ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഉയരുന്നു....

ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് വര്‍ദ്ധിച്ചതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഉയരുന്നു. ഇന്നലെ ഒരവസരത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ആറ് മാസത്തിനിടെയിലെ ഉയര്‍ന്ന തലമായ 83.78 വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ പൊതുമേഖല ബാങ്കുകള്‍ വഴി റിസര്‍വ് ബാങ്ക് വലിയ തോതില്‍ ഡോളര്‍ വാങ്ങിയതോടെ രൂപയുടെ മൂല്യം 84.58ലേക്ക് താഴ്ന്നു. നടപ്പു വാരം രൂപയുടെ മൂല്യത്തില്‍ ഒരു ശതമാനം വര്‍ദ്ധനയാണുണ്ടായത്.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ ഡൊണാള്‍ഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചതിന് ശേഷമുണ്ടായ നഷ്ടം പൂര്‍ണമായും രൂപ നികത്തി. ഇന്ത്യയും അമേരിക്കയുമായി വ്യാപാര കരാര്‍ ഉടന്‍ ഒപ്പുവക്കുമെന്ന യു.എസ് ട്രഷറി സെക്രട്ടറിയുടെ പ്രസ്താവനയും രൂപയ്ക്ക് കരുത്തായി.
അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധ ഭീതി ഒഴിയുമെന്ന സൂചന ലഭിച്ചതോടെ ഏഷ്യന്‍ രാജ്യങ്ങളുടെ നാണയങ്ങളുടെ മൂല്യം മെച്ചപ്പെടുകയും ചെയ്യുന്നു
"
https://www.facebook.com/Malayalivartha