ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെ മാതാവ് നിര്‍മ്മല്‍ കപൂര്‍ അന്തരിച്ചു....

ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെ മാതാവ് നിര്‍മ്മല്‍ കപൂര്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയില്‍ 90-ാം വയസിലായിരുന്നു അന്ത്യം.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. നടനായ സഞ്ജയ് കപൂര്‍, നിര്‍മാതാവ് ബോണി കപൂര്‍, റീന കപൂര്‍ എന്നിവരാണ് മറ്റുമക്കള്‍.അവരുടെ മരണത്തിന് തൊട്ടുപിന്നാലെ, മകനായ ബോണി കപൂര്‍, കൊച്ചുമകള്‍ ജാന്‍വി കപൂര്‍, ഖുഷി കപൂര്‍, ശിഖര്‍ പഹാരിയ, ഷാനയ കപൂര്‍ എന്നിവര്‍ ലോഖണ്ഡ്വാലയിലെ കപൂര്‍ കുടുംബ വീട്ടിലേക്ക് എത്തിയിരുന്നു.
2024 സെപ്റ്റംബറില്‍ നിര്‍മ്മല്‍ കപൂറിന്റെ 90-ാം ജന്മദിനം ആഘോഷിക്കാന്‍ മുഴുവന്‍ കപൂര്‍ കുടുംബവും ഒന്നിച്ചിരുന്നു. ഖുഷി തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ഒരു കുടുംബ ഫോട്ടോ പങ്കിട്ടിരുന്നു. അതില്‍ സുനിത കപൂര്‍, അനില്‍ കപൂര്‍, അര്‍ജുന്‍ കപൂര്‍, അന്‍ഷുല കപൂര്‍ തുടങ്ങിയവരും മറ്റു കുടുംബാംഗങ്ങളെയും കാണാമായിരുന്നു.
നിര്‍മ്മലിനും സുരീന്ദറിനും നാല് മക്കളാണ്: അനില്‍, സഞ്ജയ്, ബോണി, മകള്‍ റീന കപൂര്‍. മൂന്ന് പേര്‍ സിനിമാ മേഖലയില്‍ എത്തിയെങ്കിലും റീന അതിന് തയ്യാറായില്ല.
"
https://www.facebook.com/Malayalivartha