വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ് 2025; ‘ജെ ഡബിൾ ഒ’ മികച്ച ചിത്രം...

വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റിന്റെ രണ്ടാം സീസണിലെ വിജയികളെ പ്രഖ്യാപിച്ചു. ഹ്യൂബർട്ട് ബൂഡർ സംവിധാനം ചെയ്ത കനേഡിയൻ ചിത്രമായ ‘ജെ ഡബിൾ ഒ’ മികച്ച ഫീച്ചർ ചിത്രമായി പ്രഖ്യാപിച്ചു. മാർക്ക് ഫ്രാൻസിസിന്റെ അമേരിക്കൻ ചിത്രം ‘എ വാമ്പയർസ് കിസ്’ മികച്ച ഹൊറർ ചിത്രമായി തിരഞ്ഞെടുത്തപ്പോൾ, മൈക്കൽ റിംഗ്ഡൽ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ‘ദാറ്റ്സ് ദി പ്ലാൻ’ മികച്ച ത്രില്ലർ ചിത്രത്തിനുള്ള പുരസ്‌കാരം നേടി.
ഫൗണ്ട് ഫൂട്ടേജ് വിഭാഗത്തിൽ അമേരിക്കൻ സംവിധായകൻ കാർട്ടർ കോക്സ് സംവിധാനം ചെയ്ത ‘Zero90Six.[Redacted]’ മികച്ച ചിത്രമായി തിരഞ്ഞെടുത്തപ്പോൾ, മൈക്ക് മാഡിഗൻ സംവിധാനം ചെയ്ത ‘റെന്റ് എ ഫ്രണ്ട്’ പ്രത്യേക പരാമർശം നേടി. ക്രിസ്റ്റഫർ ഷെഫീൽഡിന്റെ അമേരിക്കൻ ചിത്രമായ ‘ഇൻ മോൺസ്റ്റേർസ് ഹാൻഡ്’ മികച്ച വെബ്/ടിവി പൈലറ്റ് വിഭാഗത്തിൽ പുരസ്‍കാരം നേടിയപ്പോൾ, കാർട്ടർ കോക്സ് സംവിധാനം ചെയ്ത ‘Inveni’ മികച്ച പരീക്ഷണ ചിത്രമായി തിരഞ്ഞെടുത്തു.
‘Amends of the Father’ എന്ന ചിത്രത്തിലെ പ്രകടനത്തിന് അമേരിക്കൻ നടനായ സ്റ്റീഫൻ സൊറന്റീനോ മികച്ച നടനായി തിരഞ്ഞെടുത്തപ്പോൾ, ‘Timeless Classics' എന്ന ചിത്രത്തിലൂടെ ഡോണ ലീ ഹീസിംഗ് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടി. ‘Zero90Six.[Redacted]’ എന്ന ഫൗണ്ട് ഫൂട്ടേജ് ചിത്രത്തിലൂടെ കാർട്ടർ കോക്സ് മികച്ച സംവിധായകനായി.
മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമയായ ‘വഴിയെ’യുടെ വിജയത്തെ തുടർന്ന് ലോകമെമ്പാടുമുള്ള സ്വതന്ത്ര സിനിമകളെയും ചലച്ചിത്ര പ്രവർത്തകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വഴിയെ സിനിമയുടെ അണിയറപ്രവർത്തകരും നിർമ്മാണ കമ്പനിയായ കാസബ്ലാങ്ക ഫിലിം ഫാക്ടറിയും ചേർന്ന് സംഘടിപ്പിക്കുന്ന ഐ എം ഡി ബി യോഗ്യത നേടിയ ഒരു വാർഷിക ചലച്ചിത്ര മേളയാണിത്. മൂന്നാം സീസണിനുള്ള രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും. ഫെസ്റ്റിവൽ ഡയറക്ടർ: നിർമൽ ബേബി വർഗീസ്.
കൂടുതൽ അവാർഡ് വിവരങ്ങൾക്ക്: https://bit.ly/VIFF2025
https://www.facebook.com/Malayalivartha























