ഇത് കേസാക്കിയാൽ നാറും! ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്ത വരും: കുട്ടികളെ ഓർത്ത് കേസാക്കണ്ട എന്നവർ പറഞ്ഞു: ജിജിയുടെ വഴിവിട്ട ജീവിതവും, സാമ്പത്തിക തട്ടിപ്പുകളും: ആ വീഡിയോ പുറത്ത് വിട്ട് മാരിയോ ജോസഫ്...

സാമ്പത്തിക തർക്കവും ഈഗോയുമാണ് ധ്യാന പ്രസംഗകരായ ദമ്പതികൾക്കിടയിൽ പ്രശ്നമായത്. കഴിഞ്ഞ ഒരു വർഷമായി സംഘടനയിലെ പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അകൽച്ചയിലായിരുന്നു ഇരുവരും. മാരിയോയും ജിജിയും ഒരുമിച്ച് ഫിലോകാലിയ ഫൗണ്ടേഷൻ 2021ലാണ് പ്രവർത്തനം തുടങ്ങിയത്. പാവപ്പെട്ടവർക്ക് വീടും രോഗികൾക്ക് മരുന്ന് വിതരണവുമാണ് പ്രധാനമായും ചെയ്തിരുന്നത്. പണം കൂടുതൽ വന്നതോടെ പ്രശ്നം തുടങ്ങി. ഇരുവർക്കുമിടയിൽ ഈഗോയും വളർന്നു. പ്രസംഗത്തിൽ ഈഗോയെ പടിക്ക് പുറത്തു നിർത്തണമെന്ന് പറഞ്ഞവർ പ്രവർത്തിയിൽ ഇത് പാലിച്ചില്ല. ഇതിനൊപ്പം പ്രൊഫഷനൽ പ്രശ്നങ്ങളും രൂക്ഷമായി. കഴിഞ്ഞ മെയ് മാസത്തിൽ ജിജി ഫിലോകാലിയ ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ പുതിയ സംഘടന തുടങ്ങി സംഭാവന സ്വികരിച്ചു തുടങ്ങി. ഇതും തർക്കം ഇരട്ടിയാക്കി.
ഇതിനിടെ സുവിശേഷ പ്രസംഗ വേദിയും പൊതുവേദിയും ജിജിക്ക് കൂടുതൽ ലഭിച്ചതും മാരിയോയെ അസ്വസ്ഥനാക്കി. ഇതും ഇരുവരുമായുള്ള അകലം കൂട്ടി. കഴിഞ്ഞ ഒക്ടോബർ 25ന് പ്രശ്നം പറഞ്ഞ് തീർക്കാൻ ജിജി മാരിയോയുടെ വീട്ടിലെത്തി. അത് അടിയിൽ കലാശിക്കുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ ഭാര്യയെ തല്ലാൻ കാരണം ഉണ്ടെന്ന് മാരിയോ ജോസഫിൻറെ വെളിപ്പെടുത്തൽ.
ജിജി എന്റെ കള്ള ഒപ്പിട്ട് ചെക്കുകൾ മാറി. ഇത്തരം കാര്യങ്ങൾ ചോദ്യം ചെയ്തപ്പോൾ എന്നെ പിച്ചാത്തിക്ക് കുത്തി, എന്നൊക്കെയാണ് മാരിയോ ജോസഫ് ജിജി മാരിയോക്കെതിരെ വെളിപ്പെടുത്തുന്നത്. കത്തി കുത്ത് ഏല്ക്കാതിരിക്കാൻ ഞാൻ ഒഴിഞ്ഞ് മാറിയപ്പോൾ എന്റെ കൈയ്യുടെ മസിൽ തുളഞ്ഞ് കത്തി കയറുകയായിരുന്നു.
ചോര ഒലിപ്പിച്ച് കൊരട്ടി പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പോലീസ് പറഞ്ഞു.. ഇത് കേസാക്കിയാൽ നാറും. ഭാര്യ ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചു എന്ന് മാധ്യമങ്ങളിൽ വാർത്ത വരും. നിങ്ങളുടെ കുട്ടികളേ ഓർത്ത് കേസാക്കണ്ട എന്നും കൊരട്ടി പോലീസ് പറയുകയായിരുന്നു. ജിജി മാരിയോ മദ്യപിച്ചിരുന്നു...
https://www.facebook.com/Malayalivartha

























