തെണ്ടിത്തിരിഞ്ഞ സൂരജിനെ ലക്ഷപ്രഭുവാക്കിയത് ബിൻസി ഓസ്ട്രേലിയയിലേക്കുള്ള മാറ്റത്തിൽ ബിൻസിയുടെ നെഞ്ചത് കയറി തീർത്തു..!

കുവൈറ്റില്‍ നഴ്‌സുമാരായ മലയാളി ദമ്പതിമാരുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന് സമീപമുള്ള ഫ്ളാറ്റിലാണ് മലയാളി നഴ്‌സ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശി സൂരജ് (40) എറണാകുളം കീഴില്ലം സ്വദേശിയായ ഭാര്യ ബിന്‍സി തോമസ് (38) എന്നിവരാണ് മരിച്ചത്.
ബിന്‍സിയുടെ മൃതദേഹം കഴുത്തറുത്ത നിലയിലാണ് കാണപ്പെട്ടത്. ഹാളില്‍ രക്തം തളം കെട്ടിയ നിലയിലാണ് കാണപ്പെട്ടത്. ഭാര്യയെ കഴുത്തില്‍ മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം.
അതിനുശേഷം സൂരജ് സ്വയം കുത്തി മരിക്കുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സൂരജ് ആരെയെങ്കിലും വിളിക്കാന്‍ ശ്രമിച്ചിരുന്നോ എന്നറിയാന്‍ പോലീസ് സൂരജിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നുണ്ട്.
വിവാഹം ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷം
ദീര്‍ഘകാല പ്രണയം സഫലമാക്കിയാണ് സൂരജും ബിന്‍സിയും വിവാഹിതരായത്. സൂരജിനെ അപേക്ഷിച്ച് മെച്ചപ്പെട്ട സാമ്പത്തികശേഷിയുള്ള വീട്ടിലെ യുവതിയായിരുന്നു ബിന്‍സി. നഴ്‌സിംഗ് പഠന ശേഷം ഡല്‍ഹിയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബിന്‍സി സൂരജിനെ പരിചയപ്പെട്ടത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സൂരജിനെ തന്റെ ശമ്പളം കൊണ്ട് ബിന്‍സി ബി എസ് സി നഴ്‌സിംഗ് പഠിപ്പിക്കുകയായിരുന്നു. വിദേശത്ത് പോകുമ്പോള്‍ സൂരജിനെയും ഒപ്പം കൂട്ടാനായിരുന്നു ഇത്. അതിനിടെ ബിന്‍സിക്ക് കുവൈറ്റില്‍ ഡിഫെന്‍സില്‍ സ്റ്റാഫ് നഴ്‌സായി ജോലി ലഭിച്ചു. തുടര്‍ന്ന് ബി എസ് സി നഴ്‌സിംഗ് പാസ്സായ സൂരജിനെ വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ചു വിവാഹം കഴിക്കുകയും കുവൈറ്റിലേക്ക് തന്റെ ഒപ്പം കൂട്ടുകയുമായിരുന്നു.
സൂരജിന്റെ ക്ഷിപ്രകോപം കല്ലുകടിയായി
ദമ്പതികളുടെ ജീവിതത്തില്‍ കല്ലുകടിയായത് സൂരജിന്റെ ക്ഷിപ്രകോപമായിരുന്നു. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരന്‍. ദേഷ്യം വന്നാല്‍ എന്തും ചെയ്യുന്ന അപകടകാരി. സൂരജ് സംശയരോഗി ആയിരുന്നുവെന്നും സൂചനയുണ്ട്. ജീവിതം കൂടുതല്‍ പച്ച പിടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബിന്‍സി ഓസ്ട്രേലിയയ്ക്ക് പോകാന്‍ തയ്യാറെടുത്തത്. അഞ്ചാമത്തെ വട്ടം പരീക്ഷ എഴുതി പാസായതോടെ രണ്ട് കുഞ്ഞുങ്ങളെയും നാട്ടില്‍ വിട്ടു.
അതിനിടെ ബിന്‍സിയെ കൊല്ലാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ബിന്‍സിയുടെ കൂട്ടുകാരികളെ ഫോണില്‍ വിളിച്ചു 'അവളെ ഞാന്‍ കൊല്ലും' എന്നു പറഞ്ഞിരുന്നു. പാലൂട്ടി വളര്‍ത്തിയ കൈകളില്‍ തന്നെ കടിച്ചു കൊന്നു എന്നാണ് ഇരുവരുടെയും കൂട്ടുകാര്‍ പറയുന്നത്. ഇരുവരും മരിച്ചതോടെ രണ്ട് കുഞ്ഞുങ്ങളും അനാഥരായി.
ഈസ്റ്ററിന് നാട്ടിലെത്തി മടങ്ങിയപ്പോഴാണ് രണ്ടു കുട്ടികളേയും കീഴില്ലത്തെ ബിന്‍സിയുടെ വീട്ടിലാക്കിയത്. നാല് ദിവസം മുമ്പ് മടങ്ങിയത് ഓസ്ട്രേലിയയിലേക്കുള്ള താമസം മാറുന്നതിന് രേഖകളെല്ലാം തയ്യാറാക്കിയായിരുന്നു. ഇരുവരും കുവൈറ്റിലെ വിവിധ സാംസ്‌കാരിക സംഘടനകളില്‍ വളരെ സജീവ സാന്നിധ്യമായിരുന്നു.
https://www.facebook.com/Malayalivartha