Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

അടുത്ത മാര്‍പാപ്പ ഇന്ത്യയില്‍ നിന്നോ അതോ കേരളത്തില്‍ നിന്നോ..? ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്തയായിരിക്കും മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്..

03 MAY 2025 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം

അതിശക്തമായ ശീതക്കാറ്റിനെത്തുടർന്ന് യുഎസിൽ ആയിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കി

  വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകൻ... പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ .... വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ... ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...

അടുത്ത മാര്‍പാപ്പ ഇന്ത്യയില്‍നിന്നോ അതോ  കേരളത്തില്‍ നിന്നോ  എന്നറിയാന്‍ ഇനി നാലു ദിവസങ്ങള്‍  ബാക്കി. ഇന്ത്യയില്‍ നിന്ന് വോട്ടവകാശമുള്ള നാല് കര്‍ദിനാള്‍മാര്‍ ഈ മാസം ഏഴിന് വത്തിക്കാന്‍ സിസ്റ്റൈന്‍ ചാപ്പലില്‍ ആരംഭിക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയില്‍നിന്ന് കര്‍ദിനാള്‍മാരായ ഫിലിപ്പ് നേരി ഫെറാവോ, ബസേലിയോസ് ക്ലിമീസ്, ആന്റണി പൂല, ജോര്‍ജ് ജേക്കബ് കൂവക്കാട് എന്നിവര്‍ക്കാണ് കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളത്. ഇതില്‍ ബസേലിയോസ് ക്ലീമിസ് ഫ്രാന്‍സിസ് പാപ്പയെ  തെരഞ്ഞെടുത്ത കഴിഞ്ഞ കോണ്‍ക്ലേവില്‍  പങ്കെടുത്തയാളാണ്.

 

അടുത്ത മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് നടക്കുന്ന വത്തിക്കാനിലെ വിഖ്യാതമായ  സിസ്റ്റെയ്ന്‍ ചാപ്പലിന് മുകളില്‍ വെള്ളിയാഴ്ച ചിമ്മിനി സ്ഥാപിച്ചുകഴിഞ്ഞു.  വോട്ടെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ പുതിയ പോപ്പിനെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ ഈ പുകക്കുഴലില്‍ നിന്ന് വെളുത്ത പുക പുറത്തേക്കുവരും. അടുത്ത പോപ്പ് ഇന്ത്യക്കാരനോ മലയാളിയോ എന്നറിയാനുള്ള ആക്ഷാംഷയാണ് ഓരോ ഇന്ത്യാക്കാരനും. അടുത്തയാഴ്ച ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്തയായിരിക്കും മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്.

വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് എത്തുന്ന 133 കര്‍ദിനാള്‍മാര്‍  സിസ്റ്റെയ്ന്‍ ചാപ്പലില്‍ പുറംലോകവുമായി ബന്ധമില്ലാതെ യോഗം ചേര്‍ന്നാണ് മാര്‍പാപ്പയെ തെരഞ്ഞെടുക്കുക. പത്രങ്ങള്‍ വായിക്കുകയോ ടിവ കാണുകയോ ഫോണ്‍ ഉപയോഗിക്കുകയോ ചെയ്യാന്‍ ഇവര്‍ക്ക് അനുവാദമുണ്ടായിരിക്കില്ല. ഏഴാം തീയതി വൈകുന്നേരം തന്നെ വോട്ടെടുപ്പ് തുടങ്ങാമെന്നിരിക്കെ കോണ്‍ക്ലേവിന്റെ ഓരോ മണിക്കൂറും അതിനിര്‍ണായകമായിരിക്കും.  മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ ഓരോ രണ്ടുവട്ടം വോട്ടെടുപ്പിനുശേഷവും രാസവസ്തുക്കള്‍  ചേര്‍ത്ത് കത്തിക്കും.

