Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

വെര്‍ച്വല്‍ അറസ്റ്റ് ഭീഷണിയില്‍ നിന്നും ബാങ്ക് ജീവനക്കാരുടെ ഇടപെടലില്‍ 70 വയസ്സുകാരന്‍ രക്ഷപ്പെട്ടു

14 NOVEMBER 2025 04:56 PM IST
മലയാളി വാര്‍ത്ത

മകനെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 45 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള സൈബര്‍ തട്ടിപ്പ് ശ്രമം ബാങ്ക് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ പരാജയപ്പെട്ടു. തിങ്കളാഴ്ചയാണ് സംഭവം. പത്തനംതിട്ട കിടങ്ങന്നൂരിലെ ഫെഡറല്‍ ബാങ്കിലാണ് 70 വയസ്സുകാരന്‍ അടിയന്തരമായി പണം ആവശ്യപ്പെട്ട് എത്തിയത്. ബാങ്കിലെത്തിയ 70 വയസ്സുകാരന്റെ പരിഭ്രാന്തി നിറഞ്ഞ പെരുമാറ്റമാണ് തട്ടിപ്പ് സംഘത്തിന്റെ നീക്കത്തെ തിരിച്ചറിയാന്‍ ബാങ്ക് അധികൃതരെ സഹായിച്ചത്.

മകനെ കേസില്‍ കുടുക്കാതിരിക്കാന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പുസംഘം വയോധികനെ സമീപിച്ചത്. ഈ 'വെര്‍ച്വല്‍ അറസ്റ്റ്' ഭീഷണിയില്‍ പരിഭ്രാന്തനായ അദ്ദേഹം രാവിലെ പത്ത് മണിയോടെ ബാങ്കിലെത്തി 45 ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപം സേവിങ്‌സ് അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. വീട്ടാവശ്യത്തിനാണ് പണം എന്നാണ് ആദ്യം പറഞ്ഞതെങ്കിലും, പെട്ടെന്നുള്ള ഈ മാറ്റത്തില്‍ ജീവനക്കാര്‍ക്ക് സംശയം തോന്നി. അക്കൗണ്ടിലേക്ക് പണം മാറ്റിയ ശേഷം തിരികെ വീട്ടിലേക്ക് പോയ വയോധികന്‍, ഉടന്‍ തന്നെ മുംബൈയിലെ 'അമിക്കോ മറൈന്‍ സര്‍വീസ്' എന്ന അക്കൗണ്ടിലേക്ക് 45 ലക്ഷം അയയ്ക്കാന്‍ ആവശ്യപ്പെട്ട് വീണ്ടും ബാങ്കില്‍ എത്തുകയായിരുന്നു.

വീണ്ടും ചോദ്യം ചെയ്തപ്പോള്‍ മുംബൈയില്‍ സ്ഥലം വാങ്ങാനാണ് പണം എന്ന മറുപടി നല്‍കിയതോടെ ബാങ്ക് അധികൃതര്‍ക്ക് സംശയം ഇരട്ടിയായി. പണം അയയ്ക്കാന്‍ ബാങ്ക് ജീവനക്കാര്‍ മടിച്ചപ്പോള്‍ വയോധികന്‍ വീണ്ടും വീട്ടിലേക്ക് മടങ്ങി. ഈ സമയം അദ്ദേഹത്തിന്റെ ഭാര്യയും വീട്ടിലെത്തി. തട്ടിപ്പ് സംഘത്തിന്റെ ആവശ്യം ഭാര്യയെ ധരിപ്പിച്ചതോടെ, തട്ടിപ്പാണ് നടക്കുന്നതെന്ന് മനസ്സിലാക്കി ഇരുവരും ബ്രാഞ്ച് മാനേജര്‍ ജി. വിനീതയോടും മറ്റ് ജീവനക്കാരോടും വിവരം പറയുകയായിരുന്നു. സൈബര്‍ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ, ഉടന്‍തന്നെ വിവരങ്ങള്‍ സൈബര്‍ സെല്ലിന് കൈമാറുകയും ആറന്‍മുള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.

തട്ടിപ്പ് സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം വയോധികന്‍ കിടങ്ങന്നൂരിലെ കേരള ബാങ്കില്‍ നിന്ന് 19 ലക്ഷം രൂപ പിന്‍വലിച്ചിരുന്നു. ഈ പണം മറ്റൊരു ബാങ്കില്‍ നിക്ഷേപിച്ച് തട്ടിപ്പ് സംഘത്തിന് അയയ്ക്കാന്‍ ആയിരുന്നു നിര്‍ദ്ദേശം. എന്നാല്‍ സാങ്കേതിക തടസ്സങ്ങള്‍ കാരണം കേരള ബാങ്കില്‍ നിന്ന് പണം നല്‍കാന്‍ വൈകിയത് കാരണം, ഈ പണം തട്ടിപ്പ് സംഘം നിര്‍ദേശിച്ച അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞില്ല. ഇതുവഴി ആ പണവും നഷ്ടപ്പെടാതെ രക്ഷപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (1 hour ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (2 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (3 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (3 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (3 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (4 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (4 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (4 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (5 hours ago)

Malayali Vartha Recommends