കെവിന്‍ ഡി ബ്രയ്ന്റെ ഗോളില്‍ വൂള്‍വറാംപ്ടണ്‍ വാണ്ടറേഴ്സിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്

കെവിന്‍ ഡി ബ്രയ്ന്റെ ഗോളില്‍ വൂള്‍വറാംപ്ടണ്‍ വാണ്ടറേഴ്സിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
കളിയുടെ 35-ാം മിനിറ്റില്‍ ഡി ബ്രയ്ന്‍ നേടിയ ഗോളാണ് സിറ്റിക്ക് വിജയമൊരുക്കിയത്. പ്രീയര്‍ ലീഗില്‍ മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ 35 മത്സരങ്ങളില്‍ നിന്ന് 64 പോയന്റുമായാണ് സിറ്റി മൂന്നാം സ്ഥാനത്ത് തുടരുന്നത്. ഇതോടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയ്ക്കുള്ള സിറ്റിയുടെ സാധ്യത വര്‍ദ്ധിക്കുകയും ചെയ്തു.
അതേസമയം ഈ സീസണോടെ ക്ലബില്‍ നിന്ന് വിടവാങ്ങുന്ന താരം മാഞ്ചസ്റ്റര്‍ സിറ്റി ഹോം ഗ്രൗണ്ടില അവസാന മത്സരങ്ങളില്‍ ഒന്നിലാണ് ഗോള്‍ കണ്ടെത്തിയത്. പത്ത് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഡി ബ്രയ്ന്‍ ക്ലബ് വിടുന്നത്.
"
https://www.facebook.com/Malayalivartha