 

ഇതോടെ  കറുത്ത പുക ചിമ്മിനി വഴി ദൃശ്യമാകും. വോട്ടെടുപ്പ് പരാജയപ്പെട്ടു എന്ന അറിയിപ്പാണിത്. വോട്ടെടുപ്പ് വിജയകരമായാല്‍, ബാലറ്റുകള്‍ ക്ലോറേറ്റ്, ലാക്ടോസ്, ക്ലോറോഫോം റെസിന്‍ എന്നിവ ചേര്‍ന്ന് കത്തിക്കുമ്പോള്‍  വെളുത്ത പുക ഉയരുകയും ആഗോള കത്തോലിക്കാസഭയുടെ പുതിയ പോപ്പ് തെരഞ്ഞെടുക്കപ്പെട്ടെന്ന് വ്യക്തമാവുകയും ചെയ്യും.  2005ലും 2013ലും വോട്ടെടുപ്പ് രണ്ടു ദിവസം നീണ്ടുനിന്നിരുന്നു.  മൂന്നു ദിവസത്തിനുശേഷവും ആരും വിജയിക്കുന്നില്ലെങ്കില്‍ അടുത്ത ദിവസം പ്രാര്‍ഥയും ചര്‍ച്ചകളും നടത്തിയശേഷം അടുത്ത രണ്ടാം  ഘട്ടം വോട്ടെടുപ്പിലേക്കു നീങ്ങും.
പുതിയ പാപ്പയുടെ സ്ഥാനാരോഹണം മേയ് മൂന്നാം വാരം നടക്കുമെന്നാണ് കരുതുന്നത്.

 

മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്നതിനായി കോണ്‍ക്ലേവില്‍ ഓരോ ദിവസവും നാല് റൗണ്ട് വോട്ടെടുപ്പ് വരെ നടക്കും. ഈ സാഹചര്യത്തിലും തീരുമാനമുണ്ടായില്ലെങ്കില്‍  അവസാന റൗണ്ടിലെത്തുന്ന രണ്ടുപേര്‍ തമ്മിലാകും മത്സരം. 1271 ല്‍ ഗ്രിഗറി പത്താമന്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ പാപ്പല്‍ കോണ്‍ക്ലേവ് കടുത്ത രാഷ്ട്രീയ തര്‍ക്കങ്ങള്‍ കാരണം ഏകദേശം മൂന്ന് വര്‍ഷമെടുത്തു എന്നതും മറ്റൊരു ചരിത്രം.
്കര്‍ദിനാള്‍മാര്‍ കോണ്‍ക്ലേവ് പൂര്‍ത്തിയാകുംവരെ സിസ്റ്റീന്‍ ചാപ്പലില്‍ത്തന്നെ കഴിയണമെന്നതായിരുന്നു നേരത്തേയുള്ള രീതി. ജോണ്‍ പോള്‍ രണ്ടാമനാണ് ഇതു മാറ്റി,

 

കോണ്‍ക്ലേവ് ചേരാത്ത സമയത്ത് കര്‍ദിനാള്‍മാര്‍ക്കു വത്തിക്കാന്‍ കെട്ടിടസമുച്ചയത്തിന്റെ ഭാഗമായ സാന്താ മാര്‍ത്ത അതിഥിമന്ദിരത്തില്‍ താമസിക്കാമെന്നു വ്യവസ്ഥ ചെയ്തത്.ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ ഈ മാസം ഏഴിന്  ആരംഭിക്കുന്ന കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളവരിലെ ഏറ്റവും മുതിര്‍ന്നയാള്‍ മാഡ്രിഡിലെ മുന്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ കാര്‍ലോസ് ഒസോറൊ സിയേറയാണ്.ഇപ്പോള്‍ വോട്ടവകാശമുള്ള 135 പേരില്‍ ഇറ്റാലിയന്‍ കര്‍ദിനാള്‍ ആഞ്ചെലോ ബെച്ചുവും സ്‌പെയിനിലെ കര്‍ദിനാള്‍ അന്റോണിയോ കനിസാരെ ലൊവേറയും ആരോഗ്യപരമായ കാരണങ്ങളാല്‍ മാര്‍പാപ്പയെ തെരഞ്ഞടുക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കില്ലെന്നു  വ്യക്തമാക്കിയിട്ടുണ്ട്.

