മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയ്ക്കും രണ്ടാനച്ഛനും ജീവപര്യന്തം

മലപ്പുറത്ത് മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും കൂട്ടുനിന്ന കുട്ടിയുടെ അമ്മയ്ക്കും ജീവപര്യന്തം കഠിന തടവും 11,75,000 രൂപ പിഴയും വിധിച്ച് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് കോടതി ശിക്ഷിച്ചത്.
2019 മുതല്‍ 2021 വരെ രണ്ട് വര്‍ഷം 11 വയസുകാരിയെ പീഡിപ്പിച്ചു എന്നാണ് കേസ്. കുട്ടിയുടെ തലയില്‍ ക്യാമറവെച്ചിട്ടുണ്ടെന്നും പീഡനവിവരം പുറത്ത് പറഞ്ഞാല്‍ തങ്ങള്‍ അറിയുമെന്നും പറഞ്ഞ് ഇവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതി മകളോടൊപ്പമാണ് യുവാവിന്റെ കൂടെ താമസിച്ചിരുന്നത്.
https://www.facebook.com/Malayalivartha


























