കൊല്ലത്ത് പേവിഷബാധയേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍; വാക്സിന് എടുത്തിട്ടും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ഡോക്ടര്‍

നായയുടെ കടിയേറ്റ് പേവിഷബാധയേറ്റ് എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് സൂപ്രണ്ട് ഡോക്ടര്‍ ബിന്ദു. പേവിഷബാധ തടയാനുള്ള വാക്സിന് എടുത്തിട്ടും വിഷബാധ ഏറ്റത് വാക്സിന് ഫലപ്രദം അല്ലാത്തതുകൊണ്ടല്ല. നേരിട്ട് ഞരമ്പിലോ, ശരീരത്തിന്റെ മുകള്‍ ഭാഗത്തോ കടിയേറ്റാല്‍ മാത്രമാണ് അപടകം ഉണ്ടാകാനുള്ള സാധ്യത ഡോക്ടര്‍ ബിന്ദു വ്യക്തമാക്കി.
കുട്ടി നിലവില്‍ വെന്റിലേറ്ററിലാണ്. അവസാന ഡോസ് വാക്സിന് മാത്രമാണ് കുട്ടിയ്ക്ക് എടുക്കാന്‍ ഉണ്ടായിരുന്നത്.നായയുടെ കടിയേറ്റത്തിന് ശേഷം ഉടന്‍ തന്നെ കുട്ടിയുടെ അമ്മ മുറിവ് കഴുകുകയും ഹെല്‍ത്ത് സെന്ററിലേക്ക് പോകുകയും ചെയ്തിരുന്നു ഡോക്ടര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ 5 ലക്ഷം പേരോളം വാക്സിന് എടുക്കുന്നുണ്ട്. വാക്സിന് എടുത്തിട്ടും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. നായ ഞരമ്പിന്റെ ഭാഗത്താണ് കടിക്കുന്നതെങ്കില്‍ അതിന്റെ വൈറസ് നേരെ തലച്ചോറിനെയാണ് ബാധിക്കുക. ഇത്തരം സാഹചര്യത്തില്‍ വാക്സിന് എത്രത്തോളം ഫലപ്രദമാകും എന്നകാര്യം പറയാന്‍ സാധിക്കില്ലെന്നും കുട്ടിയ്ക്കായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് SAT ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
കഴിഞ്ഞ മാസം 8 ന് കൊല്ലത്ത് വീടിന് മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു കുട്ടിയ്ക്ക് തെരുവ് നായുടെ കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി. വാക്സിനും ആരംഭിച്ചു. വാക്സിന് അവസാന ഡോസ് എടുക്കുന്നതിന് മുന്‍പ് പനി ആരംഭിച്ചു. തുടര്‍ന്നാണ് SAT ആശുപത്രിയില്‍ എത്തിച്ച ശേഷം പേ വിഷബാധ സ്ഥിരീകരിച്ചത്.
അതേസമയം, കുന്നിക്കോട് തെരുവുനായയുടെ ആക്രമണം ഏറ്റ വീടിന്റെ പരിസരത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്. കുട്ടിയെ നായ കടിച്ച സ്ഥലത്ത് ആരോഗ്യ വകുപ്പിന്റെ പരിശോധന നടത്തുകയാണ്. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ പ്രതിരോധ വാക്സിന് എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി.
https://www.facebook.com/Malayalivartha

