 

ഈ നിലയില്‍ 133 കര്‍ദിനാള്‍മാര്‍ക്കായിരിക്കും അടുത്ത  കോണ്‍ക്ലേവില്‍ വോട്ടവകാശമുണ്ടായിരിക്കുക. ഇവരില്‍  108 പേരെയും നിയമിച്ചത് കഴിഞ്ഞ മാസം ദിവംഗതനായ  ഫ്രാന്‍സിസ് പാപ്പയാണ്. ഇവരില്‍  20 പേര്‍  കഴിഞ്ഞ ഡിസംബറിലാണ് നിയമിതരായത്.   അഴിമതിക്കേസിലുള്‍പ്പെട്ട കര്‍ദിനാള്‍ ആഞ്ചെലോ  ബെച്ചു പങ്കെടുക്കേണ്ടതില്ലെന്ന് കര്‍ദിനാള്‍മാരുടെ യോഗം കഴിഞ്ഞ ദിവസം തീരുമാനിക്കുകയായിരുന്നു. ഇതോടെവോട്ടര്‍മാരുടെ എണ്ണം 120 എന്നു നേരത്തെ നിശ്ചയിച്ചതാണെങ്കിലും 80 വയസ് എന്ന പ്രായപരിധിയിലുള്ള എല്ലാവര്‍ക്കും വോട്ടവകാശമുണ്ടെന്ന് കര്‍ദിനാള്‍മാരുടെ യോഗത്തില്‍ തീരുമാനമെടുക്കുകയായിരുന്നു. കോണ്‍ക്ലേവ് കാലത്ത് വോട്ടര്‍മാരുടെ വിശ്രമസ്ഥലമായ സാന്താ മാര്‍ത്ത അതിഥി മന്ദിരത്തില്‍നിന്ന്

 

കര്‍ദിനാള്‍മാരെയുള്‍പ്പെടെ  സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുവേണ്ടി കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു.  നാളെ കര്‍ദിനാള്‍മാര്‍ക്കായി ഈ  മന്ദിരം വീണ്ടും താമസസജ്ജമാകും.  കോണ്‍ക്ലേവിനു മുന്നോടിയായി മേയ് ഏഴിന്  രാവിലെ പത്തിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ദിനാള്‍മാര്‍ ഒന്നടങ്കം  കുര്‍ബാനയില്‍ പങ്കെടുക്കും. വോട്ടര്‍മാരായ കര്‍ദിനാള്‍മാര്‍ ഉച്ചകഴിഞ്ഞ  4.15ന് പൗളീന്‍ ചാപ്പലില്‍ ഒത്തു ചേര്‍ന്നിട്ടാവും സകല വിശുദ്ധരുടെയും ലുത്തിനിയ ചൊല്ലിക്കൊണ്ട് സിസ്‌റ്റൈന്‍  ചാപ്പലിലേക്കു നീങ്ങുക.

 

കോണ്‍ക്ലേവ് ആരംഭിക്കുന്നതുവരെയുള്ള ദിവസങ്ങളില്‍ കര്‍ദിനാള്‍മാര്‍ക്ക് പരസ്പരം മനസിലാക്കാനും അടുത്ത് ഇടപഴകാനും അവസരം ലഭിക്കും. ഫ്രാന്‍സിസ് പാപ്പയെപ്പോലെ അശരണര്‍ക്കുവേണ്ടിയും യുദ്ധത്തിനെതിരേയും നിലകൊള്ളണമെന്ന നിലപാടുള്ളവരാണ് പാപ്പല്‍സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ള മിക്ക കര്‍ദിനാള്‍മാരും. എന്നാല്‍, യാഥാസ്ഥിതികവാദികളായ കര്‍ദിനാള്‍മാര്‍, മുന്‍ മാര്‍പാപ്പമാരായ ് ജോണ്‍ പോള്‍ രണ്ടാമനെയും ബെനഡിക്ട് പതിനാറാമനെയുംപോലെ സഭയുടെ ഐക്യത്തിലും ഏകീകരണത്തിലും ശ്രദ്ധ ചെലുത്തണമെന്ന് വാദിക്കുന്നവരാണ്.

