേഖലകളിൽ വർഷങ്ങളായി ചിരപരിചിതമായ മുഖമാണ് നടൻ വിഷ്ണുപ്രസാദിന്റേത് (Vishnuprasad). ഇന്ന് രാവിലെ അദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് വിടവാങ്ങിയ വിവരം അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ കൂടിയായ കിഷോർ സത്യ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ലോകത്തെ അറിയിച്ചു. ചികിത്സാ സഹായമായി പണം സ്വരൂപിച്ചു വരികെയാണ് അന്ത്യം. കരൾരോഗ ബാധിതനായിരുന്നു. വിനയൻ സംവിധാനം ചെയ്ത 'കാശി' എന്ന സിനിമയിലൂടെയായിരുന്നു വിഷ്ണുപ്രസാദിന്റെ സിനിമാ പ്രവേശം. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ നാഥനായിരുന്നു അദ്ദേഹംകയ്യെത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൻ തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ വേഷമിട്ട നടനാണ് വിഷ്ണുപ്രസാദ്. പിൽക്കാലത്ത് ടി.വി. സീരിയലുകളിലൂടെയാണ് വിഷ്ണുപ്രസാദ് തന്റെ കഴിവ് പ്രകടമാക്കിയത്. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ, സീരിയൽ താരങ്ങളുടെ കൂട്ടായ്മയായ ആത്മ തുടങ്ങിയവയിൽ സജീവ സാന്നിധ്യമായിരുന്നു വിഷ്ണുപ്രസാദ്.
അടിയന്തര സഹായമായി മിനിസ്ക്രീൻ താരസംഘടനയായ ആത്മ അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു തുക എത്തിച്ചു നൽകിയിരുന്നു (തുടർന്ന് വായിക്കുക)ഇന്ന് സ്കൂൾ വിദ്യാർത്ഥികൾക്ക് പോലും സുംബാ പരിശീലനം നൽകാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ. കേരളത്തിലെ അറിയപ്പെടുന്ന സുംബാ ഇൻസ്‌ട്രക്‌ടർമാരിൽ ഒരാളായ കവിതാ വിഷ്ണുവാണ് വിഷ്ണുപ്രസാദിന്റെ ഭാര്യ. കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ സുംബാ മാരത്തോൺ നടത്താൻ കവിതയുടെ നേതൃത്വത്തിലെ സുംബാ സംഘം മുന്നോട്ടു വന്നിരുന്നു. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാവൂ എന്ന വിശ്വാസത്തെ അധികരിച്ചാണ് സുംബാ അരങ്ങേറുക. വിഷ്ണുവിനും കവിതയ്ക്കും രണ്ടു പെണ്മക്കളാണ്. ഇരുവരും മോഡലുകളും അഭിരാമി നായർ ആണ് ഇവരുടെ മൂത്തമകൾ. നടിയും മോഡലുമാണ് അഭിരാമി. നിരവധി ഫാഷൻ റാമ്പുകൾ നടന്ന അഭിരാമി, ബ്രാൻഡ് പ്രൊമോഷൻസും ചെയ്യാറുണ്ട്. 2022ലെ ഫെമിന മിസ് ഇന്ത്യ കേരള ടോപ്പ് 10ൽ ഒരാളായിരുന്നു അഭിരാമി. 2021ൽ മിസ് കേരള ടോപ്പ് 5ലും അഭിരാമി ഉൾപ്പെട്ടു. പോയവർഷം 'എലോൺ' എന്ന ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ച വിവരവും അഭിരാമി തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിരുന്നു. ജീവിതത്തിൽ വലിയ വെല്ലുവിളി നേരിട്ട വേളയിലും, രണ്ടു ദിവസം മുൻപ് വരെ അഭിരാമി അപ്‌ഡേറ്റുകളുമായി അവരുടെ പേജിൽ നിറഞ്ഞ് നിന്നു
അനാനികയാണ് രണ്ടാമത്തെ മകൾ. റൺവേ മോഡൽ എന്നാണ് അനാനിക തന്റെ ഇൻസ്റ്റഗ്രാം ബയോയിൽ സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്. ചേച്ചിയുടെ പാത പിന്തുടർന്ന് അനാനികയും ആ മേഖല തിരഞ്ഞെടുക്കുകയായിരുന്നു. അനാനികയ്ക്കും അച്ഛൻ തന്റെ ജീവനാണ്. 'ഡാഡീസ് ഗേൾ' എന്ന് ക്യാപ്‌ഷൻ നൽകിയുള്ള ചിത്രങ്ങൾ അനാനിക അവരുടെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്
https://www.facebook.com/Malayalivartha