 

കോണ്‍ക്ലേവ് ആരംഭിച്ചാല്‍ കര്‍ദിനാള്‍മാര്‍ക്ക് പുറംലോകവുമായി യാതൊരു  ബന്ധമുണ്ടാകില്ല. ഫോണടക്കമുള്ള വാര്‍ത്താവിനിമയോപാധികളും ഉപയോഗിക്കാനാകില്ല.  വ്യക്തമായ ഭൂരിപക്ഷത്തോടെ പുതിയ പാപ്പയെ തിരഞ്ഞെടുത്താല്‍ ലോകത്തിലെ തന്നെ ഏറ്റവും ഉന്നതമായ പാപ്പാ  പദവി സ്വീകരിക്കുന്നോ എന്ന് അദ്ദേഹത്തോട് ഔദ്യോഗികമായി ചോദിക്കും. സമ്മതം മൂളിയാല്‍ പുതിയ പാപ്പയ്ക്ക് തന്റെ ഔദ്യോഗികനാമം സ്വയം തിരഞ്ഞെടുക്കാം. 2005ല്‍ ബനഡിക്ട് പാപ്പയ്ക്കു വോട്ടെടുപ്പിന്റെ നാലാം റൗണ്ടിലും 2013ല്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് അഞ്ചാം റൗണ്ടിലുമാണു ഭൂരിപക്ഷം ലഭിച്ചത.്

ലൈംഗികതയിലും അഭയാര്‍ത്ഥി പ്രശ്‌നത്തിലും അടക്കം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടുകളെ പിന്തുടരുന്നവരും പരമ്പരാഗത രീതികള്‍ കര്‍ശനമായി പിന്തുടരണമെന്ന് താത്പര്യപ്പെടുന്ന യാഥാസ്ഥിതികവാദികളും തമ്മിലുള്ള ഭിന്നതകള്‍ കടുത്താല്‍ കോണ്‍ക്ലേവ് നീണ്ടുപോകുമെന്നാണ് വത്തിക്കാന്‍ നിരീക്ഷകരുടെ വിലയിരുത്തല്‍. അതീവ രഹസ്യ സ്വഭാവത്തോടെ നടക്കുന്ന കോണ്‍ക്ലേവിന്റെ  മുന്നോടിയായുള്ള ക്രമീകരണങ്ങള്‍ക്കായി സിസ്റ്റൈന്‍  ചാപ്പല്‍ താത്കാലികമായി അടച്ചിരിക്കുകയാണ്.

 

പുതിയ പോപ്പിന്റെ  തെരഞ്ഞെടുപ്പ്  പൂര്‍ത്തിയായ ശേഷം മാത്രമാകും വിശ്വാസികള്‍ക്ക് മുന്നില്‍ ഇനി ചാപ്പല്‍ തുറക്കുക.ലോകത്തിന്റെ എല്ലാ കണ്ണുകളും സിസ്റ്റൈന്‍ ചാപ്പലിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ചിമ്മിനിയിലേക്കാണ്.തുരുമ്പിന്റെ നിറമുള്ള ചിമ്മിനി പൈപ്പാണ് ജീവനക്കാര്‍ ടെറാക്കോട്ട ടൈലുകളുള്ള മേല്‍ക്കൂരയില്‍ സ്ഥാപിച്ചത്. മൈക്കലാഞ്ചലോയുടെ സൃഷ്ടികള്‍ സൂക്ഷിച്ചിരിക്കുന്ന 15ാം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ ചെറിയ  ദേവാലയമാണ് സിസ്റ്റൈന്‍ ചാപ്പല്‍. വത്തിക്കാനിലെ സെന്റ്  പീറ്റേഴ്‌സ് ചത്വരത്തില്‍  എവിടെ നിന്നും ദൃശ്യമാകുന്ന രീതിയിലാണ് ചിമ്മിനി സ്ഥാപിച്ചിട്ടുളളത്. കോണ്‍ക്ലേവ് ദിവസങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്ക് എത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (4 hours ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (4 hours ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (5 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (5 hours ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (6 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (7 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (7 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (9 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (14 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (14 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (14 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (15 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (15 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (15 hours ago)

Malayali Vartha Recommends